കോട്ടയിൽനിന്ന് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
Kerala Kerala Mex Kerala mx National
1 min read
62

കോട്ടയിൽനിന്ന് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

February 21, 2024
0

 രാജസ്ഥാനിലെ കോട്ടയിൽനിന്ന് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കോട്ടയിലെ പ്രവേശനപരീക്ഷാകേന്ദ്രത്തിലെ വിദ്യാർഥി മധ്യപ്രദേശ് സ്വദേശി രചിത് സോന്ധ്യ (16) ആണ് മരിച്ചത്. കോട്ടയ്ക്കുസമീപത്തെ വനത്തിലെ മരങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികളെത്തുന്ന പ്രവേശനപരീക്ഷാ പരിശീലനകേന്ദ്രങ്ങളുടെ ഹബ്ബാണ് കോട്ട. പഠനസമ്മർദംമൂലം ഇവിടെനിന്ന് വിദ്യാർഥികളെ കാണാതാകുന്നതും ആത്മഹത്യചെയ്യുന്നതും സ്ഥിരം സംഭവമാണ്. ഈ വർഷത്തെ അഞ്ചാമത്തെ മരണമാണിത്.ഫെബ്രുവരി 11-ന് ഹോസ്റ്റലിൽനിന്ന് പരിശീലനകേന്ദ്രത്തിലേക്കുപോയ രചിതിനെ കാണാതാകുകയായിരുന്നു. ഗരാഡിയ മഹാദേവ്

Continue Reading
ലോക്‌സഭാ തിരഞ്ഞെടുപ്പ്; വിടുതലൈ ചിരുതൈകൾ കക്ഷി കേരളത്തിലും മത്സരിക്കും
Kerala Kerala Mex Kerala mx National
1 min read
63

ലോക്‌സഭാ തിരഞ്ഞെടുപ്പ്; വിടുതലൈ ചിരുതൈകൾ കക്ഷി കേരളത്തിലും മത്സരിക്കും

February 21, 2024
0

തമിഴ്‌നാട്ടിലെ ദളിത് പാർട്ടിയായ വിടുതലൈ ചിരുതൈകൾ കക്ഷി (വി.സി.കെ.) ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കാൻ തീരുമാനിച്ചു. തമിഴ്‌നാടിനുപുറമെ കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിൽ സ്ഥാനാർഥികളെ നിർത്തുമെന്ന് പാർട്ടി സ്ഥാപകനേതാവ് തിരുമാവളവൻ പറഞ്ഞു. നിലവിൽ ഡി.എം.കെ. ഉൾപ്പെടുന്ന ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമാണ് വി.സി.കെ. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ‘ഇന്ത്യ’ സഖ്യത്തിന്റെ തമിഴ്നാട്ടിലെ ആദ്യ പ്രചാരണറാലി തിരുച്ചിറപ്പള്ളിയിൽ സംഘടിപ്പിച്ചത് വി.സി.കെ. ആയിരുന്നു. 2017 മുതൽ ഡി.എം.കെ.-കോൺഗ്രസ് സഖ്യത്തിനൊപ്പം നിൽക്കുന്ന വി.സി.കെ.ക്ക് നിലവിൽ

Continue Reading
Kerala Kerala Mex Kerala mx National
0 min read
83

കൈക്കൂലി: തമിഴ്നാട്ടിൽ ഇ.പി.എഫ്.ഒ. ഉദ്യോഗസ്ഥൻ അറസ്റ്റിൽ

February 21, 2024
0

കൈക്കൂലിവാങ്ങുന്നതിനിടെ തിരുനെൽവേലിയിലെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനിലെ (ഇ.പി.എ.ഫ്.ഒ.) എൻഫോഴ്സ്‌മെന്റ് ഓഫീസർ കപിലനെ സി.ബി.ഐ. അറസ്റ്റുചെയ്തു. കേന്ദ്രസർക്കാർ പദ്ധതിയായ ആത്മനിർഭർ ഭാരത് റോസ്ഗർ യോജനയ്ക്ക് കീഴിൽ തിരുനെൽവേലിയിലെ ഒരു സോഫ്റ്റ്‌വേർ കമ്പനിക്ക് മൂന്നുകോടിരൂപ ലഭിച്ചതായി മനസ്സിലാക്കിയ കപിലൻ തുകയുടെ 15 ശതമാനം കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ കമ്പനിക്കെതിരേ നടപടിയെടുക്കുമെന്നും ഭീഷണിപ്പെടുത്തി. കമ്പനി ഉടമ ഇക്കാര്യം വ്യക്തമാക്കി സി.ബി.ഐ.ക്കു പരാതിനൽകി. സോഫ്റ്റ്‌വേർ കമ്പനി ഉടമയിൽനിന്ന് കൈക്കൂലിത്തുകയുടെ ആദ്യഗഡുവായ രണ്ടുലക്ഷം കൈപ്പറ്റുന്നതിനിടെ

Continue Reading
ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തണമെന്ന്  ആവർത്തിച്ച് ബി.ജെ.പി
Kerala Kerala Mex Kerala mx National
1 min read
50

ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തണമെന്ന് ആവർത്തിച്ച് ബി.ജെ.പി

February 21, 2024
0

ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തണമെന്ന നിലപാട് ആവർത്തിച്ച് ബി.ജെ.പി. ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് വിഷയം പരിശോധിക്കുന്ന രാംനാഥ് കോവിന്ദ് സമിതിക്ക് മുമ്പാകെയാണ് ചൊവ്വാഴ്ച ബി.ജെ.പി. നിലപാട് ആവർത്തിച്ചത്. ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് എന്നിവരാണ് സമിതിയുമായി കൂടിക്കാഴ്ച നടത്തിയത്. ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് പാർട്ടികൾക്കിടയിൽ സമവായമുണ്ടാക്കി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുകൾക്ക് പൊതു വോട്ടർപട്ടികയും ഏക തിരിച്ചറിയൽ കാർഡും ഏർപ്പെടുത്താനും

Continue Reading
ശ്രീബുദ്ധന്റെയും  ശിഷ്യരുടെയും തിരുശേഷിപ്പുകൾ ഒരുമാസത്തേക്ക് ആരാധനയ്ക്കും പ്രദർശനത്തിനുമായി തായ്‌ലൻഡിലേക്ക് അയക്കുന്നു
Kerala Kerala Mex Kerala mx National
1 min read
24

ശ്രീബുദ്ധന്റെയും ശിഷ്യരുടെയും തിരുശേഷിപ്പുകൾ ഒരുമാസത്തേക്ക് ആരാധനയ്ക്കും പ്രദർശനത്തിനുമായി തായ്‌ലൻഡിലേക്ക് അയക്കുന്നു

February 21, 2024
0

രാജ്യത്തെ വിവിധ മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ശ്രീബുദ്ധന്റെയും രണ്ടുശിഷ്യരുടെയും തിരുശേഷിപ്പുകൾ ഒരുമാസത്തേക്ക് ആരാധനയ്ക്കും പ്രദർശനത്തിനുമായി തായ്‌ലൻഡിലേക്ക് അയക്കാൻ തീരുമാനിച്ചതായി കേന്ദ്ര സാംസ്കാരിക മന്ത്രാലയം അറിയിച്ചു. തായ് സർക്കാരിന്റെ അഭ്യർഥനപ്രകാരമാണ് ഡൽഹി നാഷണൽ മ്യൂസിയത്തിലുള്ള ശ്രീബുദ്ധന്റെയും ശിഷ്യരായ മധ്യപ്രദേശിലെ സാഞ്ചി ചേതിയ വിഹാരയിലെ ശാരിപുത്തൻ, മഹാ-മൊഗ്ഗല്ലന എന്നിവരുടെയും തിരുശേഷിപ്പുകൾ അയക്കുന്നത്. ദേശീയമ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ബുദ്ധന്റെ 20 വിശുദ്ധ തിരുശേഷിപ്പുകളിൽ നാലെണ്ണമാണ് തായ്‌ലൻഡിലേക്ക് കൊണ്ടുപോകുന്നത്. ആദ്യമായാണ് ബുദ്ധന്റെയും ശിഷ്യരുടെയും തിരുശേഷിപ്പുകൾ ഒരുമിച്ച് ഒരുരാജ്യത്തേക്ക് അയക്കുന്നത്.

Continue Reading
അർബുദചികിത്സയ്ക്കു നിർമിതബുദ്ധി തെറാപ്പിയുമായി ഡൽഹി എയിംസ്
Kerala Kerala Mex Kerala mx National
0 min read
41

അർബുദചികിത്സയ്ക്കു നിർമിതബുദ്ധി തെറാപ്പിയുമായി ഡൽഹി എയിംസ്

February 21, 2024
0

അർബുദചികിത്സയ്ക്ക് സൂപ്പർ കംപ്യൂട്ടറിന്റെയും നിർമിതബുദ്ധിയുടെയും സഹായത്തോടെ ഫലപ്രദമായ തെറാപ്പികൾ നൽകി രോഗം ഭേദമാക്കാമെന്ന് ഡൽഹി എയിംസ്. പുണെയിലെ സെന്റർ ഫോർ ഡിവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് വികസിപ്പിച്ച ‘ഐ ഓങ്കോളജി എ.ഐ.’ എന്ന പുതിയ സംവിധാനത്തിലൂടെയാണ് ഫലപ്രദമായ തെറാപ്പി രോഗിക്ക് നിർദേശിക്കാനാകുമെന്ന് എയിംസ് കണ്ടെത്തിയത്. രോഗികളുടെ രക്തപരിശോധന, ലാബ്, സ്കാനിങ് റിപ്പോർട്ടുകൾ എ.ഐ. സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠിച്ചാണ് തെറാപ്പി നിർദേശിക്കുക. കൂടുതൽ രോഗികളിലേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് ചികിത്സയെത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

Continue Reading
രാജ്യത്തെ ഏറ്റവും നീളമുള്ള തുരങ്കറെയിൽപ്പാത ജമ്മുവിൽ തുറന്നു
Kerala Kerala Mex Kerala mx National
1 min read
52

രാജ്യത്തെ ഏറ്റവും നീളമുള്ള തുരങ്കറെയിൽപ്പാത ജമ്മുവിൽ തുറന്നു

February 21, 2024
0

രാജ്യത്തെ ഏറ്റവുംനീളമുള്ള റെയിൽവേ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ജമ്മു-കശ്മീരിൽ ഉദ്ഘാടനംചെയ്തു. ഉദ്ദംപുർ-ശ്രീനഗർ-ബാരാമുള്ള റെയിൽപ്പാതയിലാണ് ടി-50 എന്ന് പേരിട്ട തുരങ്കപാത. പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത രണ്ടു വൈദ്യുത തീവണ്ടികൾ പാതയിലൂടെ കടന്നുപോയി. 12.77 കിലോമീറ്ററാണ് ടി-50 തുരങ്കത്തിന്റെ നീളം. 2010-ൽ തുടങ്ങിയ തുരങ്കത്തിന്റെ നിർമാണം പൂർത്തിയാകാൻ 14 വർഷമെടുത്തു. അപകടമുണ്ടായാൽ യാത്രക്കാരെ പുറത്തെത്തിക്കാനുള്ള രക്ഷാപാതയും സമാന്തരമായി നിർമിച്ചിട്ടുണ്ട്. ഓരോ 375 മീറ്ററിലും രക്ഷാപാതയുമായി ബന്ധിപ്പിക്കുന്ന ഇടനാഴികളുമുണ്ട്.

Continue Reading
ജമ്മു-കശ്മീരിലടക്കം 32,000 കോടിരൂപയുടെ വികസനപദ്ധതികൾക്ക്  തുടക്കമിട്ട് പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National
1 min read
41

ജമ്മു-കശ്മീരിലടക്കം 32,000 കോടിരൂപയുടെ വികസനപദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി

February 21, 2024
0

ജമ്മു-കശ്മീരിലടക്കം രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലേക്കുള്ള 32,000 കോടിരൂപയുടെ വികസനപദ്ധതികൾക്ക് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു. വിദ്യാഭ്യാസം, റെയിൽവേ, വ്യോമയാനം, ഉപരിതലഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട് 209 പദ്ധതികൾക്കാണ് ജമ്മുവിൽ നടന്ന പരിപാടിയിൽ തുടക്കംകുറിച്ചത്. ജമ്മുവിൽ ഐ.ഐ.ടി., ഐ.ഐ.എം., കേന്ദ്രസർവകലാശാല എന്നിവയുൾപ്പെടുന്ന 13,500 കോടിരൂപയുടെ പദ്ധതിക്കു മോദി തറക്കല്ലിട്ടു. ജമ്മു-കശ്മീർ ഭരണകൂടത്തിലേക്ക് പുതുതായി നിയമിതരായ 1500 ഉദ്യോഗാർഥികൾക്കുള്ള ഉത്തരവും കൈമാറി. വികസിതഭാരതം, വികസിത ജമ്മു പദ്ധതിയുെട ഭാഗമായി വിവിധ ഗുണഭോക്താക്കളുമായും മോദി സംവദിച്ചു.

Continue Reading
ബെംഗളൂരുവിൽ ബൈക്ക് ഡിവൈഡറിലിടിച്ച് രണ്ടുമലയാളികൾ മരിച്ചു
Kerala Kerala Mex Kerala mx National
1 min read
31

ബെംഗളൂരുവിൽ ബൈക്ക് ഡിവൈഡറിലിടിച്ച് രണ്ടുമലയാളികൾ മരിച്ചു

February 21, 2024
0

ബെംഗളൂരു കമ്മനഹള്ളിക്ക് സമീപം റോഡിലെ കുഴി ഒഴിവാക്കുന്നതിനിടെ നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു. കൊല്ലം ഓയൂർ മരുതമൺപള്ളി കല്ലുവിളവീട്ടിൽ ജേക്കബ് ജോർജിന്റെ മകൻ ആൽബി ജി. ജേക്കബ് (20), കൊല്ലം കല്ലുവാതുക്കൽ മേവനക്കോണം വൈഷ്ണവത്തിൽ പരേതനായ സുരേഷ്‌കുമാറിന്റെ മകൻ വിഷ്ണു എസ്. കുമാർ (24) എന്നിവരാണ് മരിച്ചത്. ബെംഗളൂരു കൊത്തന്നൂർ കോശീസ് കോളേജിലെ മൂന്നാംവർഷ ബി.ബി.എ. വിദ്യാർഥികളാണ് ഇരുവരും. തിങ്കളാഴ്ച രാത്രി 9.15-ഓടെ ഭക്ഷണം വാങ്ങിയശേഷം ബൈക്കിൽ

Continue Reading
കരസേനയുടെ ‘ഉത്തർഭാരത്’ ആസ്ഥാനം സമ്പൂർണപ്രവർത്തന സേനയാക്കി നിയന്ത്രണരേഖയിലുടീളം വ്യാപിപ്പിക്കാൻ കേന്ദ്രം
Kerala Kerala Mex Kerala mx National
0 min read
42

കരസേനയുടെ ‘ഉത്തർഭാരത്’ ആസ്ഥാനം സമ്പൂർണപ്രവർത്തന സേനയാക്കി നിയന്ത്രണരേഖയിലുടീളം വ്യാപിപ്പിക്കാൻ കേന്ദ്രം

February 21, 2024
0

കരസേനയുടെ ഉത്തർപ്രദേശിലെ ബറേലിയിലുള്ള ‘ഉത്തർഭാരത്’ (യു.ബി.) ആസ്ഥാനം സമ്പൂർണപ്രവർത്തന സേനയാക്കി മാറ്റി യഥാർഥ നിയന്ത്രണരേഖയിലുടീളം വ്യാപിപ്പിക്കാൻ കേന്ദ്രം. ഉത്തരാഖണ്ഡിലെയും പടിഞ്ഞാറൻ യു.പി.യിലെയും സമാധാനപ്രദേശങ്ങൾക്കൊപ്പം ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. ഓരോ ഡിവിഷനിലും 15,000 മുതൽ 18,000 വരെ സൈനികരെ ഉൾപ്പെടുത്തിയാകും പുനഃക്രമീകരണം. നിലവിൽ യു.ബി. ഏരിയയിൽ പ്രധാന അതിർത്തിപ്രദേശങ്ങളിൽ പട്രോളിങ് നടത്തുന്നതിന് ഒരു ബ്രിഗേഡും ഏതാനും സ്കൗട്ട് ബറ്റാലിയനുമാണുള്ളത്. എന്നാൽ, യഥാർഥ നിയന്ത്രണരേഖയിലെ ചില തർക്കസ്ഥലങ്ങളിൽ ചൈനീസ്

Continue Reading