Your Image Description Your Image Description

ണ്ടാമത്തെ സിഗ്‌നല്‍ ചാറ്റ് ചോര്‍ച്ചയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷവും പ്രതിരോധ സെക്രട്ടറിയെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് . ഹെഗ്സെത്തിന്റെ ഭാര്യ, സഹോദരന്‍, സ്വകാര്യ അഭിഭാഷകന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ചാറ്റില്‍ സൈനിക ആക്രമണ വിശദാംശങ്ങള്‍ പങ്കിട്ടുവെന്നാണ് പീറ്റ് ഹെഗ്‌സെത്തിനെതിരെ വീണ്ടും ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ തെളിവ് സഹിതം പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടതിന് ശേഷവും പ്രസിഡന്റ് ട്രംപ് പീറ്റ് ഹെഗ്സെത്തിനെ പിന്തുണച്ചു എന്നാണ് വിവരം. ഹെഗ്സെത്ത് ഉള്‍പ്പെടെയുള്ള കാബിനറ്റ് ഉദ്യോഗസ്ഥര്‍ യെമനിലെ ഹൂതി വിമതരെ ആക്രമിക്കാനുള്ള പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്ത സിഗ്‌നല്‍ ഗ്രൂപ്പ് ചാറ്റില്‍ ഒരു പത്രപ്രവര്‍ത്തകനെ ചേര്‍ത്തതിന് ഒരു മാസത്തിന് ശേഷമാണ് വീണ്ടും ഗ്രൂപ്പ് ചാറ്റ് വിവാദം ഉണ്ടാകുന്നത്.

രണ്ടാമത്തെ സിഗ്‌നല്‍ ചാറ്റില്‍, യെമനെതിരെയുള്ള വ്യോമാക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഹെഗ്സെത്ത് പങ്കുവെച്ചതായി സിബിഎസ് വാര്‍ത്താചാനല്‍ സ്ഥിരീകരിച്ചു. രണ്ടാമത്തെ സിഗ്‌നല്‍ ഗ്രൂപ്പ് ചാറ്റില്‍ സൈനിക പദ്ധതികള്‍ പങ്കുവെച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ തള്ളിയെങ്കിലും ഇക്കാര്യം നിഷേധിച്ചിട്ടില്ല. തന്റെ പ്രതിരോധ സെക്രട്ടറിയില്‍ തനിക്ക് വലിയ വിശ്വാസമുണ്ടെന്നാണ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്തുവിട്ട രണ്ടാമത്തെ സിഗ്‌നല്‍ ചാറ്റിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളോട് ഹെഗ്സെത്ത് നേരിട്ട് പ്രതികരിച്ചില്ല. മാര്‍ച്ച് 15 ന് അയച്ച രണ്ടാമത്തെ ചാറ്റിലെ സന്ദേശങ്ങളില്‍, ഹൂതികള്‍ക്ക് എതിരെ ആക്രമണം നടത്തുന്ന അമേരിക്കന്‍ എഫ്/എ-18 ഹോര്‍നെറ്റ് യുദ്ധവിമാനങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

ഹെഗ്സെത്തിന്റെ ഭാര്യ ജെന്നിഫര്‍ റൗഷെറ്റ് മുന്‍ ഫോക്‌സ് ന്യൂസ് പ്രൊഡ്യൂസറാണ്, പെന്റഗണില്‍ അവര്‍ക്ക് ഔദ്യോഗിക സ്ഥാനമൊന്നുമില്ല. വിദേശ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളില്‍ ഭാര്യയെ ഉള്‍പ്പെടുത്തിയതിന് ഹെഗ്സെത്തിനെതിരെ മുമ്പ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ സഹോദരന്‍ ഫില്‍, വ്യക്തിഗത അഭിഭാഷകന്‍ ടിം പാര്‍ലതോര്‍ എന്നിവര്‍ പ്രതിരോധ വകുപ്പില്‍ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ടെങ്കിലും ഇവരാരും പെന്റഗണുമായി ബന്ധം പുലര്‍ത്തുന്നവരല്ല. ആദ്യത്തെ സിഗ്‌നല്‍ ഗ്രൂപ്പില്‍ നിന്ന് വ്യത്യസ്തമായി, ‘ഡിഫന്‍സ് | ടീം ഹഡില്‍’ എന്ന് വിളിക്കപ്പെടുന്ന രണ്ടാമത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഹെഗ്‌സെത്താണ് ഉണ്ടാക്കിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അതിലും യെമനിനെതിരായ സൈനിക നടപടികളുടെ വിശദാംശങ്ങള്‍ പങ്കിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *