അമേരിക്ക അടക്കം ആറുരാജ്യക്കാർക്ക് വിസ ഇളവുമായി തുർക്കി
Kerala Kerala Mex Kerala mx World
0 min read
202

അമേരിക്ക അടക്കം ആറുരാജ്യക്കാർക്ക് വിസ ഇളവുമായി തുർക്കി

December 24, 2023
0

അമേരിക്കയും സൗദിയുമടക്കം ആറുരാജ്യക്കാർക്ക് വിസ ഇളവ് പ്രഖ്യാപിച്ച് തുർക്കിയ. വിനോദസഞ്ചാരികളെ ആകർഷിക്കാനും രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനും ലക്ഷ്യമിട്ടാണ് ആറ് രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ ഇളവ് പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ ഉത്തരവ് ശനിയാഴ്ച തുർക്കിയ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ), ഒമാൻ, അമേരിക്ക, ബഹ്റൈൻ, കാനഡ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുക. ഓരോ 180

Continue Reading
ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകരുടെ വിശ്വാസം വർദ്ധിക്കുന്നു
Kerala Kerala Mex Kerala mx National
1 min read
128

ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകരുടെ വിശ്വാസം വർദ്ധിക്കുന്നു

December 24, 2023
0

ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകരുടെ വിശ്വാസം വർദ്ധിക്കുന്നതായി റിപ്പോർട്ട് . ഈ മാസം ഇതുവരെ 57,300 കോടിയിലധികം രൂപയാണ് ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിച്ചത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന സൂചകങ്ങളിലെ വളർച്ചയും സാമ്പത്തിക വളർച്ചയിൽ ശക്തി കാണിക്കുന്ന ഡാറ്റയും കാരണം ഇന്ത്യയിൽ വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ വർഷം ഇതുവരെ 1.62 ലക്ഷം കോടി രൂപയുടെ വലിയ നിക്ഷേപമാണ് വിദേശ നിക്ഷേപത്തിന്റെ രൂപത്തിൽ ഇന്ത്യൻ വിപണിയിൽ

Continue Reading
അയോദ്ധ്യയുടെ ഗതാഗത സൗകര്യത്തിന് കരുത്തേകാൻ കൊച്ചിൻ ഷിപ്പിയാർഡിൽ നിർമിച്ച ഇലക്ട്രിക് ബോട്ടുകൾ
Kerala Kerala Mex Kerala mx National
1 min read
122

അയോദ്ധ്യയുടെ ഗതാഗത സൗകര്യത്തിന് കരുത്തേകാൻ കൊച്ചിൻ ഷിപ്പിയാർഡിൽ നിർമിച്ച ഇലക്ട്രിക് ബോട്ടുകൾ

December 24, 2023
0

അയോദ്ധ്യയുടെ ഗതാഗത സൗകര്യത്തിന് കരുത്തേകാൻ കൊച്ചിൻ ഷിപ്പിയാർഡിൽ നിർമിച്ച ഇലക്ട്രിക് ബോട്ടുകൾ. കൊച്ചിൻ വാട്ടർമെട്രോ മാതൃകയിലുള്ള രണ്ട് ഇലക്ട്രിക് ബോട്ടുകളാണ് അയോദ്ധ്യയിലെ സരയൂ നദിയിൽ എത്തുക. വാരാണസിയിലും ബോട്ടുകൾ സർവീസ് നടത്തും. അയോദ്ധ്യയിലേക്ക് ബോട്ട് കൊണ്ടുപോകാനുള്ള ടഗ്ഗ് കൊല്ലം പോർട്ടിൽ എത്തി. 50 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ട് ഐവി ആക്ട്-2021 (ഇൻലാൻഡ് വെസ്സൽസ് ആക്ട്) പ്രകാരം കൊടുങ്ങല്ലൂർ പോർട്ട് ഓഫീസിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ നിയമപ്രകാരം ആദ്യമായാണ് കേരളത്തിൽ

Continue Reading
സസ്യവളർച്ചയെ ഉത്തേജിപ്പിക്കാൻ കഴിവുള്ള ബാക്ടീരിയയെ കണ്ടെത്തി വിശ്വഭാരതി സർവ്വകലാശാല
Kerala Kerala Mex Kerala mx National
0 min read
186

സസ്യവളർച്ചയെ ഉത്തേജിപ്പിക്കാൻ കഴിവുള്ള ബാക്ടീരിയയെ കണ്ടെത്തി വിശ്വഭാരതി സർവ്വകലാശാല

December 24, 2023
0

രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച വിശ്വഭാരതി സർവ്വകലാശാലയിലെ സസ്യശാസ്ത്ര വിഭാഗത്തിലെ ഒരു കൂട്ടം ഗവേഷകർ സസ്യങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കാൻ കഴിവുള്ള ഒരു ബാക്ടീരിയയെ കണ്ടെത്തി. ഈ പുതിയ സൂക്ഷ്മ ജീവിക്ക് നൊബേൽ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോറിന്റെ പേരിനെ ഓർമിപ്പിക്കുന്ന ‘പാന്തോയ ടാഗോറി’ എന്ന് നാമകരണം ചെയ്തു. കാർഷിക സമ്പ്രദായങ്ങളിൽ വിപ്ലവം സൃഷ്ടിക്കാൻ ബാക്ടീരിയയ്‌ക്ക് വളരെയധികം കഴിവുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ സർവകലാശാലയിലെ ബോട്ടണി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ മൈക്രോബയോളജിസ്റ്റ് ബോംബ

Continue Reading
‘വതൻ കോ ജനോ’;ജമ്മുകശ്മീരിൽ നിന്നുള്ള 250 വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National
1 min read
94

‘വതൻ കോ ജനോ’;ജമ്മുകശ്മീരിൽ നിന്നുള്ള 250 വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി

December 24, 2023
0

വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘വതൻ കോ ജനോ’ പരിപാടിയുടെ ഭാ​ഗമായി ഡൽഹിയിൽ വച്ചാണ് ജമ്മുകശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം പ്രധാനമന്ത്രി തന്റെ സമയം ചിലവഴിച്ചത്. ജമ്മു കശ്മീരിലെ എല്ലാ ജില്ലകളിൽ നിന്നുമായി പിന്നാക്ക പശ്ചാത്തലത്തിൽ നിന്നുള്ള 250 വിദ്യാർത്ഥികളാണ് പ്രധാനമന്ത്രിയുമായി സംവ​ദിച്ചത്. ജയ്പൂർ, അജ്മീർ, ഡൽഹി എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ സന്ദർശിച്ചു. സാമൂഹ്യക്ഷേമ വകുപ്പ് കമ്മീഷണർ സെക്രട്ടറി ശീതൾ നന്ദയാണ് ജമ്മു കശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികളെ നയിക്കുന്നത്. 250 കുട്ടികളുടെ സംഘത്തെ

Continue Reading
ഗസ്സയിൽ രണ്ടു ദിവസത്തിനിടെ 14 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു
Kerala Kerala Mex Kerala mx World
1 min read
150

ഗസ്സയിൽ രണ്ടു ദിവസത്തിനിടെ 14 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

December 24, 2023
0

ഹമാസുമായുള്ള കരയുദ്ധത്തിൽ രണ്ടു ദിവസത്തിനിടെ 14 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്). ഹമാസ് പോരാളികളും ഇസ്രായേൽ സൈന്യവും തമ്മിൽ വടക്കൻ, തെക്കൻ ഗസ്സയിൽ കനത്ത പോരാട്ടം തുടരുകയാണ്. വെള്ളിയാഴ്ച നാലു സൈനികരും ശനിയാഴ്ച 10 സൈനികരുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ പേരുവിവരങ്ങൾ ഐ.ഡി.എഫ് ഞായറാഴ്ച പുറത്തുവിട്ടു. ഇതോടെ കരയുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 153 ആയി. എത്ര സമയമെടുത്താലും, സമ്പൂർണ വിജയം നേടുന്നതുവരെ യുദ്ധം തുടരുമെന്ന് ഇസ്രായേൽ

Continue Reading
മംഗളൂരുവിൽ നിന്ന് ഗോവയിലേക്കുള്ള വന്ദേ ഭാരത് ട്രെയിൻ സർവിസ് ഈ മാസം 30 ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
Kerala Kerala Mex Kerala mx National
0 min read
92

മംഗളൂരുവിൽ നിന്ന് ഗോവയിലേക്കുള്ള വന്ദേ ഭാരത് ട്രെയിൻ സർവിസ് ഈ മാസം 30 ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

December 24, 2023
0

മംഗളൂരുവിൽ നിന്ന് ഗോവയിലേക്കും തിരിച്ചുമുള്ള വന്ദേ ഭാരത് ട്രെയിൻ സർവിസ് ഈ മാസം 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. അന്ന് രാജ്യത്ത് വിവിധയിടങ്ങളിലായി ആറ് വന്ദേ ഭാരത് ട്രെയിൻ സർവിസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമാണിത്. മംഗളൂരു സെൻട്രലിനും ഗോവയിലെ മഡ്ഗാവിനും ഇടയിലായിരിക്കും ട്രെയിൻ സർവിസ് നടത്തുക. മംഗളൂരുവിൽ നിന്നുള്ള ആദ്യ വന്ദേഭാരത് എക്‌സ്പ്രസാണിത്.സർവിസ് സമയക്രമം പുറത്തുവന്നിട്ടില്ലെങ്കിലും മംഗളൂരു സെൻട്രലിൽ നിന്ന് രാവിലെ 8.30ന് പുറപ്പെട്ട് ഉച്ച

Continue Reading
സിങ്കപ്പൂരിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു
Kerala Kerala Mex Kerala mx World
1 min read
121

സിങ്കപ്പൂരിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു

December 24, 2023
0

സിങ്കപ്പൂരിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞയാഴ്ചമാത്രം 965 കേസുകളാണ് റിപ്പോർട്ടുചെയ്തത്. അതിനുമുമ്പത്തെ ആഴ്ച 763 ആയിരുന്നു. കൂടുതൽ പേരിലും ജെ.എൻ.-1 വകഭേദമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം ആഗോളതലത്തിൽ കോവിഡ് കേസുകൾ ഉയരുന്നതായി ലോകാരോഗ്യസംഘടന. ഒരു മാസത്തിനിടെ പുതിയ രോഗികളുടെ എണ്ണത്തിൽ 52 ശതമാനം വർധനയുണ്ടായി. 8,50,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തെന്നും ഡബ്ല്യു.എച്ച്.ഒ. റിപ്പോർട്ടിലുണ്ട്. 17 വരെ, ആഗോളതലത്തിൽ 772 ദശലക്ഷത്തിലധികം സ്ഥിരീകരിച്ച കേസുകളും ഏഴുദശലക്ഷത്തോളം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ്

Continue Reading
റഷ്യയുടെ മൂന്ന് സുഖോയ് വിമാനങ്ങൾ വെടിവെച്ചിട്ട് യുക്രൈൻ
Kerala Kerala Mex Kerala mx World
1 min read
150

റഷ്യയുടെ മൂന്ന് സുഖോയ് വിമാനങ്ങൾ വെടിവെച്ചിട്ട് യുക്രൈൻ

December 24, 2023
0

റഷ്യയുടെ മൂന്ന് സുഖോയ്-34 പോർവിമാനങ്ങൾ വെള്ളിയാഴ്ച വെടിവെച്ചിട്ടെന്ന് യുക്രൈൻ അവകാശപ്പെട്ടു. വ്യോമപ്രതിരോധത്തിലൂടെ ഹെർസോണിൽ റഷ്യയുടെ ആക്രമണശ്രമം തടഞ്ഞ സൈനികരെ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി അഭിനന്ദിച്ചു. സംഭവത്തിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇതിനിടെ, നേരത്തേ പ്രഖ്യാപിച്ച് 18 എഫ്-16 യുദ്ധവിമാനങ്ങൾ ഉടൻ യുക്രൈന് കൈമാറുമെന്ന് നെതർലൻഡ്‌സ് അറിയിച്ചു.

Continue Reading
അമേരിക്കയിൽ  ഇരട്ട ഗർഭപാത്രമുള്ള യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി
Kerala Kerala Mex Kerala mx World
1 min read
118

അമേരിക്കയിൽ ഇരട്ട ഗർഭപാത്രമുള്ള യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി

December 24, 2023
0

അമേരിക്കയിൽ ഇരട്ട ഗർഭപാത്രമുള്ള യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി.പെൺകുഞ്ഞുങ്ങൾക്കാണ്‌ ജന്മം നൽകിയത്‌. ഒരേസമയം, കെൽസിയുടെ രണ്ട് ഗർഭപാത്രങ്ങളിലും ഭ്രൂണം വളർന്നു. റോക്സി ലൈല എന്നുപേരിട്ട ആദ്യ കുഞ്ഞ് ചൊവ്വാഴ്ച രാത്രി 7.49-നും റെബെൽ ലേക്കൻ എന്ന രണ്ടാമത്തെ പെൺകുഞ്ഞ് ബുധനാഴ്ച രാവിലെ 6.09-നും പിറന്നുവീണു. പ്രസവത്തിൽ സങ്കീർണതകളുണ്ടാകുമെന്ന് ഡോക്ടർമാർക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും പ്രശ്നങ്ങളൊന്നുമുണ്ടായില്ല. അമ്മയും കുഞ്ഞുങ്ങളും ആശുപത്രി വിടുകയുംചെയ്തു. 17 വയസ്സിലാണ് തനിക്ക് ഇരട്ടഗർഭപാത്രമുണ്ടെന്ന് കെൽസി അറിയുന്നത്. ഇരട്ടക്കുഞ്ഞുങ്ങളെക്കൂടാതെ മറ്റു മൂന്നുമക്കൾകൂടി

Continue Reading