Your Image Description Your Image Description
Your Image Alt Text

ഖത്തറിന്റെ  മജ്‌ലിസുകൾ പുകവലി രഹിതമാക്കാൻ ലക്ഷ്യമിട്ട് ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) ബോധവൽക്കരണ ക്യാംപെയ്ൻ തുടങ്ങി. ‘പുകവലി രഹിത മജ്‌ലിസിനായി ഒരുമിച്ച്’ എന്ന തലക്കെട്ടിൽ എച്ച്എംസിയിലെ പുകയില നിയന്ത്രണ കേന്ദ്രമാണ് ക്യാംപെയ്ൻ നടത്തുന്നത്. ഗൾഫ് മേഖലയിൽ മജ്‌ലിസുകളെ പുകവലി രഹിതമാക്കാൻ ലക്ഷ്യമിട്ട് ഇതാദ്യമായാണ് ക്യാംപെയ്ൻ. അകത്തളങ്ങളെയും പുകവലി രഹിതമാക്കുകയാണ് എച്ച്എംസിയുടെ ലക്ഷ്യം. മജ്‌ലിസുകളിൽ സന്ദർശനം ഉൾപ്പെടെ നിരവധി ബോധവൽക്കരണ, വിദ്യാഭ്യാസ പരിപാടികളാണ് ക്യാംപെയ്‌ന്റെ ഭാഗമായി നടത്തുക.

വ്യക്തികൾക്കും സമൂഹത്തിനും പുകവലിയുണ്ടാക്കുന്ന അനാരോഗ്യങ്ങളെക്കുറിച്ചും പുകവലി ശീലം ഉപേക്ഷിക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ചുമുള്ള ബോധവൽക്കരണത്തിലൂടെ പുകവലി പ്രതിരോധം ശക്തിപ്പെടുത്തി മജ്‌ലിസുകളെ പുകവലി രഹിതമാക്കുകയുമാണ് ലക്ഷ്യം. ബോധവൽക്കരണ ബ്രോഷറുകളും  വിതരണം ചെയ്യും. ക്യാംപെയ്‌നിൽ പങ്കെടുക്കാൻ മജ്‌ലിസുകൾക്ക് അവസരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *