Your Image Description Your Image Description

വയനാട്: താഴോട്ട് വീണ് ഇഞ്ചി വില. ഇഞ്ചിവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു സീസണിലും നല്ല വില ലഭിച്ചിരുന്ന ഇഞ്ചിക്ക് ഇപ്പോൾ 60 കിലോഗ്രാം ചാക്കിന് 1400 രൂപ മാത്രമാണ് വില. ഇതോടെ ഇഞ്ചി കർഷകർ വൻ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.

4 മാസം മുൻപ് 7500 രൂപ വരെ ഇഞ്ചിക്ക് വിലയുണ്ടായിരുന്നു. കഴിഞ്ഞ ജനുവരിയിൽ 60 കിലോയുടെ ചാക്കിനു 6000 രൂപയാണു ലഭിച്ചത്. ഒന്നര വർഷം മുൻപ് ഇഞ്ചിവില 13,000 രൂപ വരെയെത്തി റെക്കോർഡിട്ട സ്ഥാനത്തു നിന്നാണ് ഇപ്പോഴത്തെ തുടർച്ചയായ തകർച്ച. കർണാടകയിൽ അടക്കം ഇഞ്ചി ഉൽപാദനം കൂടിയതാണ് വിളവെടുപ്പ് കാലത്ത് വില കൂപ്പുകുത്താൻ കാരണം. കേരളത്തിൽ ഭൂമി ലഭിക്കാത്തതിനാൽ മറ്റു സംസ്ഥാനങ്ങളിൽ പോയി ഇഞ്ചിക്കൃഷി ചെയ്യുന്ന ആയിരക്കണക്കിനു കർഷകരുണ്ട്. ഭൂമിയുടെ പാട്ടം, പണിക്കൂലി, വളം, ജലസേചനത്തിനുള്ള ചെലവ് എന്നിവയെല്ലാം കണക്കാക്കിയാൽ ചാക്കിന് 3000 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ കർഷകർക്ക് ഇനി പിടിച്ചുനിൽക്കാനാകൂ.

ഒരേക്കറിൽ കുറഞ്ഞത് 7 ലക്ഷം രൂപയെങ്കിലും ചെലവാക്കിയാണു മറുനാടുകളിലെ ഇഞ്ചിക്കൃഷി. കഴിഞ്ഞ വർഷം ഉയർന്ന വില കൊടുത്ത് വിത്ത് വാങ്ങിയാണ് പലരും കൃഷിയിറക്കിയത്. വില ഇത്രയും കുറഞ്ഞതിനാൽ തൊഴിലാളികൾക്കു കൂടിയ കൂലി നൽകി ഇഞ്ചി പറിച്ചു വൃത്തിയാക്കി ചന്തയിലെത്തിക്കാനും കഴിയുന്നില്ല.

 

Leave a Reply

Your email address will not be published. Required fields are marked *