Your Image Description Your Image Description

ആ​ഗോ​ള സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം. ഇ​ന്റ​ർ​നാ​ഷ​ന​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഐ.​സി.​എ.​ഒ) സു​ര​ക്ഷ ഓ​ഡി​റ്റി​ൽ കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ​താ​യി ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) വ്യ​ക്ത​മാ​ക്കി.

സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും വ​സ്തു​ക്ക​ളും വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഐ.​സി.​എ.​ഒ ഓ​ഡി​റ്റ് സം​ഘം മു​ഴു​വ​ൻ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളെ​യും കു​റി​ച്ച് സ​മ​ഗ്ര അ​വ​ലോ​ക​നം ന​ട​ത്തി​യ​താ​യും ഡി.​ജി.​സി.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ശൈ​ഖ് ഹു​മൗ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *