Your Image Description Your Image Description

കോഴിക്കോട് : ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്തു. ബസ്സോടിക്കുന്നതിനിടയിൽ മൊബൈൽഫോണിൽ സംസാരിച്ച ഡ്രൈവറുടെ ലൈസൻസ് മൂന്നുമാസത്തേക്കാണ്
സസ്പെൻഡ്‌ ചെയ്‌തിരിക്കുന്നത്‌.കൂടാതെ അഞ്ചുദിവസത്തെ നിർബന്ധിത ഡ്രൈവിങ്‌ പരിശീലനത്തിന് നിർദ്ദേശിച്ചിട്ടുണ്ട്.

കെ.കെ. മുഹമ്മദ് ഹാരിസിന്റെ ലൈസൻസാണ് സസ്പെൻഡ്‌ ചെയ്തത്. നരിക്കുനി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഫാമിലി ബസിലെ ഡ്രൈവറാണ് ഇയാൾ.മലബാർ ക്രിസ്ത്യൻ കോളേജിന് സമീപമാണ് സംഭവം ഉണ്ടായത്.

ബസിലെ യാത്രക്കാർ നൽകിയ വീഡിയോ തെളിവായി സ്വീകരിച്ചുകൊണ്ടാണ് ചൊവ്വാഴ്ച കോഴിക്കോട് ആർ.ടി.ഒ. നടപടി സ്വീകരിച്ചത്. മൊബൈൽഫോൺ ഉപയോഗിച്ചുകൊണ്ട്‌ സ്റ്റേജ് കാരേജ് വാഹനം അപകടകരമായ രീതിയിൽ ഓടിച്ചതിനാണ് നടപടി എടുത്തിരിക്കുന്നത്.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *