ഗാസയിലെ നാലിലൊരാൾ പട്ടിണിയിലെന്ന് യു.എൻ
Kerala Kerala Mex Kerala mx World
1 min read
101

ഗാസയിലെ നാലിലൊരാൾ പട്ടിണിയിലെന്ന് യു.എൻ

December 24, 2023
0

ഗാസയിൽ 5.76 ലക്ഷം പേർ പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്രസംഘടന. ജനസംഖ്യയുടെ നാലിലൊന്ന് വരുമിത്. യുദ്ധം അഫ്ഗാനിലും യെമെനിലും ഉണ്ടാക്കിയ ഭക്ഷ്യക്ഷാമത്തിനു സമാനമായ സാഹചര്യത്തിലേക്കാണ് ഗാസയും നീങ്ങുന്നതെന്ന് യു.എൻ. റിപ്പോർട്ട് പറയുന്നു. ജീവകാരുണ്യസഹായമെത്തിക്കാതെ ഗാസക്കാരെ പട്ടിണിദുരന്തത്തിലേക്ക് തള്ളിവിടുന്ന അന്താരാഷ്ട്രസമൂഹത്തെ യു.എൻ. വിമർശിച്ചു. “ഗാസയിൽ ഇനിയൊന്നും വഷളാകാനില്ല, ഇത്തരത്തിൽ പട്ടിണി വ്യാപിക്കുന്ന സാഹചര്യം മുമ്പ്‌ ഗാസയിലുണ്ടായിട്ടില്ല.” -യു.എന്നിന്റെ ആഗോളഭക്ഷ്യ പദ്ധതിയുടെ മുഖ്യ സാമ്പത്തികവിദഗ്ധനായ ആരിഫ് ഹുസൈൻ പറഞ്ഞു. 23 ലക്ഷം വരുന്ന ഗാസക്കാരിൽ പത്തുശതമാനത്തിന്റെ

Continue Reading
ദേശീയ ആരോഗ്യ ദൗത്യത്തിനുള്ള കേന്ദ്രവിഹിതം കേരളത്തിന് കിട്ടിയില്ല
Kerala Kerala Mex Kerala mx National
1 min read
127

ദേശീയ ആരോഗ്യ ദൗത്യത്തിനുള്ള കേന്ദ്രവിഹിതം കേരളത്തിന് കിട്ടിയില്ല

December 24, 2023
0

ദേശീയ ആരോഗ്യ ദൗത്യത്തിനുള്ള കേന്ദ്രവിഹിതം കേരളത്തിന് കിട്ടിയില്ല.2022-23 വർഷം കിട്ടേണ്ടതാണിത്. കുടുംബാരോഗ്യകേന്ദ്രങ്ങളെ ‘ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളെ’ന്ന് പുനർനാമകരണംചെയ്യാൻ സംസ്ഥാനം വൈകിയതാണ് കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. എൻ.എച്ച്.എമ്മിന് 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാനവിഹിതവുമാണ്. കേന്ദ്രസർക്കാർ 826.02 കോടി രൂപയും സംസ്ഥാന സർക്കാർ 550.68 കോടി രൂപയും അനുവദിക്കണം. എൻ.എച്ച്.എം. പ്രവർത്തനങ്ങൾക്കുള്ള 409.05 കോടി രൂപയിൽ 371.2 കോടി രൂപയ്ക്ക് ക്യാഷ് ഗാരണ്ടിയായി ധനമന്ത്രാലയം അനുമതിനൽകി.

Continue Reading
സിൽകാര  ടണൽ അപകടം; പാരിതോഷികം അപര്യാപ്തമെന്ന് റാറ്റ്‌ഹോൾ മൈനേഴ്സ്
Kerala Kerala Mex Kerala mx National
0 min read
91

സിൽകാര ടണൽ അപകടം; പാരിതോഷികം അപര്യാപ്തമെന്ന് റാറ്റ്‌ഹോൾ മൈനേഴ്സ്

December 24, 2023
0

ഉത്തരാഖണ്ഡിലെ സിൽകാര തുരങ്കത്തിലെ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായതിന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി നൽകിയ പാരിതോഷികം അപര്യാപ്തമെന്ന് റാറ്റ്‌ഹോൾ മൈനിങ് തൊഴിലാളികൾ. രക്ഷാപ്രവർത്തനങ്ങളിൽ വഹിച്ച പങ്കിന് ആനുപാതികമല്ല പ്രതിഫലമെന്നും തങ്ങൾക്ക് ലഭിച്ച ചെക്ക് പണമാക്കില്ലെന്നുമാണ് ഇവരുടെ നിലപാട്. യന്ത്രങ്ങൾ പണി മുടക്കിയപ്പോൾ റാറ്റ്‌ഹോൾ തൊഴിലാളികളാണ് അവശിഷ്ടങ്ങൾക്കിടയിലൂടെ യന്ത്രങ്ങളില്ലാതെ തുരന്നിറങ്ങി കുടുങ്ങിക്കിടക്കുന്നവരെ രക്ഷിച്ചത്. പാരിതോഷികമായി സാമ്പത്തിക സഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രിയെ അംഗീകരിക്കുന്നെങ്കിലും ലഭിച്ച തുകയിൽ തൃപ്തരല്ലെന്ന് തൊഴിലാളികളുടെ തലവൻ വക്കീൽ ഹസൻ പറഞ്ഞു.

Continue Reading
ജമ്മു-കശ്മീരിൽ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ വധിച്ചു
Kerala Kerala Mex Kerala mx National
1 min read
90

ജമ്മു-കശ്മീരിൽ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ വധിച്ചു

December 24, 2023
0

ജമ്മു-കശ്മീരിൽ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ വധിച്ചതായി സൈന്യം. ശനിയാഴ്ച പുലർച്ചെ കൗർ മേഖലയിലെ അക്നൂറിലാണ് നാലുഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഭീകരരുമായി ഏറ്റുമുട്ടലുണ്ടായെന്നും കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹവുമായി മറ്റുഭീകരർ കടന്നതായും കരസേനയുടെ വൈറ്റ് നൈറ്റ് കോർ വ്യക്തമാക്കി. ഭീകരർക്കായി തിരച്ചിൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു. അതേസമയം ജമ്മു-കശ്മീരിലെ ദോഡ ജില്ലയിലെ സൈനികക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ടുതൊഴിലാളികൾ മരിച്ചു. സാംബ സ്വദേശി പർഷോത്തം (55), കത്വ സ്വദേശി സോംരാജ് (45) എന്നിവരാണ് മരിച്ചത്.

Continue Reading
വിവോ കള്ളപ്പണക്കേസിൽ മൂന്നുപേർകൂടി അറസ്റ്റിൽ
Kerala Kerala Mex Kerala mx National
1 min read
87

വിവോ കള്ളപ്പണക്കേസിൽ മൂന്നുപേർകൂടി അറസ്റ്റിൽ

December 24, 2023
0

മൊബൈൽ ഫോൺ നിർമാതാക്കളായ വിവോ ഇന്ത്യയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്തിട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള കേസിൽ മൂന്നുപേരെക്കൂടി ഇ.ഡി. അറസ്റ്റുചെയ്തു. ആരെല്ലാമാണ് അറസ്റ്റിലായതെന്ന് ഇ.ഡി. വെളിപ്പെടുത്തിയിട്ടില്ല. നേരത്തേ കേസിൽ നാലുപേരെ അറസ്റ്റുചെയ്തിരുന്നു. ലാവ ഇന്റർനാഷണൽ കമ്പനി മാനേജിങ് ഡയറക്ടർ ഹരി ഓം റായ്, ചൈനീസ് പൗരനായ ആൻഡ്രൂ കുവാങ്, ചാർട്ടേഡ് അക്കൗണ്ടന്റുമാരായ നിതിൻ ഗാർഗ്, രാജൻ മാലിക് എന്നിവരാണ് പിടിയിലായത്. ഇവർ നിലവിൽ റിമാൻഡിലാണ്. 2014-നും 2021-നും

Continue Reading
ബാലവേല; ബെലഗാവിയിൽ ഏഴുപെൺകുട്ടികളെ രക്ഷപ്പെടുത്തി
Kerala Kerala Mex Kerala mx National
1 min read
66

ബാലവേല; ബെലഗാവിയിൽ ഏഴുപെൺകുട്ടികളെ രക്ഷപ്പെടുത്തി

December 24, 2023
0

കലബുറഗിയിലെ ചിത്താപുരിൽ പരുത്തിപ്പാടത്ത് ജോലിക്കായി നിയോഗിച്ച ഏഴുപെൺകുട്ടിളെ ജില്ലാ ശിശുക്ഷേമസമിതി അധികൃതർ രക്ഷപ്പെടുത്തി. രഹസ്യവിവരത്തെത്തുടർന്ന് ലാദ്‌ലപുര, നൽവാർ, സന്നതി എന്നീ ഗ്രാമങ്ങളിലെ പാടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്. 13-നും 16-നും ഇടയിൽ പ്രായമുള്ളവരാണ് രക്ഷപ്പെടുത്തിയ പെൺകുട്ടികളെന്ന് അധികൃതർ അറിയിച്ചു. സമീപപ്രദേശങ്ങളിലെ നിർധനകുടുംബങ്ങളിൽനിന്നുള്ളവരാണിവർ. പാടങ്ങളിൽ ചെടികളുടെ പരിപാലനത്തിനും പരുത്തി ശേഖരിക്കുന്നതിനുമാണ് കുട്ടികളെ നിയോഗിച്ചിരുന്നത്. ഇവരെ ശിശുക്ഷേമസമിതിയുടെ താത്കാലികസംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിൽ പാടങ്ങളുടെ ഉടമകളുടെ പേരിൽ ചിത്താപുർ പോലീസ് കേസെടുത്തു.

Continue Reading
ബെഗളൂരുവിൽ  സർക്കാർ സ്കൂളിൽ വിദ്യാർഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിയ സംഭവം; പ്രധാനാധ്യാപിക അറസ്റ്റിൽ
Kerala Kerala Mex Kerala mx National
0 min read
76

ബെഗളൂരുവിൽ സർക്കാർ സ്കൂളിൽ വിദ്യാർഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിയ സംഭവം; പ്രധാനാധ്യാപിക അറസ്റ്റിൽ

December 24, 2023
0

ബെഗളൂരുവിലെ സർക്കാർ സ്കൂളിൽ വിദ്യാർഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിയ സംഭവത്തിൽ പ്രധാനാധ്യാപികയെ പോലീസ് അറസ്റ്റുചെയ്തു. അന്ദ്രഹള്ളി സർക്കാർ സ്കൂളിലെ പ്രധാനാധ്യാപിക ലക്ഷ്മിദേവമ്മയാണ് അറസ്റ്റിലായത്. ബ്ലോക്ക് എജുക്കേഷൻ ഓഫീസർ അഞ്ജിനപ്പ നൽകിയ പരാതിയിലാണ് ബൈദരഹള്ളി പോലീസ് കേസ് രജിസ്റ്റർചെയ്തത്. കോലാറിൽ റെസിഡൻഷ്യൽ സ്കൂളിൽ വിദ്യാർഥികളെക്കൊണ്ട് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയ സംഭവത്തിന് പിന്നാലെയാണ് ബെംഗളൂരുവിൽ സർക്കാർ സ്കൂളിൽ വിദ്യാർഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിയത്. ഇതിനെതിരേ രക്ഷിതാക്കൾ സ്കൂളിലെത്തി പ്രതിഷേധിച്ചിരുന്നു.

Continue Reading
മുംബൈ സർവകലാശാല ക്ഷേത്രമാനേജ്‌മെന്റിനെക്കുറിച്ച് പഠിപ്പിക്കുന്നു
Kerala Kerala Mex Kerala mx National
0 min read
91

മുംബൈ സർവകലാശാല ക്ഷേത്രമാനേജ്‌മെന്റിനെക്കുറിച്ച് പഠിപ്പിക്കുന്നു

December 24, 2023
0

മുംബൈ സർവകലാശാല ക്ഷേത്രമാനേജ്‌മെന്റിനെക്കുറിച്ച് പഠിപ്പിക്കുന്നു. ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സായിരിക്കുമിത്. മുംബൈ സർവകലാശാല അധികൃതർ ഓക്സ്‌ഫഡ് സെന്റർ ഫോർ ഹിന്ദു സ്റ്റഡീസുമായി ധാരണാപത്രത്തിൽ ഒപ്പിട്ടു. ഓൺലൈൻ പഠനസൗകര്യവും ഉണ്ടായിരിക്കും. ഹൈന്ദവ ഫിലോസഫിയെക്കുറിച്ചും ക്ഷേത്രങ്ങൾ എങ്ങനെ മെച്ചപ്പെട്ടനിലയിൽ പ്രവർത്തിപ്പിക്കാം എന്നതിനെക്കുറിച്ചും പഠിപ്പിക്കും. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായിട്ടാണ് കോഴ്‌സ്. ജമ്‌നാലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, അൽകേശ് ദിനേശ് മോഡി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളാണ് ടെമ്പിൾ മാനേജ്‌മെന്റിനെക്കുറിച്ചുള്ള പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ക്ഷേത്രത്തിലെത്തുന്നവർക്ക് സുഗമമായി ദർശനം

Continue Reading
രാജ്യത്ത് കടുവ ആക്രമണങ്ങളിൽ അഞ്ചുവർഷത്തിനിടെ  കൊല്ലപ്പെട്ടത് 302 പേർ
Kerala Kerala Mex Kerala mx National
1 min read
65

രാജ്യത്ത് കടുവ ആക്രമണങ്ങളിൽ അഞ്ചുവർഷത്തിനിടെ കൊല്ലപ്പെട്ടത് 302 പേർ

December 24, 2023
0

കടുവ ആക്രമണങ്ങളിൽ അഞ്ചുവർഷത്തിനിടെ ഇന്ത്യയിൽ കൊല്ലപ്പെട്ടത് 302 പേർ. സർക്കാർ ലോക്‌സഭയിൽ സമർപ്പിച്ച രേഖകളിലാണ് ഈ വിവരം. വർഷംതോറും മരണസംഖ്യ ഉയരുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. മരണങ്ങളിൽ 55 ശതമാനവും മഹരാഷ്ട്രയിലാണ്. മരണങ്ങളിൽ 78 ശതമാനവും മഹാരാഷ്ട്ര, യു.പി., പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽനിന്ന് മാത്രമാണ് ബിഹാറിലും വർഷംതോറും കടുവ ആക്രമണമരണങ്ങൾ വർധിക്കുന്നുണ്ട്. 2019-ൽ കടുവ ആക്രമണമരണങ്ങൾ‍ ഇല്ലാതിരുന്ന സംസ്ഥാനത്ത് 2022-ൽ ഒൻപത് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

Continue Reading
ചെന്നൈയിൽ വെളുത്തുള്ളിവില കുത്തനെ ഉയർന്നു
Kerala Kerala Mex Kerala mx National
1 min read
132

ചെന്നൈയിൽ വെളുത്തുള്ളിവില കുത്തനെ ഉയർന്നു

December 24, 2023
0

വെളുത്തുള്ളിവില കുത്തനെ ഉയർന്ന് കിലോയ്ക്ക് 350 രൂപയായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ വെളുത്തുള്ളിയുടെ വില കിലോയ്ക്ക് 150 രൂപ വരെയാണ് ഉയർന്നത്. തമിഴ്‌നാടിന്റെ വിവിധ ജില്ലകളിൽനിന്നും ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽനിന്നുമാണ് ചെന്നൈയിലെ കോയമ്പേട് മൊത്തവ്യാപാര ചന്തയിലേക്ക് വെളുത്തുള്ളി എത്തുന്നത്.തുടർച്ചയായ മഴയിൽ കൃഷിനശിച്ചതിനെത്തുടർന്ന് ഇവിടേക്ക് വെളുത്തുള്ളി വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണം. കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽനിന്നുള്ള. വരവ് വർധിച്ചാൽ മാത്രമേ വെളുത്തുള്ളിവില കുറയൂവെന്ന് വ്യാപാരികൾ പറഞ്ഞു.  

Continue Reading