Your Image Description Your Image Description

അമേരിക്കയിൽ ഇരട്ട ഗർഭപാത്രമുള്ള യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി.പെൺകുഞ്ഞുങ്ങൾക്കാണ്‌ ജന്മം നൽകിയത്‌. ഒരേസമയം, കെൽസിയുടെ രണ്ട് ഗർഭപാത്രങ്ങളിലും ഭ്രൂണം വളർന്നു. റോക്സി ലൈല എന്നുപേരിട്ട ആദ്യ കുഞ്ഞ് ചൊവ്വാഴ്ച രാത്രി 7.49-നും റെബെൽ ലേക്കൻ എന്ന രണ്ടാമത്തെ പെൺകുഞ്ഞ് ബുധനാഴ്ച രാവിലെ 6.09-നും പിറന്നുവീണു. പ്രസവത്തിൽ സങ്കീർണതകളുണ്ടാകുമെന്ന് ഡോക്ടർമാർക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും പ്രശ്നങ്ങളൊന്നുമുണ്ടായില്ല. അമ്മയും കുഞ്ഞുങ്ങളും ആശുപത്രി വിടുകയുംചെയ്തു.

17 വയസ്സിലാണ് തനിക്ക് ഇരട്ടഗർഭപാത്രമുണ്ടെന്ന് കെൽസി അറിയുന്നത്. ഇരട്ടക്കുഞ്ഞുങ്ങളെക്കൂടാതെ മറ്റു മൂന്നുമക്കൾകൂടി കെൽസിക്കുണ്ട്.രണ്ടു ഗർഭപാത്രങ്ങളിലും ഒരേസമയം ഭ്രൂണം വളരുന്നത് അഞ്ചുകോടിയിൽ ഒരാൾക്കുമാത്രം സംഭവിക്കുന്ന അപൂർവതയാണ്. ഇതിനുമുമ്പ് 2019-ൽ ബംഗ്ലാദേശിലാണ് സമാനസംഭവമുണ്ടായത്. ആരിഫ സുൽത്താന എന്ന ഇരട്ട ഗർഭപാത്രമുള്ള അമ്മ അന്ന് 26 ദിവസത്തെ വ്യത്യാസത്തിൽ ആരോഗ്യമുള്ള രണ്ടുകുഞ്ഞുങ്ങൾക്ക് ജന്മം നൽകി.

Leave a Reply

Your email address will not be published. Required fields are marked *