കെട്ടിട നിർമാണ സാമഗ്രികളുടെ വില വർധന അംഗീകരിക്കാനാകില്ലെന്ന് യുഎഇ
Kerala Kerala Mex Kerala mx Pravasi
0 min read
56

കെട്ടിട നിർമാണ സാമഗ്രികളുടെ വില വർധന അംഗീകരിക്കാനാകില്ലെന്ന് യുഎഇ

February 21, 2024
0

യുഎഇയിൽ കെട്ടിട നിർമാണ സാമഗ്രികളുടെ വില വർധന അംഗീകരിക്കാനാകില്ലെന്ന് സാമ്പത്തിക മന്ത്രാലയം. പഴയ വില പുനഃസ്ഥാപിക്കാനും ആവശ്യപ്പെട്ടു. വില വർധന തടയാൻ നിർണായക നടപടികൾ കൈക്കൊള്ളുമെന്നും മുന്നറിയിപ്പ് നൽകി. പ്രാദേശിക വിപണിയിൽ ഈ മാസാദ്യം നിർമാണ സാമഗ്രികളുടെ കുതിച്ചുയർന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ ഇടപെടൽ. യുഎഇയിൽ ന്യായ വില നിലനിർത്താൻ അടിയന്തര നടപടി കൈക്കൊള്ളുമെന്നും പറഞ്ഞു. മുൻകൂർ അനുമതിയില്ലാതെ നിർമാണ സാമഗ്രികളുടെ വില വർധിപ്പിക്കുന്ന കമ്പനിക്ക് പിഴ ചുമത്തുമെന്നും മുന്നറിയിപ്പു നൽകി.

Continue Reading
സൗദിയിലെ ചെറുകിട സ്ഥാപനങ്ങൾക്കുള്ള ‘ലെവി’ ഇളവ് 3 വർഷത്തേക്ക് നീട്ടി
Kerala Kerala Mex Kerala mx Pravasi
0 min read
34

സൗദിയിലെ ചെറുകിട സ്ഥാപനങ്ങൾക്കുള്ള ‘ലെവി’ ഇളവ് 3 വർഷത്തേക്ക് നീട്ടി

February 21, 2024
0

ചെറുകിട പ്രവാസി സംരംഭകരടക്കമുള്ളവർക്ക് കൈത്താങ്ങായി സൗദി ഭരണാധികാരിയുടെ പുതിയ പ്രഖ്യാപനം. സൗദിയിലെ ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് 3 വർഷത്തേക്ക് കൂടി നീട്ടി. ഈ മാസം 25ന് അവസാനിക്കാനിരിക്കെയാണ് മന്ത്രിസഭ 3 വർഷത്തേക്ക് കൂടി ഇളവ് നീട്ടിയത്. കഴിഞ്ഞ വർഷം ലെവി ഇളവ് പരിധി അവസാനിക്കാനിരിക്കേ അധികൃതർ ഒരു വർഷത്തേക്ക് ഇളവ് നീട്ടിയിരുന്നു. ഒൻപത് ജീവനക്കാർ വരെയുള്ള സ്ഥാപനങ്ങൾക്കാണ് മൂന്ന് വർഷത്തേക്ക് ലെവി ഇളവ് നൽകുന്നതെന്ന് സൗദി മന്ത്രി സഭ.

Continue Reading
അനുമതിയില്ലാതെയുള്ള വിൽപന തടയാൻ അബുദാബി മുനിസിപ്പാലിറ്റി
Kerala Kerala Mex Kerala mx Pravasi
1 min read
40

അനുമതിയില്ലാതെയുള്ള വിൽപന തടയാൻ അബുദാബി മുനിസിപ്പാലിറ്റി

February 21, 2024
0

അനുമതിയില്ലാതെയുള്ള വിൽപന തടയാൻ അബുദാബി സിറ്റി മുനിസിപ്പാലിറ്റി ക്യാംപെയ്ൻ ആരംഭിച്ചു. താമസക്കാർ, റിയൽ എസ്റ്റേറ്റ് ഉടമകൾ, ബിസിനസുകൾ, കടകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ അനുമതിയില്ലാതെയുള്ള വിൽപന തടയാനാണ് ക്യാംപെയ്നിലൂടെ ലക്ഷ്യമിടുന്നത്.  ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിനും ഗുണനിലവാര മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുമായി ബിസിനസ്സ് സ്ഥാപനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കേണ്ടതിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് ക്യാംപെയ്ൻ. അനധികൃത കച്ചവടക്കാരുമായി ഇടപഴകുന്നത് ഒഴിവാക്കുകയും പകരം ലൈസൻസുള്ള സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുകയും ഇതുവഴി ഇത്തരക്കാരെ അകറ്റുകയും ചെയ്യാമെന്ന് അധികൃതർ പറഞ്ഞു. അനധികൃത

Continue Reading
അഴിമതി: മുദ്രാവാക്യം വിളിച്ച എം.എൽ.എ.മാർക്ക് സസ്പെൻഷൻ
Kerala Kerala Mex Kerala mx National
0 min read
87

അഴിമതി: മുദ്രാവാക്യം വിളിച്ച എം.എൽ.എ.മാർക്ക് സസ്പെൻഷൻ

February 21, 2024
0

വ്യാജമായി സർക്കാർ ഓഫീസുകൾ സൃഷ്ടിച്ച് പണംതട്ടിയ സംഭവത്തിൽ മന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച് മുദ്രാവാക്യം മുഴക്കിയ പത്ത് കോൺഗ്രസ് എം.എൽ.എ.മാരെ ഗുജറാത്ത് നിയമസഭയിൽനിന്ന് സസ്പെൻഡ് ചെയ്തു. ഒരു ദിവസത്തേക്കാണ് സസ്പെൻഷൻ. ഛോട്ടാ ഉദേപുർ, ദാഹോഡ് ജില്ലകളിൽ ആദിവാസി സബ് പ്ലാനിൽനിന്നുള്ള 23 കോടിയോളം രൂപ വ്യാജ ജലസേചന ഓഫീസുകളുണ്ടാക്കി തട്ടിയെടുത്ത സംഭവം അടുത്തിടെ പുറത്തുവന്നിരുന്നു. റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥൻ ബി.ഡി. നിനമ ഉൾപ്പെടെയുള്ളവർ ഈ കേസിൽ അറസ്റ്റിലായി. ഇതുസംബന്ധിച്ച ചോദ്യത്തിന് ചൊവ്വാഴ്ച

Continue Reading
സൈന്യത്തിൽ സ്ഥിരം കമ്മിഷനിലുള്ള വനിതകളെയും പ്രധാന യൂണിറ്റുകളിൽ നിയോഗിക്കാൻ നയമുണ്ടാക്കുന്നതായി കേന്ദ്രം സുപ്രീംകോടതിയിൽ
Kerala Kerala Mex Kerala mx National
1 min read
49

സൈന്യത്തിൽ സ്ഥിരം കമ്മിഷനിലുള്ള വനിതകളെയും പ്രധാന യൂണിറ്റുകളിൽ നിയോഗിക്കാൻ നയമുണ്ടാക്കുന്നതായി കേന്ദ്രം സുപ്രീംകോടതിയിൽ

February 21, 2024
0

സൈന്യത്തിൽ സ്ഥിരം കമ്മിഷനിലുള്ള വനിതകളെയും പ്രധാന യൂണിറ്റുകളിൽ നിയോഗിക്കാൻ നയമുണ്ടാക്കുന്നതായി കേന്ദ്രം സുപ്രീംകോടതിയിൽ. സ്ഥിരം കമ്മിഷനിലുള്ള പുരുഷന്മാർക്ക് നൽകുന്ന പോസ്റ്റിങ്ങിന് ആനുപാതികമായി സ്ത്രീകൾക്ക് പോസ്റ്റിങ് നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് കേന്ദ്രം നയം വ്യക്തമാക്കിയത്. 2024 മാർച്ച്-ഏപ്രിൽ മാസത്തിനുള്ളിൽ നയം പ്രഖ്യാപിക്കുമെന്നും അറിയിച്ചു. പുതിയ നയം നിലവിൽവരുന്നത് കണക്കിലെടുത്ത്, 2024 മാർച്ചോടെ എല്ലാ ഓഫീസർമാരെയും അവരുടെ യൂണിറ്റ് പോസ്റ്റിങ്ങുകളും മാറ്റുമെന്ന് കേന്ദ്രം അറിയിച്ചു. സ്ഥിരം കമ്മിഷനിൽ എംപാനൽചെയ്ത 225 പുരുഷ ഓഫീസർമാരിൽ

Continue Reading
കോടികളുടെ തട്ടിപ്പ്; ദീർഘദൂരവണ്ടികളിലെ ശുചീകരണം മുടങ്ങുന്നു
Kerala Kerala Mex Kerala mx National
1 min read
115

കോടികളുടെ തട്ടിപ്പ്; ദീർഘദൂരവണ്ടികളിലെ ശുചീകരണം മുടങ്ങുന്നു

February 21, 2024
0

ദീർഘദൂരതീവണ്ടികളിൽ ശുചിത്വപരിപാലനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓൺബോർഡ് ക്ലീനിങ് സംവിധാനം മുടങ്ങുന്നു. ശുചിത്വപരിപാലനത്തിന് കരാറെടുത്തവർ കോടികളുടെ തട്ടിപ്പുനടത്തിയതിനെത്തുടർന്ന് ശുചിത്വപരിപാലനത്തിനുള്ള ടെൻഡറുകൾ നിർത്തി. വണ്ടി സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് ലക്ഷ്യസ്ഥാനത്തെത്തുന്നതുവരെ ശുചീകരണം നടത്തുകയെന്നതായിരുന്നു സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയിലൂടെ ഉദ്ദേശിച്ചിരുന്നത്. നിലവിൽ വന്ദേഭാരത്, രാജധാനി, തേജസ്, ശതാബ്ദി തുടങ്ങിയ വണ്ടികൾ ഉൾപ്പെടെ 24 എണ്ണത്തിൽ മാത്രമാണ് ശുചീകരണം നടത്തുന്നത്. 2016-ൽ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി 110 തീവണ്ടികളിലാരംഭിച്ച പദ്ധതി

Continue Reading
പരിസ്ഥിതി അനുകൂലമെന്നമട്ടിൽ പരസ്യംനൽകുന്നത് നിയന്ത്രിക്കും;മാർഗനിർദേശങ്ങൾ  പുറത്തിറക്കി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
Kerala Kerala Mex Kerala mx National
0 min read
50

പരിസ്ഥിതി അനുകൂലമെന്നമട്ടിൽ പരസ്യംനൽകുന്നത് നിയന്ത്രിക്കും;മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

February 21, 2024
0

പരിസ്ഥിതി അനുകൂലം എന്നമട്ടിൽ അവകാശവാദങ്ങൾനിറഞ്ഞ പരസ്യങ്ങൾനൽകുന്നത് നിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പുറത്തിറക്കി. മാർഗനിർദേശങ്ങൾ സംബന്ധിച്ച പൊതുജനാഭിപ്രായവും തേടിയിട്ടുണ്ട്. പരിസ്ഥിതി അനുകൂലമല്ലാത്ത ഉത്‌പന്നങ്ങളെ പരിസ്ഥിതി അനുകൂലമെന്നമട്ടിൽ പ്രചരിപ്പിക്കുന്ന രീതി (ഗ്രീൻ വാഷിങ്‌) യെക്കുറിച്ച് പഠിക്കാൻ അതോറിറ്റി ഉന്നതസമിതിയെ നിയോഗിച്ചിരുന്നു. കേന്ദ്ര നിയമ സർവകലാശാല, നിയമസ്ഥാപനങ്ങൾ, സർക്കാർ, സന്നദ്ധസംഘടനകൾ എന്നിവയുടെ പ്രതിനിധികളാണ് സമിതിയിലെ അംഗങ്ങൾ. ഇവരാണ് കരട് മാർഗനിർദേശങ്ങൾക്ക് രൂപംനൽകിയത്.

Continue Reading
സൗദിയിൽ സ്പെഷ്യലൈസ്ഡ് ഡേ സർജറി സെന്‍ററുകൾ പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ്
Kerala Kerala Mex Kerala mx Pravasi
1 min read
55

സൗദിയിൽ സ്പെഷ്യലൈസ്ഡ് ഡേ സർജറി സെന്‍ററുകൾ പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ്

February 21, 2024
0

സൗദി അറേബ്യയിലേക്ക് പ്രവർത്തനം വിപുലീകരിക്കുന്നതിനായി റിയാദിൽ പുതിയ സ്പെഷ്യലൈസ്ഡ് ഡേ സർജറി സെന്‍റർ  പ്രഖ്യാപിച്ച് അബുദാബി ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്‌സ്.  സൗദിയിൽ സാന്നിധ്യമുറപ്പിക്കാനുള്ള ഗ്രൂപ്പിന്‍റെ രണ്ടാമത്തെ വലിയ പദ്ധതിയാണ് 300 ദശലക്ഷം ദിർഹം നിക്ഷേപം പ്രതീക്ഷിക്കുന്ന ഡേ സർജറി സെന്‍ററുകൾ. ബുർജീലിന്‍റെ ബോർഡ് ഓഫ് ഡയറക്റ്റേഴ്സ് അംഗീകാരം ലഭിച്ച ആദ്യ രണ്ട് സെന്‍ററുകൾ 2025ഓടെ പ്രവർത്തനം ആരംഭിക്കും. അർബുദ ചികിത്സ, അഡ്വാൻസ്ഡ് ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ന്യൂറോളജി എന്നീ പ്രധാന സ്പെഷ്യാലിറ്റികളിൽ

Continue Reading
കുവൈത്തിലെ മണി എക്സ്ചേഞ്ച്കൾക്ക് അറ്റാദായത്തിൽ ഇടിവ്
Kerala Kerala Mex Kerala mx Pravasi
1 min read
71

കുവൈത്തിലെ മണി എക്സ്ചേഞ്ച്കൾക്ക് അറ്റാദായത്തിൽ ഇടിവ്

February 21, 2024
0

എക്സ്ചേഞ്ച് റേറ്റുകളിലെ ഏറ്റക്കുറച്ചിൽ മൂലം കുവൈത്തിലെ മണി എക്സ്ചേഞ്ചുകൾക്ക് കഴിഞ്ഞ വർഷം നഷ്ടം സംഭവിച്ചതായി ബാങ്ക് സ്രോതസ്സുകളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കുവൈത്തിലെ ജനസംഖ്യ അനുപാതത്തിൽ മുന്നിലുള്ള ഇന്ത്യയുടെയും, ഈജിപ്ത്തിന്‍റെയും കറൻസികളുടെ മൂല്യത്തിൽ അടിക്കടി ഉണ്ടായ വില വ്യതിയാനമാണ് പ്രധാനമായും ഇതിനു കാരണമായി ചൂണ്ടികാണിക്കപെടുന്നത്. കൂടാതെ അനധികൃത പണമിടപാടുകളും എക്സ്ചേഞ്ചുകളുടെ നഷ്ടത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നു. സെൻട്രൽ ബാങ്കിന്‍റെയും ‘കുവൈത്ത് യൂണിയൻ ഓഫ് എക്‌സ്‌ചേഞ്ച്’ കമ്പനികളുടെ അംഗങ്ങളുടെയും മേൽനോട്ടത്തിലുള്ള

Continue Reading
വെബ് ആർക്കൈവ് ഒരുക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രഖ്യാപനം കടലാസിലുറങ്ങുന്നു
Kerala Kerala Mex Kerala mx National
1 min read
91

വെബ് ആർക്കൈവ് ഒരുക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രഖ്യാപനം കടലാസിലുറങ്ങുന്നു

February 21, 2024
0

ഇരുപതിനായിരത്തോളം ഭാഷകളുള്ള ഇന്ത്യയിൽ മാതൃഭാഷാ സംരക്ഷണത്തിന് ദേശീയതലത്തിൽ വെബ് ആർക്കൈവ് ഒരുക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രഖ്യാപനം കടലാസിലുറങ്ങുന്നു. 22 ഔദ്യോഗികഭാഷകൾ സംരക്ഷിക്കുന്നതിന്‌ പൊതു-ഉന്നതവിദ്യാഭ്യാസ പാഠ്യപദ്ധതിയിലുൾപ്പെടെ മാറ്റം വരുത്തുമ്പോഴാണ് ആയിരത്തിലേറെ തനത് ഇന്ത്യൻഭാഷകൾ സംരക്ഷണമില്ലാതെ സംസാരിക്കാനാളില്ലാതെ വംശനാശത്തിലേക്ക് നീങ്ങുന്നത്. രാജ്യത്ത് 19,569 ഭാഷകളോ ഭാഷാ ഭേദങ്ങളോ നിലവിലുണ്ടെന്ന് 2011 സെൻസസ് പറയുന്നു. ഇതിൽ 22 ഭാഷകൾ ഷെഡ്യൂൾഡ് വിഭാഗത്തിലുൾപ്പെടുന്നു. 96.71 ശതമാനം ജനങ്ങളും 22 ഔദ്യോഗിക ഭാഷകളാണ് സംസാരിക്കുന്നത്. 43 ശതമാനം

Continue Reading