Your Image Description Your Image Description

മസ്‌കത്ത് രാജ്യാന്തര പുസ്തക മേളയ്ക്ക് ഒമാൻ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ 23ന് തിരശ്ശീല ഉയരും. മേയ് മൂന്ന് വരെ നടക്കുന്ന അക്ഷരോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയാണ് മേളയുടെ സമയം.സാഹിത്യം, ശാസ്ത്രം, സംസ്കാരികം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ വായനക്കാർ, ഗവേഷകർ, അക്കാദമിക വിദഗ്ധർ, വിദ്യാർഥികൾ എന്നിവർക്കായി നിരവധി സെഷനുകൾ മേളയിൽ ഉണ്ടാകും. എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും ഇഷ്ടപ്പെടുന്ന പരിപാടികൾ ഒരുക്കുമെന്നും സംഘാടകർ പറഞ്ഞു.

വായനക്കാർക്കായി വിപുലമായ പ്രദർശനങ്ങളും പ്രവർത്തനങ്ങളും മേളയിൽ ഉണ്ടായിരിക്കും. കുട്ടികൾക്കായുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള സംരംഭങ്ങളും ഉൾപ്പെടെ കുടുംബ സൗഹൃദ പരിപാടികളും മേളയിൽ അരങ്ങേറുമെന്നും സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *