ജനങ്ങൾക്ക് ഭീഷണി; തൊടുപുഴയിൽ ഇരട്ട സഹോദരങ്ങളെ കാപ്പ ചുമത്തി നാട് കടത്തി
ഇടുക്കി: ഇരട്ട സഹോദരങ്ങളെ കാപ്പ നിയമം ചുമത്തി നാട് കടത്തി. തൊടുപുഴയിൽകുമാരമംഗലം പള്ളിപ്പീടിക ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കുമാരമംഗലം സ്വദേശികളായ കണ്ണന്‍ എന്ന് വിളിക്കുന്ന ഫ്ളെമന്റ് (23), കോച്ചാപ്പി എന്നു വിളിക്കുന്ന ഷെമന്റ് (23) എന്നീ ഇരട്ട സഹോദരങ്ങളെയാണ് കാപ്പാ നിയമം ചുമത്തി നാട് കടത്തിയത്. ഇവര്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനും പൊതു സമൂഹത്തിന്റെ ശാന്തിക്കും ഭീഷണിയായി പ്രവര്‍ത്തിക്കുന്നതായി
കാല- ദേശാതിർത്തികൾ ലംഘിക്കുന്ന ഗാനസപര്യക്ക് വിരാമമായി; അനുശോചനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളക്കരയുടെ പ്രിയഗായകൻ പി.ജയചന്ദ്രന്റെ മരണത്തിൽ അനുശോചനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കാല- ദേശാതിർത്തികൾ ലംഘിക്കുന്ന ഗാനസപര്യക്കാണ് വിരാമമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു. ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെ ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ. മലയാള ഭാഷതൻ മാദക ഭംഗിയാണ് ആ കണ്‌ഠത്തിലൂടെ ലോകം തിരിച്ചറിഞ്ഞത്. ആസ്വാദക സമൂഹത്തിലൊരാളായി ഏവരുടെയും ദുഖത്തിൽ പങ്ക് ചേരുന്നുവെന്നും അനുശോചന കുറിപ്പിൽ മുഖ്യമന്ത്രി കുറിച്ചു. മുഖ്യമന്ത്രിയുടെ അനുശോചന കുറിപ്പിന്റെ പൂർണരൂപം കാല ദേശാതിർത്തികൾ
നിരവധി പുതിയ ഫീച്ചറുകൾ; 450 അപെക്‌സ് സ്കൂട്ടർ അവതരിപ്പിച്ച് ഏഥർ എനർജി
ഏഥർ എനർജി മുൻനിര സ്‌കൂട്ടർ ആയ 450 അപെക്‌സ് പുറത്തിറക്കി. നിരവധി പുതിയ ഫീച്ചറുകളുമായാണ് സ്കൂട്ടർ എത്തുന്നത്. 1.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. 450 അപെക്‌സിന് ഇപ്പോൾ റെയിൻ, റോഡ്, റാലി എന്നിങ്ങനെ മൂന്ന് വ്യത്യസ്‍ത ട്രാക്ഷൻ കൺട്രോൾ മോഡുകളുണ്ട്. ഇതിൽ റെയിൻ മോഡ് വഴുവഴുപ്പുള്ള റോഡുകളിൽ മികച്ച ഗ്രിപ്പ് കിട്ടാൻ സഹായിക്കും. അതേസമയം, റോഡ് മോഡ് സാധാരണ റോഡിനുള്ളതാണ്. റേസിംഗിനും ഓഫ് റോഡിംഗിനും റാലി മോഡ് ഉപയോഗിക്കാം.
ഇന്ത്യൻ സ്കൂളുകളിലേക്കുള്ള പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 20 മുതൽ
മസ്കത്ത്: 2025-2026 അധ്യയനവർഷത്തിൽ ഇന്ത്യൻ സ്കൂളുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 20 മുതൽ ആരംഭിക്കും. ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി) അടിസ്ഥാനത്തിലാണ് ഈ വർഷത്തെ അഡ്മിഷൻ നടക്കുന്നത്. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിന് കീഴിൽ തലസ്ഥാന നഗരിയിലും പരിസര പ്രദശേങ്ങളിലുമുള്ള ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അഡ്മിഷനാണ് ഓൺലൈനായി നടക്കുക. ഒമ്പത് വരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് www.indianschoolsoman.com വെബ്സൈറ്റിൽ നൽകിയ പ്രത്യേക പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ
ഹോണ്ട ‘0’ എസ്‌യുവി, ഹോണ്ട ‘0’ സലൂൺ ; പുതിയ ഇലക്ട്രിക് കാറുകളുമായി ഹോണ്ട
‘0’ സീരീസ് ബാറ്ററി ഇലക്ട്രിക് വാഹന നിരയിലെ ആദ്യത്തെ രണ്ട് മോഡലുകൾ അവതരിപ്പിച്ച് ഹോണ്ട. ഹോണ്ട ‘0’ എസ്‌യുവി, ഹോണ്ട ‘0’ സലൂൺ പ്രോട്ടോടൈപ്പ് എന്നിവയാണ് പുതിയ മോഡലുകൾ. രണ്ട് പ്രോട്ടോടൈപ്പുകളും അടിസ്ഥാനമാക്കിയുള്ള പ്രൊഡക്ഷൻ മോഡലുകൾ 2026 ൽ വടക്കേ അമേരിക്കയിൽ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഹോണ്ട 0 സീരീസ് മോഡലുകളിൽ ഉയർന്ന പെർഫോമൻസ് സിസ്റ്റം-ഓൺ-ചിപ്പ് വികസിപ്പിക്കുന്നതിന് റെനെസാസ് ഇലക്ട്രോണിക്സ് കോർപ്പറേഷനുമായി ഹോണ്ട ഒരു കരാറും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത കുറച്ച്
ഡേറ്റ ചോർത്തൽ; ഗൂഗിളിനെതിരെ നിയമനടപടിയുമായി സാൻഫ്രാൻസിസ്കോ
ഗൂഗിളിനെതിരെ സാൻഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതി നിയമ നടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ആൻഡ്രോയിഡ് ഫോണുകളിലെ ഡേറ്റ ശേഖരിച്ചതിനാണ് നടപടി.ചില ആപ്ലിക്കേഷനുകളുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ഡേറ്റയാണ് ശേഖരിക്കുന്നതെന്ന ഗൂഗിളിന്റെ വാദത്തെ കോടതി തള്ളി. ബ്രൗസിങ് ഹിസ്റ്ററി പോലും അനധികൃതമായി ആക്സസ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ട്രാക്കിങ് നിർത്താനുള്ള ഓപ്ഷൻ തെരഞ്ഞെടുത്ത ഉപയോക്താക്കളിൽ നിന്നുപോലും സ്വകാര്യത ലംഘിച്ച് ഗൂഗിൾ ഡേറ്റ ശേഖരിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ഡേറ്റ വാണിജ്യ താൽപര്യത്തിനായി ഉപയോഗിക്കപ്പെടുമെന്നും തങ്ങളുടെ സ്വകാര്യത
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരം; ഡോളറിനെതിരെ തുടർച്ചയായ ഇടിവ് നേരിട്ട് രൂപ
കൊച്ചി: ഡോളറിനെതിരെ തുടർച്ചയായ ഇടിവ് നേരിട്ട് രൂപ. 17 പൈസ കൂടി ഇടിഞ്ഞതോടെ ഇന്നലെ രൂപയുടെ മൂല്യം 85.91 ആയി കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്. ഡോളർ കരുത്താർജിക്കുന്നതും ക്രൂഡ്‌ഓയിൽ വില ഉയരുന്നതുമാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം. വിദേശ നിക്ഷേപകരുടെ പിൻമാറ്റവും ഓഹരി വിപണികളിലെ തകർച്ചയും ഡോളർ ഡിമാൻഡ് ഉയർത്തുകയാണ്. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ 85.82നാണ് ഇന്നലെ ഡോളറിനെതിരെ രൂപ വ്യാപാരം തുടങ്ങിയത്. ചൊവ്വാഴ്ച രൂപയ്ക്ക് 6
ഇംഗ്ലണ്ടിനെതിരായ ട്വന്റി 20, ഏകദിന സീരിസുകളിൽ ഷമി കളിക്കും; ചാമ്പ്യൻസ് ട്രോഫിയിലും സാധ്യത
മുംബൈ: ഇന്ത്യയുടെ സീനിയർ പേസർ മുഹമ്മദ് ഷമി ഇംഗ്ലണ്ടിനെതിരായ ട്വന്റി 20, ഏകദിന സീരിസുകളിൽ കളിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതിന് പുറമേ ചാമ്പ്യൻസ് ട്രോഫിയിലും ഷമി ഇന്ത്യൻ കുപ്പായമണിയും. 2023 ലോകകപ്പിന് ശേഷം വലതുകാലിൽ നടത്തിയ ശസ്ത്രക്രിയയെ തുടർന്നാണ് ഷമി കളിക്കളത്തിൽ നിന്നും പുറത്ത് പോയത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഷമി വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കുന്നുണ്ട്. ബി.സി.സി.ഐയുടേയും നാഷണൽ ക്രിക്കറ്റ് അക്കാദമിയുടേയും അനുമതിയോടെ മാത്രമേ ഷമിക്ക് വീണ്ടും ടീമിലേക്ക് തിരിച്ചെത്താൻ
അദ്ദേഹത്തിന്റെ പാട്ടുകള്‍ ഇനിയും തലമുറകള്‍ ഏറ്റുപാടും; ജയചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: ഗായകന്‍ പി ജയചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംഗീതാരാധാകര്‍ നെഞ്ചേറ്റിയ ഭാവഗായകനായിരുന്നു ജയചന്ദ്രന്‍. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ആ ശബ്ദം നിറഞ്ഞൊഴുകി. പ്രണയവും വിരഹവുമെല്ലാം ഭാവപൂര്‍ണമായ ശബ്ദത്താല്‍ അദ്ദേഹം അനശ്വരമാക്കി.സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ അര്‍ഹതയ്ക്കുള്ള അംഗീകാരമായി പലകുറി അദ്ദേഹത്തെ തേടിയെത്തി. അനുരാഗ ഗാനം പോലെയും മഞ്ഞലയില്‍ മുങ്ങി തോര്‍ത്തിയും അദ്ദേഹത്തിന്റെ പാട്ടുകള്‍ ഇനിയും തലമുറകള്‍ ഏറ്റുപാടും. മാഞ്ഞുപോകാത്തെതാരു പാട്ടോര്‍മയായി
സ്കൂൾ വൃത്തിയാക്കിച്ചു; ദളിത് വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടമായി
ചെന്നൈ: സ്കൂളിലെ കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്ന ജോലി ചെയ്യിപ്പിച്ചതിനെ തുടർന്ന് ദളിത് വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടപ്പെട്ടതായി ആരോപണം. മധുര കപ്പലൂരിലെ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി യുവരാജിന്റെ കണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്. കെട്ടിടാവശിഷ്ടങ്ങളിലെ പൊടിയേറ്റാണ് കാഴ്ച നഷ്ടമായത്. കണ്ണിന് ഗുരുതര പരിക്കേറ്റിട്ടും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാതിരുന്നതാണ് കാഴ്ച നഷ്ടപ്പെടാൻ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. സ്കൂളിലെ ദളിത് വിദ്യാർഥികളെ അധ്യാപകർ നിർബന്ധിച്ച് ജോലികൾ ചെയ്യിപ്പിച്ചിരുന്നതായും ആരോപണം ഉയരുന്നുണ്ട്. കണ്ണിൽ പൊടി വീണ് ഗുരുതരാവസ്ഥയിലായിട്ടും കുട്ടിയെ