Your Image Description Your Image Description
Your Image Alt Text

സിങ്കപ്പൂരിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞയാഴ്ചമാത്രം 965 കേസുകളാണ് റിപ്പോർട്ടുചെയ്തത്. അതിനുമുമ്പത്തെ ആഴ്ച 763 ആയിരുന്നു. കൂടുതൽ പേരിലും ജെ.എൻ.-1 വകഭേദമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം ആഗോളതലത്തിൽ കോവിഡ് കേസുകൾ ഉയരുന്നതായി ലോകാരോഗ്യസംഘടന. ഒരു മാസത്തിനിടെ പുതിയ രോഗികളുടെ എണ്ണത്തിൽ 52 ശതമാനം വർധനയുണ്ടായി. 8,50,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തെന്നും ഡബ്ല്യു.എച്ച്.ഒ. റിപ്പോർട്ടിലുണ്ട്. 17 വരെ, ആഗോളതലത്തിൽ 772 ദശലക്ഷത്തിലധികം സ്ഥിരീകരിച്ച കേസുകളും ഏഴുദശലക്ഷത്തോളം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

 

Leave a Reply

Your email address will not be published. Required fields are marked *