Your Image Description Your Image Description

റിയൽമി ജിടി7 ഏപ്രിൽ 23ന് ചൈനയിൽ ലോഞ്ച് ചെയ്യും.റിയൽമി ജിടി7 സീരീസിൽ ജിടി7 പ്രോ ഇതിനകം തന്നെ ഇന്ത്യയിൽ ഉൾപ്പെടെ എത്തിയിട്ടുണ്ട്. ഈ പ്രോ മോഡലിന്റെ അ‌ൽപ്പം വില കുറഞ്ഞ ബദൽ ഓപ്ഷൻ എന്ന നിലയിൽക്കൂടിയാണ് റിയൽമി ജിടി7 എത്തുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 9400+ ചിപ്‌സെറ്റാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത് എന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടാതെ വലിയ ബാറ്ററി സഹിതമാണ് എത്തുന്നത് എങ്കിലും ഈ ഹാൻഡ്‌സെറ്റിന് 8.35mm കനം മാത്രമേ ഉണ്ടാകൂ എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. റിയൽമി ജിടി7 ന്റെ വില ഏകദേശം 3,000 യുവാൻ (ഏകദേശം 35,400 രൂപ) ആയിരിക്കുമെന്ന് റിയൽമി എക്സിക്യൂട്ടീവ് സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *