Your Image Description Your Image Description

ജമ്മു-കശ്മീരിൽ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ വധിച്ചതായി സൈന്യം. ശനിയാഴ്ച പുലർച്ചെ കൗർ മേഖലയിലെ അക്നൂറിലാണ് നാലുഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഭീകരരുമായി ഏറ്റുമുട്ടലുണ്ടായെന്നും കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹവുമായി മറ്റുഭീകരർ കടന്നതായും കരസേനയുടെ വൈറ്റ് നൈറ്റ് കോർ വ്യക്തമാക്കി. ഭീകരർക്കായി തിരച്ചിൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു.

അതേസമയം ജമ്മു-കശ്മീരിലെ ദോഡ ജില്ലയിലെ സൈനികക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ടുതൊഴിലാളികൾ മരിച്ചു. സാംബ സ്വദേശി പർഷോത്തം (55), കത്വ സ്വദേശി സോംരാജ് (45) എന്നിവരാണ് മരിച്ചത്. അർനോഡ ഗാട്ടിലെ സൈനികക്യാമ്പിൽ തയ്യൽക്കട നടത്തുന്നവരാണിവർ. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ ഹീറ്ററിലുണ്ടായ തകരാറാണ് തീപ്പിടിത്തത്തിന്‌ ഇടയാക്കിയതെന്ന് സൈന്യം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *