24 മണിക്കൂറിനിടെ പതിനെട്ട് രോ​ഗികൾ മരണപ്പെട്ട സംഭവം; ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ
Kerala Kerala Mex Kerala mx National Top News
0 min read
101

24 മണിക്കൂറിനിടെ പതിനെട്ട് രോ​ഗികൾ മരണപ്പെട്ട സംഭവം; ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ

December 24, 2023
0

24 മണിക്കൂറിനിടെ പതിനെട്ട് രോ​ഗികൾ മരണപ്പെട്ട സംഭവത്തിൽ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ. ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിനാണ് നടപടി. ആഗസ്റ്റ് 12,13 തീയതികളിൽ സിവിൽ റൺ ഫെസിലിറ്റിയിൽ വൻതോതിൽ രോഗികൾ മരിച്ചതോടെയാണ് പ്രതിപക്ഷം ആശുപത്രിക്കെതിരെ വിമർശനവുമായി രം​ഗത്തെത്തിയത്. സംഭവത്തിന് പിന്നാലെ അസിസ്റ്റന്റ് ഡോക്ടറേയും അസോസിയേറ്റ് ഡോക്ടറേയും സസ്പെൻഡ് ചെയ്യുകയായിരുന്നു. വിമർശനങ്ങൾ കനത്തതോടെ സംഭവത്തിൽ വിദ​ഗ്ദ അന്വേഷണത്തിനായി ഉന്നതതല സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉത്തരവിറക്കിയിരുന്നു.

Continue Reading
ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ രാജ്യത്തെ ജനങ്ങൾക്ക് ദിശാബോധം നൽകിയതായി  അമിത് ഷാ
Kerala Kerala Mex Kerala mx National
0 min read
100

ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ രാജ്യത്തെ ജനങ്ങൾക്ക് ദിശാബോധം നൽകിയതായി അമിത് ഷാ

December 24, 2023
0

പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ രാജ്യത്തെ ജനങ്ങൾക്ക് ദിശാബോധം നൽകിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് എന്ന ക്യാമ്പെയ്ൻ ജനങ്ങളെ വ്യാപാരത്തിലേക്കും മറ്റ് മേഖലകളിലേക്കും ആകർഷിച്ചു. ബഹിരാകാശം, ഗവേഷണം, പ്രതിരോധം എന്നീ മേഖലകൾക്ക് അദ്ദേഹം പ്രത്യേകം ശ്രദ്ധ നൽകി. ഇത് രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിച്ചതായും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി എല്ലാമേഖലകളുടെ വികസനത്തിനും പ്രത്യേകം ശ്രദ്ധപതിപ്പിച്ചു. അടിസ്ഥാന ജനവിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ

Continue Reading
കരസേന മേധാവി മനോജ് പാണ്ഡെ നാളെ ജമ്മുകശ്മീരിൽ സന്ദർശനം നടത്തും
Kerala Kerala Mex Kerala mx National
0 min read
122

കരസേന മേധാവി മനോജ് പാണ്ഡെ നാളെ ജമ്മുകശ്മീരിൽ സന്ദർശനം നടത്തും

December 24, 2023
0

ഇന്ത്യൻ കരസേന സൈനിക മേധാവി മനോജ് പാണ്ഡെ നാളെ ജമ്മുകശ്മീരിൽ സന്ദർശനം നടത്തും. പ്രദേശത്തെ സാഹചര്യം നേരിട്ടെത്തി വിലയിരുത്തുന്നതിന് വേണ്ടിയാണ് സന്ദർശനം നടത്തുന്നത്. പ്രദേശത്ത് തുടർച്ചയായി നടന്ന ഭീകരവാദ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇവിടം സന്ദർശിക്കുന്നത്. ഇന്ന് ജമ്മുകശ്മീരിൽ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനെ ഭീകരർ വധിച്ചിരുന്നു. ബാരാമുള്ളയിലെ ഗണ്ട്മുള്ളയിലാണ് സംഭവം. പള്ളിയിൽ പ്രാർത്ഥിച്ച് മടങ്ങവെയായിരുന്നു സംഭവം. ആക്രമണത്തിന് പിന്നാലെ മേഖലയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Continue Reading
ബഹ്റൈനിൽ ദേശാടനപ്പക്ഷികൾ കൂട്ടത്തോടെ എത്തിത്തുടങ്ങി
Kerala Kerala Mex Kerala mx Pravasi
0 min read
110

