Your Image Description Your Image Description

യു.എസിന്റെ തെക്ക്-മധ്യ-പടിഞ്ഞാറൻ ഭാഗങ്ങളെ ചുഴറ്റിയെറിഞ്ഞ് കാറ്റും മഴയും വെള്ളപ്പൊക്കവും. ദിവസങ്ങളോളം നീണ്ടുനിന്ന ശക്തമായ കൊടുങ്കാറ്റുകളും മാരകമായ ചുഴലിക്കാറ്റുകളും മൂലമുള്ള മഴയിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ചില സ്ഥലങ്ങളിലെ നദികൾ ഇനിയും ഉയർന്നേക്കുമെന്ന് പ്രവചകർ മുന്നറിയിപ്പ് നൽകി.

ഈ ആഴ്ചയുടെ തുടക്കത്തിൽ ആരംഭിച്ച ചുഴലിക്കാറ്റുകൾ പല പ്രദേശങ്ങളെയും നശിപ്പിച്ചു. കൊടുങ്കാറ്റ് ആരംഭിച്ചതിനുശേഷം കുറഞ്ഞത് 16 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ടെന്നസിയിൽ മാ​ത്രം 10 പേർ മരിച്ചു. മിസോറിയിലെ വെസ്റ്റ് പ്ലെയിൻസിൽ റോഡിൽ നിന്ന് ഒലിച്ചുപോയ കാറിൽ 57കാരൻ മരിച്ചു. കെന്റക്കിയിൽ വെള്ളക്കെട്ടിൽ രണ്ടുപേരും അതേദിവസം തന്നെ സ്കൂളിലേക്കുള്ള യാത്രാമധ്യേ 9 വയസ്സുള്ള ആൺകുട്ടി ഒഴുക്കിൽപ്പെട്ടും മരിച്ചു. ശനിയാഴ്ച നെൽസൺ കൗണ്ടിയിൽ പൂർണമായും വെള്ളത്തിൽ മുങ്ങിയ വാഹനത്തിനുള്ളിൽനിന്ന് 74 വയസ്സുള്ള ഒരാളുടെ മൃതദേഹം കണ്ടെത്തിയതായും അർക്കാൻസാസിൽ 5 വയസ്സുള്ള കുട്ടി മരിച്ചതായും അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *