Your Image Description Your Image Description

മുംബൈ: ഇന്ത്യയുടെ സീനിയർ പേസർ മുഹമ്മദ് ഷമി ഇംഗ്ലണ്ടിനെതിരായ ട്വന്റി 20, ഏകദിന സീരിസുകളിൽ കളിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതിന് പുറമേ ചാമ്പ്യൻസ് ട്രോഫിയിലും ഷമി ഇന്ത്യൻ കുപ്പായമണിയും. 2023 ലോകകപ്പിന് ശേഷം വലതുകാലിൽ നടത്തിയ ശസ്ത്രക്രിയയെ തുടർന്നാണ് ഷമി കളിക്കളത്തിൽ നിന്നും പുറത്ത് പോയത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഷമി വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കുന്നുണ്ട്. ബി.സി.സി.ഐയുടേയും നാഷണൽ ക്രിക്കറ്റ് അക്കാദമിയുടേയും അനുമതിയോടെ മാത്രമേ ഷമിക്ക് വീണ്ടും ടീമിലേക്ക് തിരിച്ചെത്താൻ സാധിക്കൂ.

ശസ്ത്രക്രിയക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്താൻ ഷമി ശ്രമം നടത്തുന്നുണ്ട്. ബോർഡർ ഗവാസ്കർ ട്രോഫിക്കിടെ ഷമി ഫിറ്റ്നെസ് വീണ്ടെടുത്തുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ടൂർണമെന്റിൽ നിന്നും ഷമി പുറത്തായിരുന്നു. പശ്ചിമബംഗാളിന് വേണ്ടി വിജയ ഹസാരെ ട്രോഫിയിലും ഷമി കളിച്ചിരുന്നു.

ഹരിയാനക്കെതിരെ നടക്കുന്ന വിജയ് ഹസാര ട്രോഫിയിലെ പ്രീ-ക്വാർട്ടർ മത്സരം ഷമിക്ക് നിർണായകമാണ്. മത്സരത്തിലെ പ്രകടനം കണക്കിലെടുത്താകും ഷമിയുടെ ടീമിലേക്കുള്ള പുനഃപ്രവേശനം. ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറക്ക് ഇംഗ്ലണ്ടിനെതിരായ പരമ്പര നഷ്ടമാകുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിലെ അഞ്ചാം ടെസ്റ്റിനിടെ പരുക്കേറ്റ താരത്തിന്‍റെ ചാമ്പ്യൻസ് ട്രോഫി പങ്കാളിത്തവും സംശയത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *