Your Image Description Your Image Description

ചെന്നൈ: വനിതാ എസ്പിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ മുന്‍ ഐ.ജി.ക്ക് അറസ്റ്റ് വാറന്റ്. പ്രത്യേക ദൗത്യസേനയുടെ ഐ.ജി.യായി ഈ വര്‍ഷം ജൂണില്‍ വിരമിച്ച എസ്. മുരുകനെതിരേയാണ് അറസ്റ്റ് വാറന്റ്. ചെന്നൈയിലുള്ള മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചത്.

കേസില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് നടപടി. തമിഴ്നാട് വിജിലന്‍സില്‍ ജോയിന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുമ്പോള്‍ 2017-18 കാലത്താണ് കീഴുദ്യോഗസ്ഥയ്ക്കുനേരേ ലൈംഗികാതിക്രമം കാട്ടിയത്.

എസ്.പി.യുടെ പരാതിയില്‍ നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ മുരുകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്ന്, പോലീസ് കേസെടുത്തു. ഇതിനിടെ മുരുകന്‍ ജോലിയില്‍നിന്ന് വിരമിച്ചു. സി.ബി.സി.ഐ.ഡി. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും തയ്യാറാകാഞ്ഞതിനാലാണ് ജാമ്യമില്ലാവാറന്റ് പുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *