Your Image Description Your Image Description

ഐക്യൂ ഇസഡ് 10എക്സ് 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു.120Hz റിഫ്രഷ് റേറ്റ് ഉള്ള 6.72 ഇഞ്ച് (2408×1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ, 1050 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുന്നത്.മാലി-G615 MC2 GPU, 6GB / 8GB LPDDR4x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നിവ ഐക്യൂ Z10x 5ജിയിലുണ്ട്. 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ഫോണിന് 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ബജറ്റ് 5ജി ഫോണിൽ ഐക്യൂ നൽകിയിരിക്കുന്നത്. അ‌തിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ്, എന്നിവ അ‌ടങ്ങുന്നു. 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയും ഉണ്ട്. ഫ്രണ്ടിൽ f/2.05 അപ്പേർച്ചറുള്ള 8MP സെൽഫി ക്യാമറയും ഉണ്ട്.

ഐക്യൂ Z10x 5Gയുടെ 6GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 13,499 രൂപയും 8GB + 128GB വേരിയന്റിന് 14,999 രൂപയും ടോപ്പ്-എൻഡ് 8GB + 256GB വേരിയന്റിന് 16,499 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി, തിരഞ്ഞെടുത്ത ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോൾ 1000 രൂപ ഡിസ്കൗണ്ട് ലഭ്യമാകും. ഏപ്രിൽ 22 മുതൽ ആമസോൺ, ഐക്യുവിന്റെ ഔദ്യോഗിക വെബ്​സൈറ്റ് എന്നിവയിലൂടെ ഇത് വിൽപ്പനയ്ക്ക് എത്തും.

Leave a Reply

Your email address will not be published. Required fields are marked *