Your Image Description Your Image Description

 

തിരുവനന്തപുരം: തനിക്ക് ദീർഘായുസ് ഇനി ആരും ആശംസിക്കരുതെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ കെ ആൻറണി. ജീവിതം മുന്നോട്ടുപോകുന്തോറും രോഗപീഡകൾ കൂടിക്കൊണ്ടിരിക്കും. ദീർഘായുസ്സിൽ ആവേശം കൊള്ളുന്നയാളല്ല താൻ. കിടന്ന് പോകാതെ ആരെയും ബുദ്ധിമുട്ടിക്കാതെ മരിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വീണ്ടും അധികാരം കിട്ടിയാൽ ബിജെപി ഭരണഘടന പൊളിച്ചെഴുതുമെന്നും ആൻറണി പറഞ്ഞു. അംബേദ്ക്കർ ഉണ്ടാക്കിയ ഭരണഘടന മാറ്റാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. ബിജെപിക്കുള്ള പിന്തുണ കുറയുകയാണ്. അതിന്റെ സൂചനകൾ നരേന്ദ്ര മോദിയുടെ ശരീരഭാഷയിൽ നിന്ന് മനസിലാക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാമുന്നണിയുടെ സാധ്യത വർധിച്ചു കൊണ്ടിരിക്കുകയാണ്. ബിജെപിയുടെ സാധ്യത കുറഞ്ഞ് കൊണ്ടുമിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രിയെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അത് വ്യക്തമാകും. നിരാശ ബാധിച്ചിട്ടുണ്ട്. മൂന്നാമതൊരിക്കൽ കൂടി ബിജെപിയുടെ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ഇന്ത്യ അതോടെ അസ്തമിക്കും. ഇന്നത്തെ ഇന്ത്യയുടെ മരണമണിയാകും. ഇന്ത്യ ഇന്ത്യയല്ലാതായി മാറുമെന്നും എ കെ ആന്റണി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *