Your Image Description Your Image Description

ക്രിക്കറ്റ് ആരാധകർക്ക് ഒരു പ്രത്യേക സമ്മാനവുമായി എത്തിയിരിക്കുകയാണ് എയർടെൽ. ഐ‌പി‌എൽ 2025-ന്‍റെ ഭാഗമായി എയർടെൽ തങ്ങളുടെ പ്രീപെയ്‌ഡ് ഉപയോക്താക്കൾക്കായി ഒരു പുതിയ റീചാർജ് പ്ലാന്‍ അവതരിപ്പിച്ചു. ഈ പ്ലാനിൽ ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ 90 ദിവസത്തേക്ക് തികച്ചും സൗജന്യമായി ലഭിക്കും.

ഇനി നിങ്ങൾക്ക് അധിക ചാർജ് ഇല്ലാതെ എല്ലാ ഐപിഎൽ മത്സരങ്ങളും തത്സമയം കാണാൻ കഴിയും. ഈ പ്ലാൻ ഉപയോഗിച്ച്, എയർടെൽ ഉപഭോക്താക്കൾക്ക് അവരുടെ മൊബൈലിലും ടിവിയിലും മറ്റ് സിനിമകൾ, ഷോകൾ, ആനിമേഷൻ, ഡോക്യുമെന്‍ററികൾ എന്നിവയ്‌ക്കൊപ്പം ലൈവ് ഐപിഎൽ പതിനെട്ടാം സീസണ്‍ മത്സരങ്ങളും സ്ട്രീം ചെയ്യാം.

451 രൂപയാണ് ഈ റീചാർജ് പ്ലാനിന്‍റെ വില. അതിൽ നിങ്ങൾക്ക് 50 ജിബി അതിവേഗ ഡാറ്റ ലഭിക്കും. ഇതിന്‍റെ വാലിഡിറ്റി 30 ദിവസമാണ്. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം ഇതൊരു ‘ഡാറ്റ വൗച്ചർ’ ആണ് എന്നതാണ്. അതായത് ഇത് ഉപയോഗിക്കുന്നതിന്, നിങ്ങളുടെ മൊബൈലിൽ ഒരു സജീവ ബേസ് പ്ലാൻ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ഈ പ്ലാനിൽ വോയ്‌സ് കോൾ അല്ലെങ്കിൽ എസ്എംഎസ് സൗകര്യം നൽകിയിട്ടില്ല. നിങ്ങൾ 50 ജിബി ഡാറ്റ നേരത്തെ ഉപയോഗിച്ച് തീർത്താലും നിങ്ങളുടെ ഇന്‍റർനെറ്റ് പൂർണ്ണമായും വിച്ഛേദിക്കപ്പെടില്ല.

അതേസമയം ഈ പ്ലാനിൽ വാഗ്ദാനം ചെയ്യുന്ന ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ 90 ദിവസത്തേക്ക് സൗജന്യമായിരിക്കും. ഇതുപയോഗിച്ച്, നിങ്ങൾക്ക് ഐപിഎൽ 2025 ലെ എല്ലാ മത്സരങ്ങളും തത്സമയം കാണാൻ മാത്രമല്ല, വെബ് സീരീസുകൾ, സിനിമകൾ, ആനിമേഷൻ ഷോകൾ, ഡോക്യുമെന്‍ററികൾ എന്നിവ മൊബൈലിലും ടിവിയിലും ആസ്വദിക്കാനും കഴിയും.

Leave a Reply

Your email address will not be published. Required fields are marked *