ബഹ്റൈനിൽ ദേശാടനപ്പക്ഷികൾ കൂട്ടത്തോടെ എത്തിത്തുടങ്ങി

December 24, 2023
0

ബഹ്‌റൈനിൽ ശൈത്യകാലം അടുത്തെത്തിയതിന്റെ സൂചനകൾ എന്നോണം ദേശാടനപ്പക്ഷികൾ കൂട്ടത്തോടെ എത്തിത്തുടങ്ങി. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് പക്ഷിവർഗ്ഗത്തിൽപ്പെട്ട സൗത്ത് അമേരിക്കൻ പക്ഷിയായ ഫ്ലെമിംഗോയാണ് ബഹ്റൈനിലേക്ക് കൂട്ടത്തോടെ എത്തിയിരിക്കുന്നത്. കാഴ്ചയിൽ ഏറ്റവും ഭംഗിയുള്ള ഈ പക്ഷികൾ എല്ലാ വർഷവും നവംബർ അവസാന വാരം മുതൽ  എത്തിത്തുടങ്ങാറുണ്ട്. ബഹ്‌റൈനിലെ എയർപോർട്ടിന് സമീപത്തെ ചെറിയ താടകത്തിലും സിത്രയിലെ നബീസല, ബുദയ്യ തുടങ്ങിയ പ്രദേശങ്ങളിലെ കടൽത്തീരങ്ങളിലുമാണ് ഇവ കൂട്ടമായി പറന്നെത്തുന്നത്. ഓരോ വർഷവും ആയിരക്കണക്കിന്  ഫ്ലമിംഗോകളുടെ സാമീപ്യത്തിനാണ് 

Continue Reading
സൗദിയിൽ പെൺമക്കളെ വെള്ളത്തിൽ മുക്കിക്കൊന്ന  പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi
0 min read
99

സൗദിയിൽ പെൺമക്കളെ വെള്ളത്തിൽ മുക്കിക്കൊന്ന പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം

December 24, 2023
0

പെൺമക്കളെ വെള്ളത്തിൽ മുക്കിക്കൊന്ന സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പെൺമക്കളെ വാഷിങ്‌മെഷീനിലെ വെള്ളത്തിൽ മുക്കികൊലപ്പെടുത്തിയ ത്വലാൽ ബിൻ മുബാറക് ബിൻ ഖലീഫ് അൽഉസൈമി അൽഉതൈബിക്കിന്റെ വധശിക്ഷ ഇന്നലെ റിയാദിലാണ് നടപ്പാക്കിയത്. കഴിഞ്ഞ ദിവസം സ്ത്രീകളെ കുത്തിക്കൊലപ്പെടുത്തിയ വിദേശിയുടെ വധശിക്ഷ മക്കയിൽ നടപ്പാക്കിയിരുന്നു. ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് അബുൽഖാസിം റുസ്തം അലിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ഇന്തോനേഷ്യ സ്വദേശികളായ ഖദീജ മുനീർ, കാർത്തീനി എന്നിവരെ കത്തിയും കത്രികയും ഉപയോഗിച്ച്

Continue Reading
ഖത്തറിൽ ശൈത്യകാലം തുടങ്ങിയെന്ന് കാലാവസ്ഥ വകുപ്പ്
Kerala Kerala Mex Kerala mx Pravasi
0 min read
93

ഖത്തറിൽ ശൈത്യകാലം തുടങ്ങിയെന്ന് കാലാവസ്ഥ വകുപ്പ്

December 24, 2023
0

ഖത്തറിൽ ശൈത്യകാലത്തിന് തുടക്കമായെന്ന് കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ചയാണ് ശൈത്യത്തിന് തുടക്കം കുറിച്ചുള്ള അയനകാലത്തിന് ആരംഭമായതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ശരത്കാലത്തിന് അവസാനം കുറിച്ച് ശീതകാലത്തിന് തുടക്കമിട്ടാണ് അയനകാലം എത്തുക. വെള്ളിയാഴ്ച ഈ വർഷത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ പകലും നീളമേറിയ രാത്രിയുമായിരുന്നു. അതേസമയം ലോ​ക​ത്തെ ഏ​റ്റ​വും തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ വീ​ണ്ടും ഇ​ടം​നേ​ടി ഖ​ത്ത​റി​ന്റെ ക​വാ​ട​മാ​യ ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം. അ​ന്താ​രാ​ഷ്ട്ര വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ പ്ര​ശ​സ്ത​രാ​യ ട്രാ​വ​ൽ ഡാ​റ്റാ പ്രൊ​വൈ​ഡ​ർ​മാ​രാ​യ

Continue Reading
പുതു വർഷത്തിൽ കൂടുതൽ നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തർ എയർവേയ്‌സ്
Kerala Kerala Mex Kerala mx Pravasi
0 min read
111

പുതു വർഷത്തിൽ കൂടുതൽ നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തർ എയർവേയ്‌സ്

December 24, 2023
0

പുതു വർഷത്തിൽ കൂടുതൽ നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തർ എയർവേയ്‌സ്. 2024ലെ സർവീസ് ശൃംഖലയുടെ വിപുലീകരണം സംബന്ധിച്ച പ്രഖ്യാപനത്തിലാണ് ഇക്കാര്യങ്ങൾ വിശദമാക്കിയത്. അടുത്ത വർഷം ജൂൺ 12 മുതൽ ദോഹയിൽ നിന്ന് ഇറ്റലിയിലെ വെനിസിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുകയും ജൂലൈ 1 മുതൽ ജർമനിയിലെ ഹാംബർഗിലേക്ക് പുതിയ സർവീസ് തുടങ്ങുകയും ചെയ്യും. വെനിസിലേക്കും ഹാംബർഗിലേക്കും ആഴ്ചയിൽ 7 വിമാനങ്ങൾ വീതമാണ് സർവീസ് നടത്തുക. ജപ്പാൻ, ചൈന, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നും വെനീസിലേയ്ക്ക് കൂടുതൽ യാത്രക്കാരുണ്ടാകുമെന്നാണ്

Continue Reading
ഖത്തറിൽ മജ്‌ലിസുകൾ പുകവലി രഹിതമാക്കാൻ ലക്ഷ്യമിട്ട് ബോധവൽക്കരണ ക്യാംപെയ്ൻ തുടങ്ങി
Kerala Kerala Mex Kerala mx Pravasi
1 min read
93

ഖത്തറിൽ മജ്‌ലിസുകൾ പുകവലി രഹിതമാക്കാൻ ലക്ഷ്യമിട്ട് ബോധവൽക്കരണ ക്യാംപെയ്ൻ തുടങ്ങി

December 24, 2023
0

ഖത്തറിന്റെ  മജ്‌ലിസുകൾ പുകവലി രഹിതമാക്കാൻ ലക്ഷ്യമിട്ട് ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) ബോധവൽക്കരണ ക്യാംപെയ്ൻ തുടങ്ങി. ‘പുകവലി രഹിത മജ്‌ലിസിനായി ഒരുമിച്ച്’ എന്ന തലക്കെട്ടിൽ എച്ച്എംസിയിലെ പുകയില നിയന്ത്രണ കേന്ദ്രമാണ് ക്യാംപെയ്ൻ നടത്തുന്നത്. ഗൾഫ് മേഖലയിൽ മജ്‌ലിസുകളെ പുകവലി രഹിതമാക്കാൻ ലക്ഷ്യമിട്ട് ഇതാദ്യമായാണ് ക്യാംപെയ്ൻ. അകത്തളങ്ങളെയും പുകവലി രഹിതമാക്കുകയാണ് എച്ച്എംസിയുടെ ലക്ഷ്യം. മജ്‌ലിസുകളിൽ സന്ദർശനം ഉൾപ്പെടെ നിരവധി ബോധവൽക്കരണ, വിദ്യാഭ്യാസ പരിപാടികളാണ് ക്യാംപെയ്‌ന്റെ ഭാഗമായി നടത്തുക. വ്യക്തികൾക്കും സമൂഹത്തിനും പുകവലിയുണ്ടാക്കുന്ന അനാരോഗ്യങ്ങളെക്കുറിച്ചും പുകവലി

Continue Reading
സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് നിയന്ത്രണവുമായി മധ്യപ്രദേശിലെ വിദ്യാഭ്യാസ വകുപ്പ്
Kerala Kerala Mex Kerala mx National
1 min read
131

സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് നിയന്ത്രണവുമായി മധ്യപ്രദേശിലെ വിദ്യാഭ്യാസ വകുപ്പ്

December 24, 2023
0

സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് നിയന്ത്രണവുമായി മധ്യപ്രദേശിലെ വിദ്യാഭ്യാസ വകുപ്പ്. മുൻകൂർ അനുമതി വാങ്ങിയ ശേഷമേ ആഘോഷങ്ങൾ നടത്താൻ പാടുള്ളൂവെന്ന് ചൂണ്ടിക്കാട്ടി സർക്കാർ, സ്വകാര്യ സ്കൂളുകൾക്കായി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ക്രിസ്മസ് ട്രീ നിർമാണം, സാന്‍റാക്ലോസിന്‍റെ വേഷം ധരിക്കൽ അടക്കമുള്ള ക്രിസ്മസ് ആഘോഷങ്ങളിൽ കുട്ടികൾ പങ്കെടുക്കണമെങ്കിൽ മാതാപിതാക്കളുടെ രേഖാമൂലമുള്ള അനുമതി നൽകണം. അനിഷ്ടകരമായ സാഹചര്യമോ സംഭവമോ തടയുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പരാതി ഉയർന്നാൽ സ്ഥാപനത്തിനെതിരെ ഏകപക്ഷീയമായ അച്ചടക്ക

Continue Reading
സൗദിയിൽ  പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
87

സൗദിയിൽ പ്രവാസി മലയാളി മരിച്ചു

December 24, 2023
0

റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. കണ്ണൂർ ഇരിക്കൂർ സ്വദേശി കുന്നുംപുറത്ത് പുതിയ പുറയിൽ ഖദീജ മൻസിൽ മമ്മു (59) ആണ്​ റിയാദ്​ എക്​സിറ്റ്​ അഞ്ചി കിങ്​ഡം ആശുപത്രിയിൽ മരിച്ചത്​. ഒരാഴ്​ചയായി ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്നു. ഇന്ന്​ ഉച്ചക്ക്​ 12 ഓടെയായിരുന്നു അന്ത്യം. പിതാവ്​ ആശുപത്രിയിലായത്​ അറിഞ്ഞ്​ മകൻ ഷഹൽ നാട്ടിൽനിന്ന്​ സന്ദർശന വിസയിൽ ഇന്ന്​ രാവിലെ റിയാദിലെത്തിയിരുന്നു. ആശുപത്രിയിലെത്തി പിതാവിനെ കണ്ട്​ മകൻ റൂമിലേക്ക്​ മടങ്ങിയശേഷമായിരുന്നു മരണം. ഹുസ്സൻ-ആയിശുമ്മ ദമ്പതികളുടെ

Continue Reading