Your Image Description Your Image Description

മംഗളൂരുവിൽ നിന്ന് ഗോവയിലേക്കും തിരിച്ചുമുള്ള വന്ദേ ഭാരത് ട്രെയിൻ സർവിസ് ഈ മാസം 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. അന്ന് രാജ്യത്ത് വിവിധയിടങ്ങളിലായി ആറ് വന്ദേ ഭാരത് ട്രെയിൻ സർവിസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമാണിത്.

മംഗളൂരു സെൻട്രലിനും ഗോവയിലെ മഡ്ഗാവിനും ഇടയിലായിരിക്കും ട്രെയിൻ സർവിസ് നടത്തുക. മംഗളൂരുവിൽ നിന്നുള്ള ആദ്യ വന്ദേഭാരത് എക്‌സ്പ്രസാണിത്.സർവിസ് സമയക്രമം പുറത്തുവന്നിട്ടില്ലെങ്കിലും മംഗളൂരു സെൻട്രലിൽ നിന്ന് രാവിലെ 8.30ന് പുറപ്പെട്ട് ഉച്ച 1.05 ന് മഡ്ഗാവിൽ എത്തിച്ചേരുന്ന രീതിയാവും എന്നാണ് പ്രതീക്ഷിക്കുന്നത്. മടക്കയാത്ര മഡ്ഗാവിൽ നിന്ന് വൈകുന്നേരം 6.10ന് പുറപ്പെട്ട് രാത്രി 10.45ന് മംഗളൂരു സെൻട്രലിൽ എത്തിയേക്കും. ഉഡുപ്പിയിലും കാർവാറിലും സ്റ്റോപ് ഉണ്ടാവും. ചൊവ്വ ഒഴികെ ആഴ്ചയിൽ ആറ് ദിവസമാവും സർവിസ്.

Leave a Reply

Your email address will not be published. Required fields are marked *