Your Image Description Your Image Description

ബ​ഹ്റൈ​ൻ ഗ്രാ​ൻ​ഡ് പ്രീക്ക് ഇന്ന് സമാപനം.പ​രി​ശീ​ല​ന മ​ത്സ​ര​വും യോ​ഗ്യ​ത മ​ത്സ​ര​വും പൂ​ർ​ത്തി​യാ​ക്കി​യ ടീ​മു​ക​ൾ ഞാ​യ​റാ​ഴ്ച രാ​ത്രി ആ​റി​ന് ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന അ​ങ്ക​മാ​യ ഫോ​ർ​മു​ല വ​ണ്ണി​നി​റ​ങ്ങും. 5.412 കി​ലോ​മീ​റ്റ​റാ​ണ് ഒ​രു ലാ​പ്പി​ന്‍റെ ദൂ​രം.ആ​കെ 57 ലാ​പ്പു​ക​ളി​ലാ​യി 308.238 കി​ലോ​മീ​റ്റ​റാ​ണ് ആ​കെ റേ​സ് ദൂ​രം. 20 പേ​ര​ട​ങ്ങു​ന്ന 10 ടീ​മു​ക​ളാ​യാ​ണ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ക. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷം കി​രീ​ടം ചൂ​ടി​യ റെ​ഡ്ബു​ളി​ന്‍റെ മാ​ക്‌​സ് വെ​സ്റ്റ​പ്പെ​ൻ ഇ​ക്കു​റി​യും വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ്.

ആ​വേ​ശം അ​ല​ത​ല്ലി​യ ബ​ഹ്റൈ​ൻ ഗ്രാ​ൻ​ഡ് പ്രീ 2024​ൽ 26 പോ​യ​ന്‍റ് നേ​ടി​യാ​ണ് വെ​സ്റ്റ​പ്പെ​ൻ കി​രീ​ടം ചൂ​ടി​യ​ത്. ഏ​പ്രി​ൽ ആ​റി​ന് ന​ട​ന്ന ജ​പ്പാ​ൻ ഗ്രാ​ൻ​ഡ് പ്രീ​യി​ലെ ജേ​താ​വും വെ​സ്റ്റ​പ്പെ​നാ​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​ന മ​ത്സ​ര​ങ്ങ​ളി​ൽ പൂ​ർ​ണാ​ധി​പ​ത്യം സ്ഥാ​പി​ച്ച മ​ക്ലാ​ര​ൻ ടീ​മും പ്ര​തീ​ക്ഷ​യി​ൽ ഒ​ട്ടും പി​ന്നി​ല​ല്ല. ഒ​ന്നാം പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ലും ര​ണ്ടാം പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ലും ക​ഴി​വ് തെ​ളി​യി​ച്ച​ത് മ​ക്ലാ​ര​ന്‍റെ ഭാ​ഗ​മാ​യ ലാ​ൻ​ഡോ നോ​റി​സും ഓ​സ്കാ​ർ പി​യ​സ്ട്രി​യു​മാ​ണ്. പ​ക​ൽ വെ​ളി​ച്ച​ത്തി​ൽ ന​ട​ന്ന ആ​ദ്യ പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ൽ നോ​റി​സ് ഒ​രു മി​നി​റ്റ് 33.204 സെ​ക്ക​ൻ​ഡി​ൽ ലാ​പ് പൂ​ർ​ത്തി​യാ​ക്കി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

നോ​റി​സി​നെ​ക്കാ​ൾ 0.238 സെ​ക്ക​ൻ​ഡ് അ​ധി​ക​മെ​ടു​ത്ത ആ​ൽ​പൈ​ന്‍റെ പി​യ​റി ഗാ​സ്ലി ര​ണ്ടാം സ്ഥാ​ന​ത്തും ഏ​ഴ് ത​വ​ണ ലോ​ക ചാ​മ്പ്യ​നാ​യ ഫെ​റാ​റി​യു​ടെ ലൂ​യി​സ് ഹാ​മി​ൽ​ട്ട​ൺ 0.596 സെ​ക്ക​ൻ​ഡ് പി​ന്നി​ലാ​യി മൂ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി. വൈ​കീ​ട്ട് ന​ട​ന്ന ര​ണ്ടാം പ​രി​ശീ​ല​ന സെ​ക്ഷ​നി​ൽ മ​ക്ലാ​ര​ന്‍റെ ത​ന്നെ ഓ​സ്‌​കാ​ർ പി​യാ​സ്ട്രി​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.

ഒ​രു മി​നി​റ്റ് 30.505 സെ​ക്ക​ൻ​ഡി​ൽ ലാ​പ് പൂ​ർ​ത്തി​യാ​ക്കി​യാ​ണ് പി​യാ​സ്ട്രി വീ​ര്യം തെ​ളി​യി​ച്ച​ത്. തൊ​ട്ടു​പി​ന്നാ​ലെ 0.154 അ​ധി​ക സ​മ​യ​ത്തോ​ടെ നോ​റി​സും ഫി​നി​ഷ് ചെ​യ്തു. മെ​ഴ്‌​സി​ഡ​സി​ന്റെ ജോ​ർ​ജ് റ​സ്സ​ലാ​ണ് മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. മൂ​ന്നാം പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ലും ഓ​സ്‌​കാ​ർ പി​യാ​സ്ട്രി​യും നോ​റി​സു​മാ​ണ് യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്തെ​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *