Your Image Description Your Image Description

വീണ്ടും പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ കണ്ട സന്തോഷം പങ്കുവച്ചിരിക്കുകയാണ് ചലച്ചിത്ര താരം ഗിന്നസ് പക്രു. എട്ടാമത്തെ തവണയാണ് നടൻ ഇപ്പോൾ മല ചവിട്ടിയത്. ശബരിമലയിൽ സുരക്ഷ ഒരുക്കുന്ന പൊലീസ് സംവിധാനത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. ഓരോ തവണയും കൂടുതൽ മെച്ചപ്പെടുന്ന ഇവിടത്തെ സൗകര്യങ്ങളെ കുറിച്ചും പ്രിയനടൻ സംസാരിച്ചു. ബന്ധുകളായ അഞ്ചുപേർക്കൊപ്പമായിരുന്നു ഗിന്നസ് പക്രുവിൻ്റെ ശബരിമല ദർശനം.

തീർത്ഥാടകർക്ക് ലഭിക്കുന്നത് മികച്ച സൗകര്യമാണെന്നും, സന്നിധാനത്ത് എല്ലാവരും ഹാപ്പിയാണെന്നും അദ്ദേഹം പറഞ്ഞു. ഭക്തരുടെ സംതൃപ്തമായ മുഖങ്ങളാണ് കാണാൻ കഴിഞ്ഞതെന്നും പക്രു വ്യക്തമാക്കി.

തിരക്കിനെ കൃത്യമായി നിയന്ത്രിച്ച് ഓരോ ഭക്തനും ദർശനം സാധ്യമാക്കുന്നുണ്ട്. ശബരിമല മുഴുവൻ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പവിത്രം ശബരിമലയുടെ കൃത്യമായ നടത്തിപ്പ് വലിയ വ്യത്യാസമാണ് ശബരിമലയിൽ വരുത്തിയത്.അതോടൊപ്പം ഓരോ ഭക്തനും ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് ഉൾപ്പെടുത്താതെ ഈ പ്രവർത്തനത്തിൽ പങ്കാളികളാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ദർശന ശേഷം തന്ത്രിയെയും മേൽശാന്തിയെയും കണ്ട ശേഷമാണ് ഗിന്നസ് പക്രു മലയിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *