Your Image Description Your Image Description

പുനലൂര്‍: പത്താംക്ലാസിൽ പഠിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതിന് ക്ഷേത്ര പൂജാരി അറസ്റ്റില്‍. പത്തനാപുരം കാര്യറ സര്‍ക്കാരുമുക്ക് ചുമടുതാങ്ങിയില്‍ വാടകയ്ക്ക് താമസിക്കുന്ന പിറവന്തൂര്‍ കുമരംകുടി വലിയറപച്ച ഗീതാഭവനത്തില്‍ കിഷോര്‍ കൃഷ്ണന്‍ (24) ആണ് അറസ്റ്റിലായത്.

ഇയാള്‍ പുനലൂരിലും പത്തനാപുരത്തും മറ്റും വിവിധ ക്ഷേത്രങ്ങളില്‍ പൂജാരിയായി ജോലി ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ ഓട്ടോറിക്ഷയില്‍ പിറവന്തൂര്‍ വന്മളയിലെ കാട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

പോലീസ് കേസെടുത്തതറിഞ്ഞ് ഇയാള്‍ മുംബൈയിലേക്ക് കടന്ന് അവിടെ ക്ഷേത്രത്തില്‍ പൂജാരിയായി കഴിഞ്ഞുവരികയായിരുന്നെന്ന് പുനലൂര്‍ പോലീസ് എസ്.എച്ച്.ഒ. ടി.രാജേഷ്‌കുമാര്‍ പറഞ്ഞു. ഈ വിവരമറിഞ്ഞ് പുനലൂരില്‍ നിന്നും പോലീസ് മുംബൈയില്‍ എത്തിയെങ്കിലും പ്രതി അവിടെനിന്നും കടന്നിരുന്നെന്നും അടുത്തിടെ തിരികെ നാട്ടിലെത്തിയതറിഞ്ഞ് നടത്തിയ തിരച്ചിലില്‍ കഴിഞ്ഞദിവസം പുന്നലയില്‍ നിന്നും അറസ്റ്റുചെയ്യുകയായിരുന്നെന്നും ഇന്‍സ്പെക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *