Your Image Description Your Image Description

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 25 വർഷം തടവിന് ശിക്ഷിച്ച യു.പി.യിലെ ബി.ജെ.പി. എം.എൽ.എ.യെ നിയമസഭയിൽനിന്ന് അയോഗ്യനാക്കി. ദുദി മണ്ഡലം എം.എൽ.എ.യായ രാംദുലാർ ഗോണ്ടിനെയാണ് അയോഗ്യനാക്കിയത്. ഒമ്പതുവർഷം മുമ്പാണ് ഗോണ്ട് പെൺകുട്ടിയെ പീഡിപ്പിച്ചത്.

രണ്ടുവർഷമോ അതിൽകൂടുതൽ കാലത്തേക്കോ തടവുശിക്ഷ ലഭിച്ചവരെ അയോഗ്യരാക്കണമെന്നാണ് നിയമം. ഇനി ആറുവർഷത്തേക്ക് മത്സരിക്കാനുമാകില്ല. ഡിസംബർ 12-നാണ് ഗോണ്ട കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. മൂന്നുദിവസത്തിനുശേഷം വിധിയും പ്രസ്താവിച്ചു. 2014-ലാണ് കേസിനാസ്പദമായ സംഭവം. ആ സമയത്ത് ഇയാൾ എം.എൽ.എ. ആയിരുന്നില്ല. അതിജീവിതയുടെ സഹോദരൻ നൽകിയ കേസിലാണ് കോടതി ശിക്ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *