Your Image Description Your Image Description

പൊ​തു​ഗ​താ​ഗ​ത ഗു​ണ​നി​ല​വാ​ര​ത്തി​ല്‍ ആ​ഗോ​ള​ത​ല​ത്തി​ല്‍ അ​ബൂ​ദ​ബി​ക്ക് നാ​ലാം സ്ഥാ​ന​മെ​ന്ന് അ​ബൂ​ദ​ബി ന​ഗ​ര, ഗ​താ​ഗ​ത വ​കു​പ്പ്.അ​ബൂ​ദ​ബി നി​വാ​സി​ക​ള്‍ക്കി​ട​യി​ല്‍ ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ര്‍ട്ടി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് വ​കു​പ്പ് റി​പ്പോ​ര്‍ട്ട് പു​റ​ത്തു​വി​ട്ട​ത്. ന​ഗ​ര, ഗ​താ​ഗ​ത വ​കു​പ്പ് ന​ട​ത്തി​യ സ​മ​ഗ്ര​പ​ഠ​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ താ​മ​സ​ക്കാ​രി​ല്‍ 88 ശ​ത​മാ​ന​വും എ​മി​റേ​റ്റി​ന്റെ പൊ​തു​ഗ​താ​ഗ​ത സേ​വ​ന​ത്തി​ല്‍ സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു.

ഓ​ട്ടോ​മേ​റ്റ​ഡ് റാ​പ്പി​ഡ് ട്രാ​ന്‍സി​റ്റ് (എ.​ആ​ര്‍.​ടി) സം​വി​ധാ​ന​ത്തി​നാ​ണ് താ​മ​സ​ക്കാ​രു​ടെ ഏ​റെ പ്ര​ശം​സ ല​ഭി​ച്ച​ത്. ഇ​തി​നു പു​റ​മെ നി​ശ്ച​യ​ദാ​ര്‍ഢ്യ ജ​ന​ങ്ങ​ളെ ഉ​ള്‍ക്കൊ​ള്ളു​ന്ന വി​ധം പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള സൗ​ക​ര്യ​ങ്ങ​ളും അ​ഭി​ന​ന്ദി​ക്ക​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *