Your Image Description Your Image Description
Your Image Alt Text

വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘വതൻ കോ ജനോ’ പരിപാടിയുടെ ഭാ​ഗമായി ഡൽഹിയിൽ വച്ചാണ് ജമ്മുകശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം പ്രധാനമന്ത്രി തന്റെ സമയം ചിലവഴിച്ചത്. ജമ്മു കശ്മീരിലെ എല്ലാ ജില്ലകളിൽ നിന്നുമായി പിന്നാക്ക പശ്ചാത്തലത്തിൽ നിന്നുള്ള 250 വിദ്യാർത്ഥികളാണ് പ്രധാനമന്ത്രിയുമായി സംവ​ദിച്ചത്.

ജയ്പൂർ, അജ്മീർ, ഡൽഹി എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ സന്ദർശിച്ചു. സാമൂഹ്യക്ഷേമ വകുപ്പ് കമ്മീഷണർ സെക്രട്ടറി ശീതൾ നന്ദയാണ് ജമ്മു കശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികളെ നയിക്കുന്നത്. 250 കുട്ടികളുടെ സംഘത്തെ 10 കോ-ഓർഡിനേറ്റർമാരുടെയും കെയർടേക്കർമാരുടെയും അകമ്പടിയോടെയാണ് ജയ്പൂരിലേക്കും ഡൽഹിയിലേക്കും സന്ദർശനത്തിനെത്തിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *