Your Image Description Your Image Description
Your Image Alt Text

ഇംഗ്ലീഷ് അടക്കമുള്ള വിദേശഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം ഭാരതത്തിലുള്ളവർ മാതൃഭാഷയിൽ സംസാരിക്കണമെന്നും അതിനെ ബഹുമാനിക്കണമെന്നും ആർ.എസ്.എസ്. സർസംഘചാലക് മോഹൻ ഭാഗവത്. ഭുവനേശ്വറിൽ അഖില ഭാരതീയ സാഹിത്യ പരിഷത്തിന്റെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘നമ്മുടെ രാജ്യത്ത് മാതൃഭാഷയെച്ചൊല്ലി പലപ്രശ്നങ്ങളുമുണ്ടായിട്ടുണ്ട്. മാതൃഭാഷ ഉപയോഗിക്കുന്നതുപോലും പലരും നിർത്തി. അതിന്റെ ഫലമായി നമ്മുടെ സ്വന്തം പുസ്തകങ്ങളുടെപോലും അർഥമറിയാൻ ഇംഗ്ലീഷ് നിഘണ്ടു നോക്കേണ്ട സ്ഥിതിയാണിപ്പോൾ’ -അദ്ദേഹം പറഞ്ഞു. ‘ഒരുവ്യക്തിയെ സമൂഹത്തോട് ഉത്തരവാദിത്വമുള്ളയാളാക്കുന്നതാകണം സാഹിത്യരചനകൾ. എന്നാൽ, അടുത്തകാലത്ത് ഇറങ്ങിയ ചില പുസ്തകങ്ങൾ വായിച്ചാൽ നിങ്ങൾ ഹിന്ദുക്കളല്ലെന്നും തോന്നും. ഇത്തരം രചനകൾ സമൂഹത്തെ തെറ്റായി നയിക്കും. ഇത് അപകടകരമാണ്. ഏതുഭാഷയിലായാലും രാഷ്ട്രത്തിന്റെ പേര് മാറില്ല. ഭാരതത്തിന്റെ കാര്യത്തിലും അങ്ങനെത്തന്നെ. അതിനാൽ എല്ലാവരും ഭാരതം എന്നതിനെ അംഗീകരിക്കണം’- ഭാഗവത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *