Your Image Description Your Image Description

പാർട്ടിപ്രകടനം താരതമ്യേന ശക്തിയാർജിക്കേണ്ട 160 ലോക്‌സഭാ മണ്ഡലങ്ങളിൽ ബി.ജെ.പി.ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. 2019-ലെ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിൽ ജയിക്കുകയോ നേരിയ വോട്ടുകൾക്ക് തോൽക്കുകയോ ചെയ്ത മണ്ഡലങ്ങളിലാണ് സ്ഥാനാർഥികളെ നേരത്തേ പ്രഖ്യാപിക്കുന്നത്.ഡൽഹിയിൽ ചേർന്ന ബി.ജെ.പി. ദേശീയ ഭാരവാഹി യോഗത്തിലാണ് തീരുമാനം.

സ്ഥാനാർഥികൾക്ക് മണ്ഡലത്തിൽ ജനബന്ധം ശക്തമാക്കുന്നതിനും പ്രചാരണം വിപുലീകരിക്കുന്നതിനും ഈ നീക്കം സഹായകമാകുമെന്ന് ദേശീയ നേതൃത്വം വിലയിരുത്തുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ മെനയാനാണ് ബി.ജെ.പി.രണ്ടു ദിവസത്തെ ദേശീയ ഭാരവാഹികളുടെ യോഗം വിളിച്ചുചേർത്തത്. ദേശീയ ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, സംസ്ഥാന അധ്യക്ഷൻമാർ, ജനറൽ സെക്രട്ടറിമാർ, പോഷക സംഘടനാ നേതാക്കൾ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. 350 മണ്ഡലങ്ങളാണ് വിജയലക്ഷ്യമെന്ന് യോഗത്തിൽ കേന്ദ്ര നേതാക്കൾ പറഞ്ഞു. മോദി കി ഗാരന്റി എന്നതായിരിക്കും തിരഞ്ഞെടുപ്പ് പ്രചാരണവാക്യങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *