സമരരംഗത്തിറങ്ങിയ കർഷകരുടെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കിയതായി കോൺഗ്രസ്
Kerala Kerala Mex Kerala mx National
1 min read
37

സമരരംഗത്തിറങ്ങിയ കർഷകരുടെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കിയതായി കോൺഗ്രസ്

February 21, 2024
0

സമരരംഗത്തിറങ്ങിയ കർഷകരുടെയും പിന്തുണപ്രഖ്യാപിച്ച സാമൂഹികപ്രവർത്തകരുടെയും 142 സാമൂഹികമാധ്യമ അക്കൗണ്ടുകൾ കേന്ദ്ര ഐ.ടി. മന്ത്രാലയം പ്രവർത്തനരഹിതമാക്കിയതായി കോൺഗ്രസ് ആരോപിച്ചു. 35 ഫെയ്സ് ബുക്ക്, 14 ഇൻസ്റ്റഗ്രാം, 42 എക്‌സ്, ഒരു സ്നാപ്പ് ചാറ്റ്, ഒരു റെഡ്ഡിറ്റ് അക്കൗണ്ടുകളും 49 എക്സ് ലിങ്കുകളും കേന്ദ്രം തടഞ്ഞതായി കോൺഗ്രസ് മാധ്യമവിഭാഗം മേധാവി പവൻ ഖേഡ പത്രസമ്മേളനത്തിൽ പറഞ്ഞു. കർഷകരെ അപമാനിക്കുന്നതിന്റെയും അക്കൗണ്ടുകൾ മരവിപ്പിച്ചതിന്റെയും വീഡിയോകളും സ്‌ക്രീൻഷോട്ടുകളും അദ്ദേഹം മാധ്യമപ്രവർത്തകർക്കു മുന്നിൽ പ്രദർശിപ്പിച്ചു. 2014-ലെ തിരഞ്ഞെടുപ്പിനുമുമ്പ്

Continue Reading
ദേശീയപാതയിൽ ട്രാക്ടറും ട്രോളിയുമായി തമ്പടിച്ചിരിക്കുന്ന കർഷകരെ വിമർശിച്ച്  ഹൈക്കോടതി
Kerala Kerala Mex Kerala mx National
1 min read
36

ദേശീയപാതയിൽ ട്രാക്ടറും ട്രോളിയുമായി തമ്പടിച്ചിരിക്കുന്ന കർഷകരെ വിമർശിച്ച് ഹൈക്കോടതി

February 21, 2024
0

ദേശീയപാതയിൽ ട്രാക്ടറും ട്രോളിയുമായി തമ്പടിച്ചിരിക്കുന്ന കർഷകരെ വിമർശിച്ച് പഞ്ചാബ്-ഹരിയാണ ഹൈക്കോടതി.മോട്ടോർവാഹന നിയമപ്രകാരം ദേശീയപാതകളിൽ ട്രാക്ടർ ട്രോളികൾ ഉപയോഗിക്കാൻ പാടില്ലെന്ന് നിരീക്ഷിച്ച കോടതി ഇത്രയധികം ആളുകൾക്ക് ഒരുമിച്ച്‌ തങ്ങാൻ അനുവാദംനൽകിയത് എന്തിനാണെന്നും പഞ്ചാബ് സർക്കാരിനോട് ചോദിച്ചു. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചു. കർഷകസമരത്തിന്റെ ഭാഗമായുള്ള ഡൽഹി ചലോ മാർച്ചിൽ പങ്കെടുക്കുന്ന കർഷകരാണ് പഞ്ചാബ്-ഹരിയാണ അതിർത്തിയായ ശംഭുവിൽ ട്രാക്ടറുകളും മറ്റുമായി കഴിയുന്നത്. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ, ഭരണഘടനാപരമായ കടമകൾ പാലിക്കണമെന്നും ആക്ടിങ്

Continue Reading
അടുത്ത അധ്യയനവർഷംമുതൽ CBSE ബോർഡ് പരീക്ഷ വർഷത്തിൽ രണ്ടുതവണ
Kerala Kerala Mex Kerala mx National
1 min read
34

അടുത്ത അധ്യയനവർഷംമുതൽ CBSE ബോർഡ് പരീക്ഷ വർഷത്തിൽ രണ്ടുതവണ

February 21, 2024
0

 2025-26 അധ്യയനവർഷംമുതൽ സി.ബി.എസ്.ഇ. (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ) 10, 12 ക്ലാസുകളിൽ പ്രതിവർഷം രണ്ട് ബോർഡ് പരീക്ഷകൾ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ. വാർഷികപരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാകാതെ വരുന്നതിലൂടെ വിദ്യാർഥികൾ അനുഭവിക്കുന്ന സമ്മർദം കുറയ്ക്കാനാണ് നടപടിയെന്ന് ഛത്തീസ്ഗഢിൽ പ്രധാനമന്ത്രി ശ്രീ (പ്രൈംമിനിസ്റ്റർ സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ) പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ കേന്ദ്രമന്ത്രി പറഞ്ഞു. വിദ്യാർഥികളിലെ അക്കാദമിക് സമ്മർദം കുറയ്ക്കുകയെന്നതാണ് 2020-ലെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ

Continue Reading
കുവൈത്തിൽ കാറിടിച്ച് മലയാളി നഴ്സ് മരിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
40

കുവൈത്തിൽ കാറിടിച്ച് മലയാളി നഴ്സ് മരിച്ചു

February 21, 2024
0

കുവൈത്തിൽ കാറിടിച്ച് മലയാളി നഴ്സ് മരിച്ചു. പേരാവൂർ അറയങ്ങാടിലെ വെളിയത്ത് ജോമേഷിന്റെ ഭാര്യ ദീപ്തിയാണ് (32) മരിച്ചത്. ചൊവ്വാഴ്ച രാത്രി ഇന്ത്യൻ സമയം 10.30 ഓടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകവെ റോഡ് ക്രോസ് ചെയ്യുന്നതിനിടെ കാറിടിച്ചാണ് അപകടം. ആറ്‌ വർഷമായി കുവൈത്തിൽ നഴ്സായി ജോലിചെയ്തുവരികയാണ്. ലീവ് കഴിഞ്ഞ് 20 ദിവസം മുൻപാണ് കുവൈത്തിലേക്ക് പോയത്. അച്ഛൻ: ചക്കാനിക്കുന്നേൽ മാത്യു (കച്ചേരിക്കടവ്). അമ്മ: ഷൈനി. സഹോദരൻ: ദീക്ഷിത്. മൃതദേഹം

Continue Reading
പുണെയിൽ 1100 കോടിയുടെ മയക്കുമരുന്ന് പിടികൂടി
Kerala Kerala Mex Kerala mx Pravasi
0 min read
49

പുണെയിൽ 1100 കോടിയുടെ മയക്കുമരുന്ന് പിടികൂടി

February 21, 2024
0

 ദൗണ്ട് താലൂക്കിലെ കുർക്കുംഭിലെ ഒരു കെമിക്കൽ നിർമാണഫാക്ടറിയിലും വിശ്രാന്തവാടിയിലെ രണ്ട് ഗോഡൗണുകളിലും പുണെ സിറ്റി പോലീസ് നടത്തിയ റെയ്ഡിൽ 1100 കോടി രൂപ വിലവരുന്ന 600 കിലോ മെഫെഡ്രോൺ മയക്കുമരുന്ന് പിടിച്ചെടുത്തു. പുണെ സിറ്റി പോലീസ് നടത്തിയ ഏറ്റവും വലിയമയക്കുമരുന്ന് വേട്ടയാണിത്. ഉപ്പ് വ്യാപാരിയടക്കം മൂന്നുപേരെ തിങ്കളാഴ്ച അറസ്റ്റു ചെയ്യുകയും ഇവരിൽനിന്ന് 3.5 കോടി രൂപ വിലമതിക്കുന്ന മെഫെഡ്രോൺ പിടികൂടുകയും ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വൻ മയക്കുമരുന്നുശേഖരം പിടികൂടിയത്. വിശ്രാന്തവാടിയിലെ

Continue Reading
ലോകത്തിലെ ഏറ്റവും വലിയ പൂച്ചെണ്ടൊരുക്കി ഗിന്നസ്  റെക്കോഡ് സ്വന്തമാക്കി അൽ ഐൻ മുനിസിപ്പാലിറ്റി
Kerala Kerala Mex Kerala mx Pravasi
1 min read
43

ലോകത്തിലെ ഏറ്റവും വലിയ പൂച്ചെണ്ടൊരുക്കി ഗിന്നസ് റെക്കോഡ് സ്വന്തമാക്കി അൽ ഐൻ മുനിസിപ്പാലിറ്റി

February 21, 2024
0

പ്രകൃതിദത്ത പൂക്കളുപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ പൂച്ചെണ്ടൊരുക്കി ഗിന്നസ് ലോക റെക്കോഡ് സ്വന്തമാക്കി അൽ ഐൻ മുനിസിപ്പാലിറ്റി. 7000-ലേറെ പൂക്കളുള്ള പൂച്ചെണ്ട് അൽ ഐൻ ജാഹിലി പാർക്കിലെ പുഷ്പ മേളയിലാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. 49 മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പൂച്ചെണ്ടിന് ഏഴുമീറ്റർ ഉയരമുണ്ട്. പ്രകൃതിദത്ത പൂക്കൾക്ക് പുറമേ വർണ വെളിച്ചങ്ങളിലുള്ള പുഷ്പങ്ങളുടെ ആർട്ട്‌ ഇൻസ്റ്റലേഷനും മേളയിലെത്തുന്നവരുടെ മനം കവരുന്നുണ്ട്. കലയും സൗന്ദര്യവും സമന്വയിക്കുന്ന 11 നൂതന കലാസൃഷ്ടികളും പാർക്കിലുണ്ട്. പ്രകൃതിഭംഗി വർധിപ്പിക്കുന്നതിനൊപ്പം പ്രധാന

Continue Reading
ഗ്രീൻ ടർട്ടിൽ മുട്ടയിടുന്ന സ്ഥലം അബുദാബിയിലെ അൽ ദഫ്‌റയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Pravasi
0 min read
36

ഗ്രീൻ ടർട്ടിൽ മുട്ടയിടുന്ന സ്ഥലം അബുദാബിയിലെ അൽ ദഫ്‌റയിൽ കണ്ടെത്തി

February 21, 2024
0

വംശനാശഭീഷണി നേരിടുന്ന ഗ്രീൻ ടർട്ടിൽ മുട്ടയിടുന്ന സ്ഥലം അബുദാബിയിലെ അൽ ദഫ്‌റയിൽ കണ്ടെത്തി. അബുദാബി പരിസ്ഥിതി ഏജൻസി (ഇ.എ.ഡി.) അധികൃതരാണ് ഇക്കാര്യമറിയിച്ചത്. ഇത്തരം ആമകളെ അബുദാബി തീരത്ത് കാണാറുണ്ടെങ്കിലും മുട്ടയിടുന്ന സ്ഥലം കണ്ടെത്തുന്നത് ആദ്യമായാണ്. തീരപ്രദേശങ്ങളിൽനിന്ന് അകലെയുള്ള ദ്വീപുകളിൽ കടലാമകൾ കൂടുണ്ടാക്കാറുണ്ട്. അബു അൽ അബ്യാദ്, ബുതിന, അൽ യാസത്ത്, മുഹയിമത്ത് എന്നീ ദ്വീപുകൾക്കിടയിലെ ജലാശയങ്ങളിൽ ഗ്രീൻ ടർട്ടിലിനെ കാണാറുണ്ട്. ആമകൾ കൂടുകൂട്ടാൻ സാധ്യതയുള്ള പ്രദേശങ്ങൾ അധികൃതർ നിരീക്ഷിക്കാറുമുണ്ട്. എന്നാൽ

Continue Reading
റംസാൻ വ്രതം: യു.എ.ഇ.യിൽ അടുത്തമാസം 12 മുതൽ ആരംഭിച്ചേക്കും
Kerala Kerala Mex Kerala mx Pravasi
0 min read
41

റംസാൻ വ്രതം: യു.എ.ഇ.യിൽ അടുത്തമാസം 12 മുതൽ ആരംഭിച്ചേക്കും

February 21, 2024
0

യു.എ.ഇ.യിൽ റംസാൻ വ്രതാരംഭം അടുത്തമാസം 12 മുതൽ ആരംഭിച്ചേക്കുമെന്ന് ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് വകുപ്പ് അറിയിച്ചു. വകുപ്പ് പ്രസിദ്ധീകരിച്ച ഹിജ്‌റി കലണ്ടറിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.വ്രതം ആരംഭിക്കുന്നതിന്റെ ഭാഗമായി യു.എ.ഇയിലെ ജോലിസമയം, അവധികൾ, സൗജന്യപാർക്കിങ് എന്നിവയിലെല്ലാം മാറ്റങ്ങളുണ്ട്. വ്രതമെടുക്കുന്നവർക്കും അല്ലാത്തവർക്കും കുറഞ്ഞ ജോലിസമയം ബാധകമാണ്. പൊതു സ്വകാര്യമേഖലയിൽ യു.എ.ഇ. സർക്കാർ കുറഞ്ഞപ്രവൃത്തിസമയം പ്രഖ്യാപിക്കാറുണ്ട്. ദിവസത്തിൽ എട്ട് മണിക്കൂറോ അല്ലെങ്കിൽ ആഴ്ചയിൽ 48 മണിക്കൂറോ ജോലിചെയ്യുന്നത് ഈ ദിവസങ്ങളിൽ

Continue Reading
ന്യൂമോണിയ;  ഒമാനില്‍  മലയാളി ബാലിക മരിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
48

ന്യൂമോണിയ; ഒമാനില്‍ മലയാളി ബാലിക മരിച്ചു

February 21, 2024
0

ഒമാനില്‍ മലയാളി വിദ്യാര്‍ഥിനി ന്യൂമോണിയ ബാധിച്ച് മരിച്ചു. ആലപ്പുഴ വള്ളിക്കുന്നം സ്വദേശിനി സഫ് വാ സമീര്‍ (8) ആണ് മരിച്ചത്. ന്യൂമോണിയ ബാധിതയായി ചികിത്സയിലായിരുന്നു. ഒമാനിലെ സൂറില്‍ ബുധനാഴ്ച രാവിലെയായിരുന്ന മരണം. സൂര്‍ ഇന്ത്യന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സഫ് വാ. സമീര്‍ (സൂര്‍ ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറി) – ജാസ്മിന്‍ സമീര്‍ ദമ്പതികളുടെ മകളാണ്. കബറടക്കം സൂറില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Continue Reading
ഗസ്സയിൽ അടിയന്തര വെടിനിർത്തൽ  പ്രമേയം അമേരിക്ക വീറ്റോ ചെയ്തത്​ അതീവ ദുഃഖകരമെന്ന്​ സൗദി അറേബ്യ
Kerala Kerala Mex Kerala mx Pravasi
1 min read
36

ഗസ്സയിൽ അടിയന്തര വെടിനിർത്തൽ പ്രമേയം അമേരിക്ക വീറ്റോ ചെയ്തത്​ അതീവ ദുഃഖകരമെന്ന്​ സൗദി അറേബ്യ

February 21, 2024
0

ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന കരട് പ്രമേയം ഐക്യരാഷ്​ട്ര സഭയിൽ അമേരിക്ക വീറ്റോ ചെയ്തത്​ അതീവ ദുഃഖകരമെന്ന്​ സൗദി അറേബ്യ. ഉടൻ വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ അറബ്​ രാജ്യങ്ങൾക്ക്​ വേണ്ടി അൾജീരിയ സമർപ്പിച്ച പ്രമേയത്തിനെതിരെ ചൊവ്വാഴ്ചയാണ്​ അമേരിക്ക വീറ്റോ പ്രയോഗിച്ചത്​. ഇതിനെതിരെ ശക്തമായ ഭാഷയിലാണ്​ സൗദി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്​. അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിശ്വാസ്യതയോടെയും ഇരട്ടത്താപ്പ്​ കൂടാതെയും നിലനിർത്താൻ അർപ്പിതമായ ഉത്തരവാദിത്തവും നിർവഹിക്കണമെങ്കിൽ സുരക്ഷാ കൗൺസിന്‍റെ നിലവിലെ

Continue Reading