Your Image Description Your Image Description

ജാപ്പനീസ് ഐക്കോണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ കാവസാക്കി 2025 നിഞ്ച 500 ഇന്ത്യയിൽ പുറത്തിറക്കി. കാഴ്ചയിൽ മുൻ മോഡലിന് സമാനമാണ് പുതിയ പതിപ്പ്. ഡിസൈനിലോ സാങ്കേതികവിദ്യയിലോ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. മെറ്റാലിക് കാർബൺ ഗ്രേ എന്ന ഒറ്റ കളർ ഓപ്ഷനിൽ മാത്രമേ വാഹനം ലഭ്യമാകൂ. വാഹനത്തിന്റെ എൻജിനിലാണ് പ്രധാന മാറ്റം കാണാൻ കഴിയുന്നത്. പാരലൽ ട്വിൻ-സിലിണ്ടർ ലിക്വിഡ്-കൂൾഡ് 451 സിസി എൻജിൻ തന്നെയാണുള്ളതെങ്കിലും, BS6 P2 OBD2B മാനദണ്ഡങ്ങൾ ഇപ്പോൾ ഇത് പാലിക്കുന്നുണ്ട്.

44.77 ബിഎച്ച്പി പവറും 42.6 എൻഎം ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും. 6 സ്പീഡ് ഗിയർബോക്സാണ് ട്രാൻസ്മിഷൻ കൈകാര്യം ചെയ്യുന്നത്. മുൻവശത്ത് ഇപ്പോഴും RSU ടെലിസ്‌കോപ്പിക് ഫോർക്കുകളാണ് ലഭിക്കുന്നത്. മോണോ-ഷോക്ക് സസ്പെൻഷൻ ആണ് പിന്നിൽ. മുൻവശത്ത് 310 എംഎം സിംഗിൾ ഡിസ്കും പിന്നിൽ 220 എംഎം ഡിസ്കും ആണ് ബ്രേക്കിങ്ങ് കൈകാര്യം ചെയ്യുന്നത്. ഡ്യുവൽ-ചാനൽ എബിഎസ് സ്റ്റാൻഡേർഡായി ഉണ്ട്.

സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ബ്ലൂടൂത്ത്, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ പ്രത്യേകതകളാണ്. 785 എംഎം സീറ്റ് ഹൈറ്റ്, 171 കിലോഗ്രാം കെർബ് വെയ്റ്റ്, 14 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി എന്നിവയാണ് മറ്റ് ശ്രദ്ധേയമായ പ്രത്യേകതകൾ. പുത്തൻ നിഞ്ച 500-ന് 5.29 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വില വരുന്നത്. 2024 പതിപ്പിന് 5.24 ലക്ഷം രൂപ (എക്സ്-ഷോറൂം) യായിരുന്നു വില. 5,000 രൂപയുടെ (എക്സ്-ഷോറൂം) വർധനവാണ് 2025 മോഡലിന് ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *