ദീർഘായുസ് ഇനി ആരും ആശംസിക്കരുത്; കിടത്താതെ, ആരെയും ബുദ്ധിമുട്ടിക്കാതെ അങ്ങു പോണം, ആ​ഗ്രഹം വ്യക്തമാക്കി എ കെ ആൻറണി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
59

ദീർഘായുസ് ഇനി ആരും ആശംസിക്കരുത്; കിടത്താതെ, ആരെയും ബുദ്ധിമുട്ടിക്കാതെ അങ്ങു പോണം, ആ​ഗ്രഹം വ്യക്തമാക്കി എ കെ ആൻറണി

April 11, 2024
0

  തിരുവനന്തപുരം: തനിക്ക് ദീർഘായുസ് ഇനി ആരും ആശംസിക്കരുതെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ കെ ആൻറണി. ജീവിതം മുന്നോട്ടുപോകുന്തോറും രോഗപീഡകൾ കൂടിക്കൊണ്ടിരിക്കും. ദീർഘായുസ്സിൽ ആവേശം കൊള്ളുന്നയാളല്ല താൻ. കിടന്ന് പോകാതെ ആരെയും ബുദ്ധിമുട്ടിക്കാതെ മരിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വീണ്ടും അധികാരം കിട്ടിയാൽ ബിജെപി ഭരണഘടന പൊളിച്ചെഴുതുമെന്നും ആൻറണി പറഞ്ഞു. അംബേദ്ക്കർ ഉണ്ടാക്കിയ ഭരണഘടന മാറ്റാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. ബിജെപിക്കുള്ള പിന്തുണ കുറയുകയാണ്. അതിന്റെ സൂചനകൾ

Continue Reading
കോട്ടയം റെയിൽവേ സ്റ്റേഷന് മുൻവശത്ത് കഞ്ചാവ് വേട്ട; യുവാവും യുവതിയും എക്സൈസിന്റെ പിടിയിൽ
Kerala Kerala Mex Kerala mx
1 min read
89

കോട്ടയം റെയിൽവേ സ്റ്റേഷന് മുൻവശത്ത് കഞ്ചാവ് വേട്ട; യുവാവും യുവതിയും എക്സൈസിന്റെ പിടിയിൽ

April 11, 2024
0

  കോട്ടയം: കോട്ടയത്ത് വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവും യുവതിയും എക്സൈസിന്റെ പിടിയിലായി. കോട്ടയം പെരുമ്പായിക്കാട് സ്വദേശി അമീർ, തിരുവനന്തപുരം തിരുമല സ്വദേശി ഷീജ പിആർ എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കോട്ടയം റെയിൽവേ സ്റ്റേഷന് മുൻവശത്ത് നിന്നാണ് കഞ്ചാവുമായി ഷീജയേയും അമീറിനെയും അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും 4.075 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിൽ നിന്നുള്ള വിവരം അനുസരിച്ചു കോട്ടയം എക്‌സൈസ് സർക്കിൾ

Continue Reading
പാർട്ടി പ്രതിനിധികൾക്ക് സ്വാ​ഗതം; ലോക്‌സഭ തെരഞ്ഞെടുപ്പിൽ 25 രാജ്യങ്ങളിലെ രാഷ്ട്രീയപാർട്ടി പ്രതിനിധികളെ ക്ഷണിച്ച് ബിജെപി
Kerala Kerala Mex Kerala mx Latest News Loksabha election 2024 National
1 min read
66

പാർട്ടി പ്രതിനിധികൾക്ക് സ്വാ​ഗതം; ലോക്‌സഭ തെരഞ്ഞെടുപ്പിൽ 25 രാജ്യങ്ങളിലെ രാഷ്ട്രീയപാർട്ടി പ്രതിനിധികളെ ക്ഷണിച്ച് ബിജെപി

April 11, 2024
0

    ഡൽഹി: ഇന്ത്യൻ ജനാധിപത്യം അപകടത്തിൽ എന്ന പ്രതിപക്ഷ വിമർശനങ്ങൾക്കിടയിലും ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന് സാക്ഷ്യം വഹിക്കാൻ 25 രാജ്യങ്ങളിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ ക്ഷണിച്ച് ഭരണകക്ഷിയായ ബിജെപി. ഇതിൽ 15 രാജ്യങ്ങളിലെ രാഷ്ട്രീയ പാർട്ടികൾ ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനേജ്‌മെൻറ് മനസിലാക്കാൻ എത്തുമെന്ന് ഉറപ്പായതായാണ് ഇക്കണോമിക് ടൈംസിൻറെ റിപ്പോർട്ട്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവും മാനേജ്‌മെൻറ് വൈദഗ്ധ്യവും മനസിലാക്കാൻ അയൽരാജ്യങ്ങളിലെയും പ്രധാന ജനാധിപത്യ രാജ്യങ്ങളിലെയും രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെയാണ് ബിജെപി

Continue Reading
മകനെ കണ്ടെത്തി; അച്ഛൻ പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ്, പഴയൊരു മിസിംഗ് കേസ് വീണ്ടും ചർച്ചയിലേക്ക്
Kerala Kerala Mex Kerala mx World
1 min read
92

മകനെ കണ്ടെത്തി; അച്ഛൻ പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ്, പഴയൊരു മിസിംഗ് കേസ് വീണ്ടും ചർച്ചയിലേക്ക്

April 11, 2024
0

  അമേരിക്കൻ സാമൂഹിക മാധ്യമങ്ങളിൽ പഴയൊരു മിസിംഗ് കേസ് വീണ്ടും സജീവ ചർച്ചയിലേക്ക് വരികയാണ്. 2014 ൽ കാണാതായ 12 വയസുകാരനെ അന്വേഷിച്ച് അമേരിക്കയിലെ ഏറ്റവും വലിയ അന്വേഷണ ഏജൻസിയ എസ്ബിഐ അടക്കം രംഗത്തിറങ്ങിയിരുന്നു. പക്ഷേ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ 11 -ാ ദിവസം വീടിൻറെ ബേസ്മെൻറിൽ നിന്നും കുട്ടിയെ കണ്ടെത്തി. ഈ സമയം കുട്ടിയുടെ ശരീരഭാഗം വളരെ കുറവായിരുന്നെന്നും ക്ഷീണിതനും മരണാസന്നനുമായിരുന്നെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. കുട്ടിയെ ബേസ്മെൻറിൽ കണ്ടെത്തുമ്പോൾ

Continue Reading
ശ്രദ്ധ വേണം; വൈദ്യുതി ഉപയോഗം നിയന്ത്രിച്ചാൽ ഈ പ്രതിസന്ധിയിൽ നിന്ന് കരകേറാം
Kerala Kerala Mex Kerala mx Latest News
1 min read
42

ശ്രദ്ധ വേണം; വൈദ്യുതി ഉപയോഗം നിയന്ത്രിച്ചാൽ ഈ പ്രതിസന്ധിയിൽ നിന്ന് കരകേറാം

April 11, 2024
0

    തിരുവനന്തപുരം : ചൂട് ക്രമാതീതമായി കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കൂടി. ഏത് സമയവും സംസ്ഥാനം ഒരു വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകാമെന്നാണ് നിലവിൽ കേരളത്തിലെ സ്ഥിതി. ഇന്നലെ 11.17 കോടിയൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്. പീക്ക് സമയത്തെ ആവശ്യകത 5493 മെഗാവാട്ട് എന്ന പുതിയ റെക്കോർഡിലെത്തിയിട്ടുണ്ട്. പാലക്കാട് കഴിഞ്ഞ ദിവസം താപനില 45 ഡിഗ്രി കടന്നിരുന്നു. ഇടുക്കി, വയനാട് ജില്ലകളിൽ ഒഴികെ മുഴുവൻ ജില്ലകളിലും പതിനാലാം

Continue Reading
മുൻപോട്ടും പിന്തുണക്കും; എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്, വിജയാശംസകളുമായി ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
Kerala Kerala Mex Kerala mx Latest News Loksabha election 2024
1 min read
55

മുൻപോട്ടും പിന്തുണക്കും; എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്, വിജയാശംസകളുമായി ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

April 11, 2024
0

    തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് വിജയാശംസകളുമായി ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ. രാഷ്ട്രീയ യാത്രയിലെ പുതിയ അധ്യായത്തിന് തുടക്കമിടുന്ന രാജീവ് ചന്ദ്രശേഖറിന് ആശംസകൾ അറിയിച്ച് സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമായ എക്സിലാണ് മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ ക്രിസ് ഗോപാലകൃഷ്ണന്റെ കുറിപ്പ് പങ്ക് വെച്ചത്. ഇന്ത്യ ഇന്ന് ലോകത്തിലെ മികച്ച ഡിജിറ്റൽ എക്കണോമി ആണ്. ഇന്ത്യയെ അത്തരമൊരു വളർച്ചയിലേക്ക് നയിക്കുന്നതിൽ രാജീവ് ചന്ദ്രശേഖർ വളരെ പ്രധാനപ്പെട്ട സംഭാവനകൾ

Continue Reading
തലയിലൂടെ വാഹനം കയറി ഇറങ്ങിയതായി സംശയം; വഴിയരികിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx
1 min read
47

തലയിലൂടെ വാഹനം കയറി ഇറങ്ങിയതായി സംശയം; വഴിയരികിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

April 11, 2024
0

  പത്തനംതിട്ട : കണ്ണങ്കരയിൽ വഴിയരികിൽ കിടന്നിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തലയിലൂടെ വാഹനം കയറി ഇറങ്ങിയതായി സംശയം. ഇറച്ചികോഴിയുമായി വന്ന ലോറി പിന്നോട്ട് എടുത്തപ്പോൾ മുകളിൽ കയറി ഇറങ്ങിയെന്നാണ് സംശയം. വാഹനം കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തൊഴിലാളി മദ്യലഹരിയിൽ വഴിയിൽ കിടന്ന് ഉറങ്ങിയതാണെന്നാണ് നിഗമനം.

Continue Reading
വീണ്ടും പൊട്ടിത്തെറി; സംഭവം കായംകുളം സിപിഎമ്മിൽ
Alappuzha Kerala Kerala Mex Kerala mx
1 min read
58

വീണ്ടും പൊട്ടിത്തെറി; സംഭവം കായംകുളം സിപിഎമ്മിൽ

April 11, 2024
0

  ആലപ്പുഴ : കായംകുളം സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി. ഒരു ഏരിയ കമ്മിറ്റി അംഗവും, മുൻ ഏരിയ കമ്മിറ്റി അംഗവും പാർട്ടി വിട്ടു. വിഭാഗീയതയിൽ മനംനൊന്താണ് രാജിയെന്ന് ഇരുവരും രാജിക്കത്തിൽ പറയുന്നു. ഏരിയ കമ്മിറ്റി അംഗം കെഎൽ പ്രസന്നകുമാരിയും മുൻ ഏരിയ കമ്മിറ്റി അംഗം ബി ജയചന്ദ്രനുമാണ് രാജി വച്ചത്. 25 വർഷമായി ഏരിയ കമ്മിറ്റി അംഗമാണ് പ്രസന്നകുമാരി. രാജിക്കത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെഎച്ച് ബാബുജാൻ

Continue Reading
വടകര മാതൃക തന്നെ തൃശൂരിലും; ആർഎംപിഐ യുഡിഎഫിനൊപ്പം, ലക്ഷ്യം മുരളീധരന്റെ ജ‌യം
Kerala Kerala Mex Kerala mx Latest News Loksabha election 2024
1 min read
106

വടകര മാതൃക തന്നെ തൃശൂരിലും; ആർഎംപിഐ യുഡിഎഫിനൊപ്പം, ലക്ഷ്യം മുരളീധരന്റെ ജ‌യം

April 11, 2024
0

    തൃശൂർ: വടകര മാതൃക തന്നെ തൃശൂരിലും പിന്തുടരാൻ ആർഎംപിഐ തീരുമാനം. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ ഭരണമാറ്റത്തിനായി പ്രവർത്തിക്കലാണ് പ്രധാനമെന്ന് ആർഎംപിഐ വ്യക്തമാക്കി. ഇന്ത്യാമുന്നണിയുടെ ഭാഗമായിരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് പാർട്ടി പ്രവർത്തകരോടഭ്യർഥിച്ചു. തളിക്കുളത്ത് നടത്തിയ രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംസ്ഥാന പ്രസിഡന്റ് ടി.എൽ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ബിജെപി സർക്കാരിന്റെ കഴിഞ്ഞ 10 വർഷങ്ങൾ വഞ്ചനയാണ്. അന്താരാഷ്ട്ര കമ്പോളത്തിൽ ക്രൂഡ് ഓയിൽ

Continue Reading
വാഹനാപകടത്തിൽപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവർക്ക് രക്ഷകനായി എംൽഎ
Kerala Kerala Mex Kerala mx
1 min read
57

വാഹനാപകടത്തിൽപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവർക്ക് രക്ഷകനായി എംൽഎ

April 11, 2024
0

  ആലപ്പുഴ: വാഹനാപകടത്തിൽപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവർക്ക് രക്ഷകനായി എംൽഎ. ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡിൽ മുഹമ്മദ് കാസിമിൻ്റെ മകൻ സവാദ് (56) നാണ് എച്ച് സലാം എംഎൽഎ തുണയായത്.. ദേശീയപാതയിൽ ചിന്മയ സ്കൂളിന് സമീപം ബുധനാഴ്ച വൈകിട്ട് 4.30 ഓടെയാണ് സവാദ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ എതിർ ദിശയിൽ എത്തിയ കാർ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഈ സമയം കാർ എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചു.

Continue Reading