Your Image Description Your Image Description
Your Image Alt Text

 

അമേരിക്കൻ സാമൂഹിക മാധ്യമങ്ങളിൽ പഴയൊരു മിസിംഗ് കേസ് വീണ്ടും സജീവ ചർച്ചയിലേക്ക് വരികയാണ്. 2014 ൽ കാണാതായ 12 വയസുകാരനെ അന്വേഷിച്ച് അമേരിക്കയിലെ ഏറ്റവും വലിയ അന്വേഷണ ഏജൻസിയ എസ്ബിഐ അടക്കം രംഗത്തിറങ്ങിയിരുന്നു. പക്ഷേ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ 11 -ാ ദിവസം വീടിൻറെ ബേസ്മെൻറിൽ നിന്നും കുട്ടിയെ കണ്ടെത്തി. ഈ സമയം കുട്ടിയുടെ ശരീരഭാഗം വളരെ കുറവായിരുന്നെന്നും ക്ഷീണിതനും മരണാസന്നനുമായിരുന്നെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. കുട്ടിയെ ബേസ്മെൻറിൽ കണ്ടെത്തുമ്പോൾ കുട്ടിയുടെ അച്ഛൻ ചാൾസ് ബതുവൽ നാലാമൻ ലൈവ് ടിവി ഷോയിൽ പങ്കെടുക്കുകയായിരുന്നു. ഈ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.

അവതാരിക കുട്ടിയെ ബെയ്സ്മെൻറിൽ നിന്നും കണ്ടെത്തിയെന്ന് ചാൾസിനോട് പറയുമ്പോൾ, അദ്ദേഹം തീർത്തും അസ്വസ്ഥനാകുന്നു. ശബ്ദും ഇടറുകയും വെള്ളത്തിനായി നോക്കുകയും ചെയ്യുന്നു. 11 ദിവസങ്ങൾക്ക് ശേഷം സ്വന്തം വീടിൻറെ ബേസ്മെൻറിൽ നിന്നും മകനെ കണ്ടെത്തിയെന്ന ലൈവിനെ അറിഞ്ഞ അദ്ദേഹം തീർത്തും അസ്ഥസ്ഥനായി, നിശബ്ദനായി തലയിൽ കൈവച്ച് ഇരിക്കുന്നു. അച്ഛൻറെയും രണ്ടാനമ്മയുടെയും പീഡനം സഹിക്കവയ്യാതെ ഒളിച്ചതാണെന്ന് കുട്ടി പോലീസിനോട് സമ്മതിച്ചു. കേസിൻറെ തുടക്കത്തിൽ ബേസ്മെൻറിൽ ഇല്ലാതിരുന്ന കുട്ടി പിന്നീട് അവിടേക്ക് വന്നതാകാണെന്ന് പോലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *