സിം കാർഡുകൾ അനുവദിക്കുമ്പോൾ അപേക്ഷകരുടെ ബയോമെട്രിക് ഡേറ്റ ശേഖരിക്കുന്നത് നിർബന്ധം
National
0 min read
113

സിം കാർഡുകൾ അനുവദിക്കുമ്പോൾ അപേക്ഷകരുടെ ബയോമെട്രിക് ഡേറ്റ ശേഖരിക്കുന്നത് നിർബന്ധം

December 21, 2023
0

മൊബൈൽഫോൺ കമ്പനികൾ പുതുതായി സിം കാർഡുകൾ അനുവദിക്കുമ്പോൾ അപേക്ഷകരുടെ ബയോമെട്രിക് ഡേറ്റ ശേഖരിക്കുന്നത് നിർബന്ധമാക്കാൻ ബുധനാഴ്ച ലോക്‌സഭ പാസാക്കിയ ടെലി കമ്യൂണിക്കേഷൻ ബില്ലിൽ വ്യവസ്ഥചെയ്യുന്നു. സിമ്മിന്റെ ദുരുപയോഗവും തട്ടിപ്പും തടയാനാണിത്. ചതിയിലൂടെയോ ആൾമാറാട്ടത്തിലൂടെയോ സിംകാർഡ് ഉൾപ്പെടെയുള്ള ടെലികോം വിഭവങ്ങൾ കൈക്കലാക്കിയാൽ മൂന്നുവർഷംവരെ തടവോ 50 ലക്ഷം രൂപവരെ പിഴയോ ആണ് ശിക്ഷ. അനുവദിക്കപ്പെട്ട സ്പെക്ട്രം ലൈസൻസ് മതിയായ കാരണമില്ലാതെ ഉപയോഗിക്കാതിരുന്നാൽ സർക്കാരിന് അത് റദ്ദാക്കാൻ അനുവാദമുണ്ടായിരിക്കും.

Continue Reading
ഇംഗ്ലീഷ് അടക്കമുള്ള വിദേശഭാഷകളെ പ്രോത്സാഹിപ്പിക്കരുതെന്ന് മോഹൻ ഭാഗവത്
National
1 min read
122

ഇംഗ്ലീഷ് അടക്കമുള്ള വിദേശഭാഷകളെ പ്രോത്സാഹിപ്പിക്കരുതെന്ന് മോഹൻ ഭാഗവത്

December 21, 2023
0

ഇംഗ്ലീഷ് അടക്കമുള്ള വിദേശഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം ഭാരതത്തിലുള്ളവർ മാതൃഭാഷയിൽ സംസാരിക്കണമെന്നും അതിനെ ബഹുമാനിക്കണമെന്നും ആർ.എസ്.എസ്. സർസംഘചാലക് മോഹൻ ഭാഗവത്. ഭുവനേശ്വറിൽ അഖില ഭാരതീയ സാഹിത്യ പരിഷത്തിന്റെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘നമ്മുടെ രാജ്യത്ത് മാതൃഭാഷയെച്ചൊല്ലി പലപ്രശ്നങ്ങളുമുണ്ടായിട്ടുണ്ട്. മാതൃഭാഷ ഉപയോഗിക്കുന്നതുപോലും പലരും നിർത്തി. അതിന്റെ ഫലമായി നമ്മുടെ സ്വന്തം പുസ്തകങ്ങളുടെപോലും അർഥമറിയാൻ ഇംഗ്ലീഷ് നിഘണ്ടു നോക്കേണ്ട സ്ഥിതിയാണിപ്പോൾ’ -അദ്ദേഹം പറഞ്ഞു. ‘ഒരുവ്യക്തിയെ സമൂഹത്തോട് ഉത്തരവാദിത്വമുള്ളയാളാക്കുന്നതാകണം സാഹിത്യരചനകൾ. എന്നാൽ, അടുത്തകാലത്ത് ഇറങ്ങിയ ചില പുസ്തകങ്ങൾ

Continue Reading
ചികിത്സപ്പിഴവിനെത്തുടർന്ന് രോഗിമരിച്ചാൽ  ഡോക്ടർക്കെതിരേ ക്രിമിനൽക്കുറ്റം ചുമത്തില്ല
National
0 min read
104

ചികിത്സപ്പിഴവിനെത്തുടർന്ന് രോഗിമരിച്ചാൽ ഡോക്ടർക്കെതിരേ ക്രിമിനൽക്കുറ്റം ചുമത്തില്ല

December 21, 2023
0

 ചികിത്സപ്പിഴവിനെത്തുടർന്ന് രോഗിമരിച്ചാൽ പുതിയ നിയമപ്രകാരം ഡോക്ടർക്കെതിരേ ക്രിമിനൽക്കുറ്റം ചുമത്തില്ല. നിലവിലെ ക്രിമിനൽ നിയമങ്ങൾക്ക് പകരമായി ബുധനാഴ്ച ലോക്‌സഭ പാസാക്കിയ ബില്ലുകളിലാണ് ഡോക്ടർമാർക്ക് സംരക്ഷണം നൽകുന്ന വ്യവസ്ഥ. ഭാരതീയ ന്യായ സംഹിത ഉൾപ്പെടെയുള്ള ബില്ലുകളിൽ ഇതിനായി ഭേദഗതി വരുത്തി. നിലവിൽ ചികിത്സപ്പിഴവുമൂലം രോഗി മരിച്ചാൽ ഡോക്ടർ കൊലക്കുറ്റത്തിന് നടപടി നേരിടണം. എന്നാൽ, ഇതിനെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ നിവേദനം പരിഗണിച്ചാണ് ക്രിമിനൽക്കുറ്റം ഒഴിവാക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. ചികിത്സപ്പിഴവ് കാരണമുള്ള

Continue Reading