Kerala Kerala Mex Kerala mx Thrissur
1 min read
72

ബ​സ് ലോ​റി​ക്ക് പി​ന്നി​ൽ ഇ​ടി​ച്ച് അപകടം ; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്

January 1, 2025
0

തൃ​ശൂ​ർ: ബ​സ് ടോ​റ​സ് ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ച് ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്.ആം​ബു​ല​ൻ​സി​നു സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെയാണ് ബ​സ് ലോ​റി​ക്ക് പി​ന്നി​ൽ ഇ​ടി​ച്ച്. ടോ​റ​സ് പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​പ്പോ​ഴാ​ണ് ബ​സ് പി​ന്നി​ലി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ബ​സി​ലെ യാ​ത്ര​ക്കാ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.പ​രി​ക്കേ​റ്റ​വ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Continue Reading
Kerala Kerala Mex Kerala mx National
1 min read
81

യു​പി​യി​ൽ അ​മ്മ​യെ​യും സ​ഹോ​ദ​രി​മാ​രെ​യും കൊ​ല​പ്പെ​ടു​ത്തി ; യു​വാ​വ് അറസ്റ്റിൽ

January 1, 2025
0

ല​ക്‌​നോ: യു​പി​യി​ൽ അ​മ്മ​യേ​യും നാ​ലു സ​ഹോ​ദ​രി​മാ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അറസ്റ്റിൽ. ആ​ഗ്ര സ്വ​ദേ​ശി​യാ​യ അ​ര്‍​ഷാ​ദ് ആ​ണ് പി​ടി​യി​ലാ​യ​ത്.‌ അ​ര്‍​ഷാ​ദി​ന്‍റെ അ​മ്മ അ​സ്മ, സ​ഹോ​ദ​രി​മാ​രാ​യ അ​ല്‍​ഷി​യ (19), റ​ഹ്മീ​ന്‍ (18), അ​ക്‌​സ (16), ആ​ലി​യ (9) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. യു​പി​യി​ലെ ല​ക്‌​നോ താ​ന നാ​കാ പ്ര​ദേ​ശ​ത്തെ ഹോ​ട്ട​ല്‍ ശ​ര​ണ്‍​ജീ​തി​ലാ​യി​രു​ന്നു സം​ഭ​വം നടന്നത്. അ​മ്മ​യും സ​ഹോ​ദ​രി​മാ​രും ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ള്‍ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് യു​വാ​വ് ഇ​വ​രു​ടെ ക​ഴു​ത്ത് മു​റി​ക്കു​ക​യാ​യി​രു​ന്നു​. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ​യാ​ണ്

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
59

ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്തു

January 1, 2025
0

കോഴിക്കോട് : ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്തു. ബസ്സോടിക്കുന്നതിനിടയിൽ മൊബൈൽഫോണിൽ സംസാരിച്ച ഡ്രൈവറുടെ ലൈസൻസ് മൂന്നുമാസത്തേക്കാണ് സസ്പെൻഡ്‌ ചെയ്‌തിരിക്കുന്നത്‌.കൂടാതെ അഞ്ചുദിവസത്തെ നിർബന്ധിത ഡ്രൈവിങ്‌ പരിശീലനത്തിന് നിർദ്ദേശിച്ചിട്ടുണ്ട്. കെ.കെ. മുഹമ്മദ് ഹാരിസിന്റെ ലൈസൻസാണ് സസ്പെൻഡ്‌ ചെയ്തത്. നരിക്കുനി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഫാമിലി ബസിലെ ഡ്രൈവറാണ് ഇയാൾ.മലബാർ ക്രിസ്ത്യൻ കോളേജിന് സമീപമാണ് സംഭവം ഉണ്ടായത്. ബസിലെ യാത്രക്കാർ നൽകിയ വീഡിയോ തെളിവായി സ്വീകരിച്ചുകൊണ്ടാണ് ചൊവ്വാഴ്ച കോഴിക്കോട് ആർ.ടി.ഒ. നടപടി സ്വീകരിച്ചത്.

Continue Reading
Kerala Kerala Mex Kerala mx National
1 min read
87

മന്‍മോഹന്‍ സിങ്ങിന് ഭാരത രത്ന നല്‍കണം ; തെലങ്കാന നിയമസഭയില്‍ പ്രമേയം

January 1, 2025
0

ഹൈദരാബാദ്: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഭാരത രത്ന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം തെലങ്കാന നിയമസഭയിൽ പാസാക്കി. പ്രമേയത്തെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ ബിആര്‍എസും (ഭാരത് രാഷ്ട്ര സമിതി) അനുകൂലിച്ചിരുന്നു. അദ്ദേഹത്തിന് ആദരമര്‍പ്പിക്കാന്‍ നിയമസഭാ മന്ദിരത്തില്‍ മന്‍മോഹന്‍ സിങ്ങിന്റെ പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനത്തിലും ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചു. കഴിഞ്ഞ ദിവസമാണ് മന്‍മോഹന്‍ സിങ്ങിന് ഭാരത രത്‌ന നല്‍കണമെന്ന പ്രമേയം തെലങ്കാന നിയമസഭ പാസാക്കിയത്.എന്നാല്‍ തെലങ്കാന നിയമസഭ പ്രമേയത്തെ ബിജെപി

Continue Reading
Education Kerala Kerala Mex Kerala mx
1 min read
77

ഐ.എച്ച്.ആര്‍.ഡി.യില്‍ പ്രവേശനം

January 1, 2025
0

പാലക്കാട് : പാലക്കാട് അയലൂര്‍ ഐ.എച്ച്.ആര്‍.ഡി.യുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഗവണ്‍മെന്റ് അംഗീകൃത കോഴ്‌സായ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിന് അഡ്മിഷന്‍ ആരംഭിച്ചു. ആറുമാസമുള്ള കോഴ്‌സിന് പ്ലസ്ടുവാണ് യോഗ്യത. എസ്.സി, എസ്.ടി., ഒ.ഇ.സി.എന്നിവര്‍ക്ക് ട്യൂഷന്‍ ഫീസില്‍ ഇളവുണ്ട്. കോളേജില്‍ നേരിട്ടെത്തി ജനുവരി 15 വരെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 04923 241766, 8547005029.  

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
90

വ​യ​നാ​ട് പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്ക് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

January 1, 2025
0

ക​ൽ​പ​റ്റ: വ​യ​നാ​ട് പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്ക് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കും. മുപ്പത് സുപ്രധാന തീരുമാനങ്ങൾ മന്ത്രിസഭാ യോഗം കൈക്കൊണ്ടു. പു​ന​ര​ധി​വാ​സം സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ഇ​ന്ന് 3.30ന് ​വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ചി​ട്ടു​ണ്ട്. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ മാ​സ്റ്റ​ർ പ്ലാ​ൻ പ്ര​കാ​രം ര​ണ്ട് ടൗ​ൺ​ഷി​പ്പു​ക​ളി​ലാ​യി ആ​യി​രം ച​തു​ര​ശ്ര അ​ടി​യി​ൽ ഒ​റ്റ​നി​ല​യു​ള്ള വീ​ടു​ക​ൾ ആ​ണ് ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്.

Continue Reading
Business Kerala Kerala Mex Kerala mx
1 min read
83

സംസ്ഥാനത്ത് സ്വര്‍ണവില കൂടി

January 1, 2025
0

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില കൂടി.ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7150 രൂപയായി. പവന് 320 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57200 രൂപയുമായി. അ​തേ​സ​മ​യം, വെ​ള്ളി നി​ര​ക്കി​ല്‍ മാ​റ്റ​മി​ല്ല. ഒ​രു ഗ്രാം ​സാ​ധാ​ര​ണ വെ​ള്ളി​ക്ക് 93 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ഹാ​ള്‍​മാ​ര്‍​ക്ക് വെ​ള്ളി​യു​ടെ വി​ല മാ​സ​ങ്ങ​ളാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
55

കരിപ്പൂര്‍ വിമാനത്താവള വികസനം ; കെട്ടിട നിര്‍മാണത്തിനുള്ള എന്‍.ഒ.സി.നല്‍കുന്നതിന് തടസമില്ല

January 1, 2025
0

കരിപ്പൂർ : കരിപ്പൂര്‍ വിമാനത്താവള വികസനത്തിന്റെ മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാർ അംഗീകാരം ലഭിക്കുന്നതുവരെ കെട്ടിട നിര്‍മാണത്തിനുള്ള എന്‍.ഒ.സി.നല്‍കാമെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ്, ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. സര്‍ക്കാര്‍ അംഗീകാരം ആകുന്നതിന് മുമ്പ് എന്‍.ഒ.സി. നിഷേധിക്കേണ്ടതില്ലെന്നും ഇക്കാര്യത്തിൽ തീരുമാനം സര്‍ക്കാര്‍ തലത്തില്‍ കൈക്കൊണ്ട് അറിയിക്കുമെന്നും വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേംബറിൽ വിളിച്ച് ചേർത്ത യോഗത്തിൽ മന്ത്രി പറഞ്ഞു. എന്‍.ഒ.സിക്കായി 687 അപേക്ഷകൾ ലഭ്യമായതില്‍ 620 എണ്ണം

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
47

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച നി​ല​യി​ൽ

January 1, 2025
0

തി​രു​വ​ന​ന്ത​പു​രം: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന കു​ഞ്ചാ​ല​മൂ​ടാ​ണ് തൊ​ഴി​ലാ​ളിയെ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തിയത്. ഒ​ഡീ​ഷ സ്വ​ദേ​ശി സ​മീ​ർ നാ​യി​ക്കാ​ണ് മ​രി​ച്ച​ത്. സംഭവ സ്ഥലത്ത് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
47

കൊ​ടി സു​നിയുടെ പ​രോ​ള്‍  ; സി​പി​എ​മ്മി​നെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മല്ലെന്ന് എം.​വി.​ഗോ​വി​ന്ദ​ന്‍

January 1, 2025
0

ക​ണ്ണൂ​ര്‍: ടി.​പി.​വ​ധ​ക്കേ​സ് പ്ര​തി കൊ​ടി സു​നി​ക്ക് പ​രോ​ള്‍ ന​ല്‍​കി​യ​ത് സി​പി​എ​മ്മി​നെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മ​ല്ലെ​ന്ന് പാർട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. പ​രോ​ള്‍ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ജ​യി​ല്‍ അ​ധി​കൃ​ത​രും സ​ര്‍​ക്കാ​രു​മാ​ണ് തീ​രു​മാ​നി​ക്കു​ന്ന​തെ​ന്ന് ഗോ​വി​ന്ദ​ന്‍ പ്ര​തി​ക​രി​ച്ചു. അതെ സമയം, കൊ​ടി സു​നി​ക്ക് പ​രോ​ൾ അ​നു​വ​ദി​ച്ച​തി​ൽ എ​ന്ത് അ​പ​രാ​ധ​മാ​ണു​ള്ള​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗം പി. ​ജ​യ​രാ​ജ​ൻ പ്ര​തി​ക​രി​ച്ചി​രു​ന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജ​യ​രാ​ജ​ൻ പ്രതികരിച്ചത്.

Continue Reading