പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്;യു.പി.യിൽ ബി.ജെ.പി. എം.എൽ.എ.യെ അയോഗ്യനാക്കി
Kerala Kerala Mex Kerala mx National
1 min read
57

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്;യു.പി.യിൽ ബി.ജെ.പി. എം.എൽ.എ.യെ അയോഗ്യനാക്കി

December 24, 2023
0

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 25 വർഷം തടവിന് ശിക്ഷിച്ച യു.പി.യിലെ ബി.ജെ.പി. എം.എൽ.എ.യെ നിയമസഭയിൽനിന്ന് അയോഗ്യനാക്കി. ദുദി മണ്ഡലം എം.എൽ.എ.യായ രാംദുലാർ ഗോണ്ടിനെയാണ് അയോഗ്യനാക്കിയത്. ഒമ്പതുവർഷം മുമ്പാണ് ഗോണ്ട് പെൺകുട്ടിയെ പീഡിപ്പിച്ചത്. രണ്ടുവർഷമോ അതിൽകൂടുതൽ കാലത്തേക്കോ തടവുശിക്ഷ ലഭിച്ചവരെ അയോഗ്യരാക്കണമെന്നാണ് നിയമം. ഇനി ആറുവർഷത്തേക്ക് മത്സരിക്കാനുമാകില്ല. ഡിസംബർ 12-നാണ് ഗോണ്ട കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. മൂന്നുദിവസത്തിനുശേഷം വിധിയും പ്രസ്താവിച്ചു. 2014-ലാണ് കേസിനാസ്പദമായ സംഭവം. ആ സമയത്ത് ഇയാൾ എം.എൽ.എ.

Continue Reading
രാജ്യത്ത് പൊതു, സ്വകാര്യ ബാങ്കുകളിൽ അവകാശികളില്ലാത്ത നിക്ഷേപം പെരുകിവരുന്നു
Kerala Kerala Mex Kerala mx National
1 min read
59

രാജ്യത്ത് പൊതു, സ്വകാര്യ ബാങ്കുകളിൽ അവകാശികളില്ലാത്ത നിക്ഷേപം പെരുകിവരുന്നു

December 24, 2023
0

രാജ്യത്ത് പൊതു, സ്വകാര്യ ബാങ്കുകളിൽ അവകാശികളില്ലാത്ത നിക്ഷേപം പെരുകിവരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തികവർഷം 9338 കോടി രൂപയുടെ അധികനിക്ഷേപമാണ് പൊതുമേഖലാ, സ്വകാര്യ ബാങ്കുകളിൽ അവകാശികളില്ലാത്തതായി കണ്ടെത്തിയത്. കഴിഞ്ഞ മാർച്ച് 31 വരെയുള്ള കണക്കാണിത്. നടപ്പു സാമ്പത്തികവർഷത്തെ കണക്ക് അടുത്ത മാർച്ച് 31-ന് ശേഷമേ വരൂ. കാലാവധി പൂർത്തിയായി 10 വർഷം പിന്നിട്ടിട്ടും അവകാശികളാരും എത്താതിരിക്കുന്ന നിക്ഷേപത്തെയാണ് അവകാശികളില്ലാത്ത നിക്ഷേപമായി കണക്കാക്കുക. ഈ തുക പിന്നീട് അതത് ബാങ്കുകൾ

Continue Reading
പാർലമെന്റിലെ അതിക്രമം: പ്രതിയുടെ കസ്റ്റഡികാലാവധി രണ്ടാഴ്ചത്തേക്കു നീട്ടി ഡൽഹി മജിസ്‌ട്രേറ്റ് കോടതി
Kerala Kerala Mex Kerala mx National
1 min read
66

പാർലമെന്റിലെ അതിക്രമം: പ്രതിയുടെ കസ്റ്റഡികാലാവധി രണ്ടാഴ്ചത്തേക്കു നീട്ടി ഡൽഹി മജിസ്‌ട്രേറ്റ് കോടതി

December 24, 2023
0

പാർലമെന്റ് അതിക്രമത്തിൽ അറസ്റ്റിലായ മഹേഷ് കുമാവതിന്റെ കസ്റ്റഡികാലാവധി ഡൽഹി മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്കു നീട്ടി. 15-ന് അറസ്റ്റിലായ മഹേഷ് കുമാവതിനെ കനത്തസുരക്ഷാസന്നാഹങ്ങളോടെയാണ് ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയത്. ഒരാഴ്ചത്തെ പോലീസ് കസ്റ്റഡി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. യു.എ.പി.എ. ചുമത്തിയ പ്രതിയെ പരമാവധി 30 ദിവസമാണ് പോലീസിന് കസ്റ്റഡിയിൽവെക്കാനാകുക. പാർലമെന്റ് അതിക്രമത്തിന്റെ മുഖ്യ ആസൂത്രകനെന്ന് കരുതിയിരുന്ന ലളിത് ഝായെ മജിസ്‌ട്രേറ്റ് കോടതി 15 ദിവസത്തെ കസ്റ്റഡിയിൽവിട്ടിരുന്നു. അറസ്റ്റിലായവരെ മാനസികാരോഗ്യപരിശോധനയ്ക്ക് വിധേയരാക്കുമെന്നും പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ

Continue Reading
രാജ്യത്ത് 24 മണിക്കൂറിനിടെ 752 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
Kerala Kerala Mex Kerala mx National
1 min read
72

രാജ്യത്ത് 24 മണിക്കൂറിനിടെ 752 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

December 24, 2023
0

രാജ്യത്ത് 24 മണിക്കൂറിനിടെ 752 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നാലുപേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2023 മേയ് 21-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3420 ആയി. 325 പേർ രോഗമുക്തി നേടി. റിപ്പോർട്ട് ചെയ്യപ്പെട്ട നാലുമരണങ്ങളിൽ രണ്ടെണ്ണം കേരളത്തിലും മറ്റുള്ളത് കർണാടകയിലും രാജസ്ഥാനിലുമാണ്. രാജ്യത്തെ ഭൂരിഭാഗം കേസുകളും കേരളത്തിലാണ്. 266 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 2782 ആയി.

Continue Reading
ആഗോളതലത്തിൽ കോവിഡ് കേസുകൾ ഉയരുന്നതായി ലോകാരോഗ്യസംഘടന
Kerala Kerala Mex Kerala mx World
1 min read
113

ആഗോളതലത്തിൽ കോവിഡ് കേസുകൾ ഉയരുന്നതായി ലോകാരോഗ്യസംഘടന

December 24, 2023
0

ആഗോളതലത്തിൽ കോവിഡ് കേസുകൾ ഉയരുന്നതായി ലോകാരോഗ്യസംഘടന. ഒരു മാസത്തിനിടെ പുതിയ രോഗികളുടെ എണ്ണത്തിൽ 52 ശതമാനം വർധനയുണ്ടായി. 8,50,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തെന്നും ഡബ്ല്യു.എച്ച്.ഒ. റിപ്പോർട്ടിലുണ്ട്. 17 വരെ, ആഗോളതലത്തിൽ 772 ദശലക്ഷത്തിലധികം സ്ഥിരീകരിച്ച കേസുകളും ഏഴുദശലക്ഷത്തോളം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആശുപത്രികളിൽ 1,18,000 പുതിയ രോഗികളുണ്ട്. 1600-ലധികം രോഗികൾ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ഡബ്ല്യു.എച്ച്.ഒ. പറയുന്നു. ജെ.എൻ. ഒന്ന് വകഭേദവും അതിവേഗമാണ് വ്യാപിക്കുന്നത്.

Continue Reading
ക്രിസ്‌മസ്‌;  ചെന്നൈയിൽനിന്ന് കോഴിക്കോട്ടേക്ക് വന്ദേഭാരത് എക്സ്പ്രസിന്റെ പ്രത്യേക സർവീസ് നടത്തും
Kerala Kerala Mex Kerala mx National
1 min read
125

ക്രിസ്‌മസ്‌; ചെന്നൈയിൽനിന്ന് കോഴിക്കോട്ടേക്ക് വന്ദേഭാരത് എക്സ്പ്രസിന്റെ പ്രത്യേക സർവീസ് നടത്തും

December 24, 2023
0

യാത്രത്തിരക്ക് പരിഗണിച്ച് ക്രിസ്മസ്ദിനത്തിൽ ചെന്നൈയിൽനിന്ന് കോഴിക്കോട്ടേക്ക് വന്ദേഭാരത് എക്സ്പ്രസിന്റെ പ്രത്യേക സർവീസ് നടത്തും. രാവിലെ 4.30ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന വണ്ടി (06041) വൈകീട്ട് 3.20-ന് കോഴിക്കോട്ടെത്തും. ചെന്നൈയിൽനിന്ന് കോഴിക്കോട്ടേക്ക് എ.സി. ചെയർകാറിന് 1530 രൂപയും എക്സിക്യുട്ടീവ് ചെയർകാറിന് 3080 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പെരമ്പൂർ (രാവിലെ 4.43), കാട്പാടി (5.55), സേലം (8.25), ഈറോഡ് (9.20), തിരുപ്പൂർ (10.08), പോത്തന്നൂർ (11.16), പാലക്കാട് (12.05), ഷൊർണൂർ (ഉച്ചയ്ക്ക് ഒന്ന്

Continue Reading
ലോക്‌സഭാ തിരഞ്ഞെടുപ്പ്: 160 മണ്ഡലങ്ങളിൽ ബി.ജെ.പി.ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കും
Kerala Kerala Mex Kerala mx National
1 min read
65

ലോക്‌സഭാ തിരഞ്ഞെടുപ്പ്: 160 മണ്ഡലങ്ങളിൽ ബി.ജെ.പി.ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കും

December 24, 2023
0

പാർട്ടിപ്രകടനം താരതമ്യേന ശക്തിയാർജിക്കേണ്ട 160 ലോക്‌സഭാ മണ്ഡലങ്ങളിൽ ബി.ജെ.പി.ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. 2019-ലെ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിൽ ജയിക്കുകയോ നേരിയ വോട്ടുകൾക്ക് തോൽക്കുകയോ ചെയ്ത മണ്ഡലങ്ങളിലാണ് സ്ഥാനാർഥികളെ നേരത്തേ പ്രഖ്യാപിക്കുന്നത്.ഡൽഹിയിൽ ചേർന്ന ബി.ജെ.പി. ദേശീയ ഭാരവാഹി യോഗത്തിലാണ് തീരുമാനം. സ്ഥാനാർഥികൾക്ക് മണ്ഡലത്തിൽ ജനബന്ധം ശക്തമാക്കുന്നതിനും പ്രചാരണം വിപുലീകരിക്കുന്നതിനും ഈ നീക്കം സഹായകമാകുമെന്ന് ദേശീയ നേതൃത്വം വിലയിരുത്തുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ മെനയാനാണ് ബി.ജെ.പി.രണ്ടു ദിവസത്തെ ദേശീയ ഭാരവാഹികളുടെ യോഗം

Continue Reading
ഷാർജയിൽ പരിസ്ഥിതിസംരക്ഷണ പ്രചാരണം തുടരുന്നു
Kerala Kerala Mex Kerala mx Pravasi
0 min read
121

ഷാർജയിൽ പരിസ്ഥിതിസംരക്ഷണ പ്രചാരണം തുടരുന്നു

December 24, 2023
0

സന്ദർശകർക്കും താമസക്കാർക്കും പാരിസ്ഥിതിക അവബോധം വർധിപ്പിക്കാനായി ഷാർജ അൽ ഹംരിയ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ബോധവത്കരണ പ്രചാരണം തുടരുന്നു. പാരിസ്ഥിതികവും സാമൂഹികവുമായ ഉത്തരവാദിത്വം വർധിപ്പിക്കാനാണ് ‘വൃത്തിയുള്ള പരിസ്ഥിതി, മെച്ചപ്പെട്ട ജീവിതം’ എന്ന പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഉദ്യോഗസ്ഥർ നേരിട്ടെത്തി പല പ്രദേശങ്ങളിലും സന്ദർശകർക്ക് ലഘുലേഖകൾ നൽകുന്നുണ്ടെന്ന് മുനിസിപ്പാലിറ്റിയിലെ നിയമകാര്യവകുപ്പ് മേധാവി അമ്മാർ അലി അൽ മുഹൈറി പറഞ്ഞു.മാലിന്യനിർമാർജനത്തിനായി പ്രത്യേക ബാഗുകൾ വിതരണംചെയ്യുക, പുനഃചംക്രമണത്തിനായി മാലിന്യങ്ങൾ ശേഖരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കാമ്പയിൻ വിജയകരമായി കൈവരിച്ചിട്ടുണ്ട്.

Continue Reading
കോവിഡ്; ഫൈ​സ​ർ വാ​ക്സി​ൻ ബൂ​സ്റ്റ​ർ​ഡോ​സ് ബ​ഹ്റൈ​നി​ൽ ല​ഭ്യം
Kerala Kerala Mex Kerala mx Pravasi
1 min read
95

കോവിഡ്; ഫൈ​സ​ർ വാ​ക്സി​ൻ ബൂ​സ്റ്റ​ർ​ഡോ​സ് ബ​ഹ്റൈ​നി​ൽ ല​ഭ്യം

December 24, 2023
0

കോ​വി​ഡ്-19​നും അ​തി​ന്റെ പു​തി​യ വ​ക​ഭേ​ദ​ങ്ങ​ൾ​ക്കും എ​തി​രെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഏ​റ്റ​വും പു​തി​യ ഫൈ​സ​ർ വാ​ക്സി​ൻ ബൂ​സ്റ്റ​ർ​ഡോ​സ് ബ​ഹ്റൈ​നി​ൽ ല​ഭ്യം. Pfizer-BioNTech bivalent booster Shot ആ​യ Pfizer XBB 1.5 ല​ഭ്യ​മാ​ക്കു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ബ​ഹ്‌​റൈ​ൻ. Pfizer XBB 1.5 വാ​ക്‌​സി​നു​ക​ൾ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വാ​ക്സി​ൻ ബൂ​സ്റ്റ​ർ​ഡോ​സ് എ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മു​ൻ​കൂ​ർ ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ ഇ​ല്ലാ​തെ​ത​ന്നെ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നേ​രി​ട്ട് അ​പ്പോ​യ്ന്റ്‌​മെ​ന്റ് എ​ടു​ക്കാം.12​ന് മു​ക​ളി​ൽ

Continue Reading
ചെ​ക്ക്​ റി​പ്പ​ബ്ലി​ക്കി​ലെ വെ​ടി​വെ​പ്പി​നെ ബ​ഹ്​​റൈ​ൻ അ​പല​പി​ച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
83

ചെ​ക്ക്​ റി​പ്പ​ബ്ലി​ക്കി​ലെ വെ​ടി​വെ​പ്പി​നെ ബ​ഹ്​​റൈ​ൻ അ​പല​പി​ച്ചു

December 24, 2023
0

ചെ​ക്ക്​ റി​പ്പ​ബ്ലി​ക്കി​ലെ വെ​ടി​വെ​പ്പി​നെ ബ​ഹ്​​റൈ​ൻ അ​പല​പി​ച്ചു.ചാ​ൾ​സ്​ യൂ​ണി​വേ​ഴ്​​സി​റ്റി​ക്കു​ള്ളി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഏ​താ​നും പേ​ർ​ക്ക്​ ജീ​വ​ഹാ​നി സം​ഭ​വി​ക്കു​ക​യും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. മ​രി​ച്ച​വ​ർ​ക്കാ​യി അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ ​ദ്രു​ത​ശ​മ​നം നേ​രു​ക​യും ചെ​യ്​​തു. സം​ഭ​വ​ത്തി​ൽ ര​ണ്ട്​ യു.​എ.​ഇ പൗ​ര​ന്മാ​ർ​ക്കും പ​രി​ക്കു​ണ്ട്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നാ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​ൻ ചെ​ക്​ റി​പ്പ​ബ്ലി​ക്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക്​ സാ​ധ്യ​മാ​ക​​ട്ടെ​യെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്​​ത​മാ​ക്കി.

Continue Reading