Your Image Description Your Image Description

 

 

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് വിജയാശംസകളുമായി ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ. രാഷ്ട്രീയ യാത്രയിലെ പുതിയ അധ്യായത്തിന് തുടക്കമിടുന്ന രാജീവ് ചന്ദ്രശേഖറിന് ആശംസകൾ അറിയിച്ച് സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമായ എക്സിലാണ് മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ ക്രിസ് ഗോപാലകൃഷ്ണന്റെ കുറിപ്പ് പങ്ക് വെച്ചത്. ഇന്ത്യ ഇന്ന് ലോകത്തിലെ മികച്ച ഡിജിറ്റൽ എക്കണോമി ആണ്. ഇന്ത്യയെ അത്തരമൊരു വളർച്ചയിലേക്ക് നയിക്കുന്നതിൽ രാജീവ് ചന്ദ്രശേഖർ വളരെ പ്രധാനപ്പെട്ട സംഭാവനകൾ ചെയ്ത വ്യക്തിയാണെന്നും അദ്ദേ​ഹം കുറിച്ചു.

രാജ്യസഭാ എംപിയായിരുന്ന കാലത്ത് ഡിജിറ്റൽ സ്വകാര്യത, ടെക് പോളിസികളിൽ ചർച്ചകൾ സംഘടിപ്പിക്കുന്നതിൽ വളരെ സുപ്രധാന സംഭാവന ചെയ്തതു. കേന്ദ്ര മന്ത്രിയായപ്പോൾ സുരക്ഷിതവും വിശ്വസനീയവുമായ ഇന്റർനെറ്റ് ഉറപ്പാക്കുന്നതിനും ഇലക്ട്രോണിക്സ് നിർമാണത്തിനും സെമി കണ്ടക്ടർ വ്യവസായ മേഖലയിലെ അതികായന്മാരെ കൊണ്ട് വരുന്നതിലും രാജീവിന്റെ ഇടപെടൽ ഉണ്ടായി. മികച്ച ട്രാക്ക് റെക്കോർഡ് ഉള്ളയാളാണ് അദ്ദേഹമെന്നും ക്രിസ് ഗോപാലകൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *