Your Image Description Your Image Description

ദുബായിൽ ഭാവിയെക്കുറിച്ചുള്ള പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും നിലവാരം വിലയിരുത്തുന്ന ആദ്യ കേന്ദ്രം പ്രവർത്തനം തുടങ്ങി.ദുബായ് ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ആണ് ഫോർസൈറ്റ് സ്റ്റഡികളുടെ നിലവാരമൂല്യനിർണയ കേന്ദ്രം എന്ന പേരിൽ ഇത് ആരംഭിച്ചത്.

വരുംകാല വെല്ലുവിളികളെയും സാധ്യതകളെയും മുൻകൂട്ടി കണ്ട് കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്ന ദുബായിയുടെ ദീർഘവീക്ഷണത്തിന്റെ ഭാഗമായാണ് ഈ കേന്ദ്രം സ്ഥാപിച്ചിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. ഭാവി പഠനങ്ങളുടെ പുരോഗതിയും കൃത്യതയും വിലയിരുത്തുന്നതിന് ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത നൂതനമായ മൂല്യനിർണയ മാതൃക ഈ കേന്ദ്രം ഉപയോഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *