Your Image Description Your Image Description

കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി വേഷമിടുന്ന ‘ഒറ്റക്കൊമ്പന്‍’ സിനിമയുടെ ചിത്രീകരണം   വിഷുവിന് ശേഷം പുനരാരംഭിക്കും. ഏപ്രിൽ ഏഴിന് ചിത്രീകരണം തുടങ്ങാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ​ഗോപിയുടെ ഔദ്യോ​ഗിക തിരക്കുകൾ കൂടി പരി​ഗണിച്ചാണ് ചിത്രീകരണം മാറ്റിവെച്ചത്.

തിങ്കളാഴ്ച ഇന്ത്യയിലെത്തുന്ന ദുബായ് കിരീടാവകാശിയെ സ്വീകരിക്കാനുള്ള ചുമതല സുരേഷ് ​ഗോപിക്കാണ്. തുടർന്നുള്ള ദിവസങ്ങളിൽ പ്രധാനമന്ത്രിയുടെ ഡെവലപ്പമെന്റ് ഓഫ് ദി നോർത്ത് ഈസ്റ്റ്‌ റീജിയൺ പദ്ധതി, പെട്രോളിയം മിനിസ്ട്രിയുടെ ബ്രെയിൻ സ്റ്റോർമിങ് സെഷൻ എന്നിവയിലും കേന്ദ്രമന്ത്രിക്ക് പങ്കെടുക്കേണ്ടതുണ്ട്. ഇതോടെയാണ് ഒറ്റക്കൊമ്പന്റെ ചിത്രീകരണം വിഷുവിന് ശേഷം ഏപ്രിൽ 15ന് തുടങ്ങാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *