Astrology Kerala Kerala Mex Kerala mx
0 min read
58

ബന്ധങ്ങളിൽ പൊരുത്തക്കേടുകൾ വർദ്ധിച്ചേക്കാം; നാളത്തെ നക്ഷത്രഫലം

January 1, 2025
0

മേടം: അറിവ് നേടാനും കാര്യങ്ങൾ പര്യവേക്ഷണം ചെയ്യാനുമുള്ള ആഗ്രഹം വർദ്ധിക്കും. യാത്ര, ഉന്നത വിദ്യാഭ്യാസം, ആത്മീയ കാര്യങ്ങൾ എന്നിവയിലൂടെ പുതിയ അനുഭവങ്ങൾ തേടും. ഏറ്റവും ശക്തമായ ബന്ധങ്ങൾ പോലും വെല്ലുവിളികളെ അഭിമുഖീകരിക്കും. ബന്ധങ്ങളിലെ ബുദ്ധിമുട്ടുകൾ പുതിയ മാറ്റങ്ങൾ കൊണ്ടുവരും. ഇടവം: മറ്റുള്ളവരുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പെരുമാറ്റം ഉണ്ടാകാം. ബന്ധങ്ങളിൽ പൊരുത്തക്കേടുകൾ വർദ്ധിച്ചേക്കാം. നിങ്ങളുടെ പങ്കാളിയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും നിങ്ങളുടെ ആഗ്രഹങ്ങളും പങ്കാളിയുടെ ആവശ്യങ്ങളും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താനുമുള്ള സമയമാണിത്.

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
65

നിമിഷപ്രിയയുടെ വധശിക്ഷ: ഇടപെടുന്നതിൽ പരിമിതിയുണ്ടെന്ന് കേന്ദ്രസർക്കാർ

January 1, 2025
0

ഡല്‍ഹി: യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷയിൽ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്ന് കേന്ദ്ര സർക്കാർ. നിലവിൽ യാതൊരു നയതന്ത്ര നീക്കവും ഇല്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. നിമിഷപ്രിയയുടെ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. അതേസമയം നിമിഷ പ്രിയയ്ക്ക് വേണ്ടി കുടുംബം നടത്തിവരുന്ന ശ്രമങ്ങള്‍ അറിയാമെന്നും കുടുംബത്തിന് പിന്തുണ നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് വധശിക്ഷക്ക് യെമന്‍ പ്രസിഡന്റ് അനുമതി

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
47

ആൻഡ്രോയ്ഡ് അല്ല ഐഒഎസ് വേണം കൂടുതൽ സൂക്ഷിക്കാൻ; ഹാക്കിംഗ് സാധ്യതയെന്ന് റിപ്പോര്‍ട്ട്

January 1, 2025
0

ആന്‍ഡ്രോയ്‌ഡിനേക്കാള്‍ ഐഒഎസ് ഡിവൈസുകളിലാണ് ഹാക്കർമാരുടെ നുഴഞ്ഞുകയറ്റ സാധ്യത കൂടുതലെന്ന് സൈബര്‍ സുരക്ഷാ അനലിസ്റ്റുകളായ ലുക്ക്‌ഔട്ടിന്‍റെ റിപ്പോര്‍ട്ട്. 2024ന്‍റെ മൂന്നാംപാദത്തിലെ മൊബൈല്‍ ത്രെട്ട് ലാന്‍ഡ്‌സ്കേപ്പ് റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. ആന്‍ഡ്രോയ്‌ഡിനേക്കാള്‍ ഐഒഎസ് പ്ലാറ്റ്‌ഫോമിലുള്ള ഡിവൈസുകളാണ് ഹാക്കര്‍മാര്‍ എളുപ്പത്തില്‍ ഹാക്ക് ചെയ്യുന്നതെന്നാണ് കണ്ടെത്തൽ. ആപ്പിള്‍ കമ്പനിയുടെ ഐഒഎസ് പ്ലാറ്റ്‌ഫോമിലുള്ള ഐഫോണുകളുടെ അടക്കം സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടാക്കുന്ന റിപ്പോര്‍ട്ടാണിത്. 220 ദശലക്ഷം ഡിവൈസുകളും 360 ദശലക്ഷം ആപ്ലിക്കേഷനുകളും ബില്യണ്‍ കണക്കിന് വെബ് വിവരങ്ങളും എഐ

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
56

ജനുവരി മൂന്നിനും നാലിനും മാനത്ത് നോക്കി ഇരുന്നോളൂ ; പുതുവർഷത്തിലെ ആദ്യ ഉല്‍ക്കാവർഷം കാണാം

January 1, 2025
0

ന്യൂഡൽഹി: 2025ലെ ആദ്യ ഉല്‍ക്കാ വര്‍ഷം ജനുവരി 3,4 തീയതികളില്‍ സജീവമാകുമെന്ന് റിപ്പോർട്ട്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഉല്‍ക്കാ വര്‍ഷം ഇന്ത്യയിലും ദൃശ്യമാകും എന്ന പ്രത്യേകതയുമുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ 27 മുതല്‍ ആകാശത്ത് ദൃശ്യമാകുന്ന ‘ക്വാഡ്രാന്‍റിഡ്‌സ്’ ഉല്‍ക്കാ വര്‍ഷം ജനുവരി 3-4 തിയതികളില്‍ അതിന്റെ പാരമ്യതയിലെത്തും. ജനുവരി 16 വരെ ക്വാഡ്രാന്‍റിഡ്‌സ് ഉല്‍ക്കാ വര്‍ഷം തുടരുമെന്നാണ് റിപ്പോർട്ട്. ചുരുക്കം മണിക്കൂറുകളില്‍ മാത്രം ദൃശ്യമാകുന്നതാണ് ക്വാഡ്രാന്‍റിഡ്‌സ് ഉല്‍ക്കാ വർഷമെങ്കിലും ഇവയുടെ ജ്വാല

Continue Reading
Business Kerala Kerala Mex Kerala mx
0 min read
92

വാണിജ്യ പാചകവാതകത്തിന്റേയും വിമാന ഇന്ധനത്തിന്റേയും വില കുറച്ചു

January 1, 2025
0

ഡൽഹി: വാണിജ്യ പാചകവാതകത്തിന്റേയും വിമാന ഇന്ധനത്തിന്റേയും വില കുറഞ്ഞു. 19 കിലോ ഗ്രാംഭാരമുള്ള വാണിജ്യ പാചകവാതകത്തിന് 14.5 രൂപ കുറഞ്ഞത്. ഓരോ മാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികൾ വാണിജ്യ പാചകവാതകത്തിന്റെ വിലയിൽ മാറ്റം വരുത്തുന്നത്. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ വിലയിലും കമ്പനികൾ മാറ്റം വരുത്തിയിട്ടുണ്ട്. ഏവിയേഷൻ ഫ്യൂവലിന്റെ വിലയിൽ കിലോ ലിറ്ററിന് 1401 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.ഇതോടെ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ വാണിജ്യ പാചകവാതകത്തിന്റെ വില

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
83

നുണയന്മാർ; ഇന്ത്യൻ ടീമിനെ പരിഹസിച്ച് മുൻ ക്രിക്കറ്റ് താരം

January 1, 2025
0

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ “നുണയന്മാർ” എന്ന് വിളിച്ച് മുൻ ക്രിക്കറ്റ് താരം സുരീന്ദർ ഖന്ന. ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയോട് 184 റൺസിൻ്റെ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിനെതിരെ സുരീന്ദർ ഖന്ന ആഞ്ഞടിക്കുകയായിരുന്നു. യശസ്വി ജയ്‌സ്വാളിന്റെ വിവാദ പുറത്താക്കലിൻ്റെ പശ്ചാത്തലത്തിലാണ് സുരീന്ദറിന്റെ വിമർശനം. മത്സരത്തിൻ്റെ 71-ാം ഓവറിൽ 94 റൺസുമായി ബാറ്റ് ചെയ്യുന്നതിനിടെയാണ് യശസ്വി ജയ്‌സ്വാളിന്റെ പുറത്താകൽ സംഭവിച്ചത്. ക്ലീൻ കണക്ഷൻ ലഭിക്കാത്തതിനെ തുടർന്ന് ഇടംകയ്യൻ ജയ്‌സ്വാളിന്റെ പുൾ ഷോട്ട് പിഴച്ചു.

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
56

മടുപ്പ്, ആവർത്തനവിരസത; ഹിന്ദി സിനിമ മേ​ഖ​ല വി​ടുമെന്ന് പ്രഖ്യാപിച്ച് അ​നു​രാ​ഗ് ക​ശ്യ​പ്

January 1, 2025
0

മടുപ്പ് തോന്നുന്നതിനാൽ ഹിന്ദി സിനിമ മേ​ഖ​ല വി​ടുമെന്ന് പ്രഖ്യാപിച്ച് പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ അ​നു​രാ​ഗ് ക​ശ്യ​പ്. സം​വി​ധാ​നം ചെ​യ്യു​ന്ന​തി​ൽ സ​ന്തോ​ഷം ഇ​ല്ലാ​താ​യെന്നും ക​ശ്യ​പ് പറഞ്ഞു. മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് പോ​ലു​ള്ള ഒ​രു സി​നി​മ ഹി​ന്ദി​യി​ൽ ഉ​ണ്ടാ​കു​ന്നി​ല്ല. മ​റ്റു ഭാ​ഷ​ക​ളി​ലെ സി​നി​മ വി​ജ​യി​ച്ചാ​ൽ അ​ത് ഹി​ന്ദി​യി​ൽ റീ​മേ​ക്ക് ചെ​യ്യാറാണ് പതിവ്. റീ​മേ​ക്കി​ങ്ങി​ൽ മാ​ത്ര​മാ​ണ് താ​ൽപര്യം. പു​തിയതായി ഒ​ന്നും പ​രീ​ക്ഷി​ക്കു​ന്നി​ല്ലെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​നി​മാ മോ​ഹി​ക​ളെ താ​ര​ങ്ങ​ളാ​കാ​ൻ പ്രേരിപ്പിക്കുന്ന ടാ​ല​ന്റ് മാ​നേ​ജ്മെ​ന്റ് ഏ​ജ​ൻ​സി​ക​ളെ​യും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
58

ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റ്; എന്ന് സ്വന്തം പുണ്യാളൻ ജനുവരി പത്തിന് തിയേറ്ററുകളിലേക്ക്

January 1, 2025
0

യുവ താരങ്ങളായ അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന ‘എന്ന് സ്വന്തം പുണ്യാളന്റെ’ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റ് ആണ് 2 മണിക്കൂര്‍ 9 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന ചിത്രം 2025 ജനുവരി 10 നാണ് റിലീസ് ചെയ്യുന്നത്. ട്രൂത്ത് സീക്കേഴ്‌സ് പ്രൊഡക്ഷന്‍സ് ഹൗസിന്റെ

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
41

നൂറനാട് ലെപ്രസി സാനറ്റോറിയത്തില്‍ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മൂന്നിന്; മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വഹിക്കും

January 1, 2025
0

നൂറനാട് ലെപ്രസി സാനറ്റോറിയത്തില്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ജനുവരി മൂന്നിന് വൈകിട്ട് 3 മണിക്ക് ആരോഗ്യ, വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വഹിക്കും. കൂടാതെ സിമെറ്റ് കോളേജ് ഓഫ് നഴ്സിംഗിന്റെയും എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഡന്റല്‍ ചെയറിന്റെയും അങ്കണവാടി കുട്ടികള്‍ക്കുള്ള ബെഡ് വിതരത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. എം എസ് അരുണ്‍കുമാര്‍

Continue Reading
Kerala Kerala Mex Kerala mx
1 min read
40

കണ്ണൂരിൽ സ്കൂള്‍ ബസ് മറിഞ്ഞു; 15 കുട്ടികൾക്ക് പരിക്ക്; ഒരു കുട്ടി ഗുരുതരാവസ്ഥയിൽ

January 1, 2025
0

കണ്ണൂര്‍: കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് പരിക്ക്. പരിക്കേറ്റവരിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. കണ്ണൂര്‍ വളക്കൈയിൽ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന 15 കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇതിൽ ഒരു കുട്ടിയുടെ പരിക്ക് ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലേ ആശുപത്രിയിലേക്ക് മാറ്റി. മറ്റു കുട്ടികളെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപത്ത് വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സ്കൂള്‍ വിട്ടശേഷം

Continue Reading