Your Image Description Your Image Description

വിയറ്റ്‌നാം: ആഡംബര ജീവിതം നയിക്കാൻ കൊല ചെയ്തത് സ്വന്തം മകനെ. വിയറ്റനാമിലാണ് ഇൻഷുറൻസ് തുകയ്‌ക്കുവേണ്ടി സ്വന്തം മകനെ അമ്മ കൊലപ്പെടുത്തിയത്. 44 വയസുകാരിയായ തോതി ടിനായെ വിയറ്റ്നാമീസ് പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ആഡംബര ജീവിതം നയിക്കാൻ ഇൻഷുറൻസ് പണത്തിനുവേണ്ടിയാണ് മകനെ കൊന്നതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.

2023 ജനുവരി രണ്ടിനാണ് ഇവരുടെ മകൻ ഗുയെൻ വാൻ ഹോങ്ങിനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകന്റെ മരണശേഷവും തോതി ടിന ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. തന്റെ മരിച്ചുപോയ ഭർത്താവിനെയും മകന്റെയും കഥകൾ അവർ ഇടയ്‌ക്കിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. മകന്റെ ചരമ വാർഷികം പോലും ആഘോഷിക്കാൻ നിൽക്കാതെ അവർ വിദേശത്ത് അവധിക്കാലം ആഘോഷിക്കാൻ പോയതായും ബന്ധുക്കൾ ആരോപിക്കുന്നു,

കുട്ടിയുടെ സംശയാസ്പദമായ മരണം തെളിവുകളുടെ അഭാവം മൂലം പരിഹരിക്കപ്പെടാതെ കിടന്നതിനെ തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥർ സമഗ്രമായ അന്വേഷണത്തിനായി കേസ് പുനരാരംഭിക്കുകയായിരുന്നു. അന്വേഷണത്തിൽ അമ്മ തോതി ടിനായുടെ പങ്ക് വ്യക്തമായി. മുൻപ് 2001-ൽ, ഇവർ മോഷണക്കുറ്റത്തിന് മൂന്ന് വർഷത്തിലധികം തടവിന് ശിക്ഷിക്കപ്പെട്ടതായും ഉദ്യോഗസ്ഥർ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *