Your Image Description Your Image Description

ഗാസയിൽ 5.76 ലക്ഷം പേർ പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്രസംഘടന. ജനസംഖ്യയുടെ നാലിലൊന്ന് വരുമിത്. യുദ്ധം അഫ്ഗാനിലും യെമെനിലും ഉണ്ടാക്കിയ ഭക്ഷ്യക്ഷാമത്തിനു സമാനമായ സാഹചര്യത്തിലേക്കാണ് ഗാസയും നീങ്ങുന്നതെന്ന് യു.എൻ. റിപ്പോർട്ട് പറയുന്നു.

ജീവകാരുണ്യസഹായമെത്തിക്കാതെ ഗാസക്കാരെ പട്ടിണിദുരന്തത്തിലേക്ക് തള്ളിവിടുന്ന അന്താരാഷ്ട്രസമൂഹത്തെ യു.എൻ. വിമർശിച്ചു. “ഗാസയിൽ ഇനിയൊന്നും വഷളാകാനില്ല, ഇത്തരത്തിൽ പട്ടിണി വ്യാപിക്കുന്ന സാഹചര്യം മുമ്പ്‌ ഗാസയിലുണ്ടായിട്ടില്ല.” -യു.എന്നിന്റെ ആഗോളഭക്ഷ്യ പദ്ധതിയുടെ മുഖ്യ സാമ്പത്തികവിദഗ്ധനായ ആരിഫ് ഹുസൈൻ പറഞ്ഞു. 23 ലക്ഷം വരുന്ന ഗാസക്കാരിൽ പത്തുശതമാനത്തിന്റെ വിശപ്പടക്കാനുള്ള സഹായംമാത്രമാണ് രണ്ടാഴ്ചയായി അതിർത്തിവഴിയെത്തുന്നതെന്നും യു.എൻ. അറിയിച്ചു. പോഷകാഹാരം ലഭിക്കാത്തത് സാംക്രമികരോഗങ്ങൾക്കുപുറമേ മറ്റു രോഗങ്ങൾ വ്യാപിക്കാനിടയാക്കും.

Leave a Reply

Your email address will not be published. Required fields are marked *