Your Image Description Your Image Description

പുതു വർഷത്തിൽ കൂടുതൽ നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തർ എയർവേയ്‌സ്. 2024ലെ സർവീസ് ശൃംഖലയുടെ വിപുലീകരണം സംബന്ധിച്ച പ്രഖ്യാപനത്തിലാണ് ഇക്കാര്യങ്ങൾ വിശദമാക്കിയത്. അടുത്ത വർഷം ജൂൺ 12 മുതൽ ദോഹയിൽ നിന്ന് ഇറ്റലിയിലെ വെനിസിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുകയും ജൂലൈ 1 മുതൽ ജർമനിയിലെ ഹാംബർഗിലേക്ക് പുതിയ സർവീസ് തുടങ്ങുകയും ചെയ്യും.

വെനിസിലേക്കും ഹാംബർഗിലേക്കും ആഴ്ചയിൽ 7 വിമാനങ്ങൾ വീതമാണ് സർവീസ് നടത്തുക. ജപ്പാൻ, ചൈന, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നും വെനീസിലേയ്ക്ക് കൂടുതൽ യാത്രക്കാരുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണാഫ്രിക്ക, തായ്‌ലൻഡ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിലേക്കുള്ള ഗേറ്റ് വേ ആയാണ് ഹാംബർഗ് സർവീസിനെ കണക്കാക്കുന്നത്.

ശൈത്യകാല ഷെഡ്യൂളിൽ വിവിധ നഗരങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് അടുത്തയിടെയാണ് പ്രഖ്യാപിച്ചത്. ദോഹയിൽ നിന്ന് ആംസ്റ്റർ ഡാം, ബാങ്കോക്ക്, ബാഴ്‌സലോന, ബൽഗ്രേഡ്, മിയാമി എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണമാണ് വർധിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *