Your Image Description Your Image Description

സൗദിയിൽ പുതിയ അധ്യയന വർഷത്തിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ആറു വയസ്സായ കുട്ടികൾക്കാണ് അവസരം. 2019 നവംബർ 23നൊ മുൻപോ ജനിച്ച കുട്ടികൾക്ക് അഡ്മിഷൻ നേടാം. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പോർട്ടലായ പ്രീരജിസ്‌ട്രേഷൻ വഴിയാണ് അപേക്ഷിക്കേണ്ടത്. മെയ് 3 വരെയാണ് സമയം.

നാഷണൽ അഡ്രസ് അപ്ഡേറ്റ് ചെയ്യുകയും, അടിസ്ഥാന പ്രതിരോധ കുത്തിവെപ്പുകൾ നടത്തി, ഫിറ്റ്‌നസ് തെളിയിക്കുന്ന വൈദ്യ പരിശോധന പൂർത്തിയാക്കുന്നവർക്ക് അപേക്ഷിക്കാം. വീട്ടിലിരുന്ന് പൂർണ്ണമായും ഓൺലൈൻ വഴി അഡ്മിഷൻ നേടാം എന്നതാണ് പ്രത്യേകത. അപേക്ഷകരുടെ ലൊക്കേഷൻ അപ്ഡേറ്റ് ചെയ്യുന്നതോടെ താമസസ്ഥലത്തിന് അടുത്തുള്ള മുഴുവൻ സ്‌കൂളുകളുടെ വിവരങ്ങളും ലഭ്യമാകും. ഇതിൽനിന്ന് സ്‌കൂളുകൾ തിരഞ്ഞെടുക്കാൻ കഴിയും. അപേക്ഷ സ്വീകരിച്ച് മൊബൈലിലേക്ക് മെസ്സേജ് വരുന്നതോടെ അഡ്മിഷൻ പൂർത്തിയാകും.

Leave a Reply

Your email address will not be published. Required fields are marked *