Your Image Description Your Image Description

യുഎഇയിൽ വിദ്യാർഥികൾ സ്കൂളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചു.നിയമം ലംഘിച്ച് ഇവ കൊണ്ടുവരികയും ഉപയോഗിക്കുകയും ചെയ്യുന്നവരുടെ ഉപകരണങ്ങൾ കണ്ടുകെട്ടും. പ്രസ്തുത വിദ്യാർഥിക്കെതിരെ സ്കൂൾ പെരുമാറ്റ നിയമം അനുസരിച്ച് നടപടിയെടുക്കാനും നിർദേശമുണ്ട്.

ഇതേസമയം പഠനത്തിന്റെ ഭാഗമായി സ്കൂളിന്റെയോ മന്ത്രാലയത്തിന്റെ നിർദേശാനുസരണം നിശ്ചിത ദിവസം ലാപ്ടോപ് കൊണ്ടുവരുന്നതിന് വിലക്കില്ല. അനാവശ്യമായി അവധിയെടുക്കുന്നതും വിദ്യാർഥികൾ ഒഴിവാക്കണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. നിശ്ചിത ഹജർ ഉണ്ടെങ്കിലേ പരീക്ഷ എഴുതാൻ അനുവദിക്കൂ. ദിവസത്തിൽ 3 ക്ലാസുകൾ നഷ്ടപ്പെട്ടാൽ ഒരു ദിവസത്തെ ലീവായി കണക്കാക്കും. ഇതു മൊത്തം ഹാജർ നിലയെയും ബാധിക്കും. യൂണിഫോം, ഐഡി കാർഡ് എന്നിവ ധരിക്കാതിരുന്നാലും നടപടിയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *