Your Image Description Your Image Description

24 മണിക്കൂറിനിടെ പതിനെട്ട് രോ​ഗികൾ മരണപ്പെട്ട സംഭവത്തിൽ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ. ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിനാണ് നടപടി.

ആഗസ്റ്റ് 12,13 തീയതികളിൽ സിവിൽ റൺ ഫെസിലിറ്റിയിൽ വൻതോതിൽ രോഗികൾ മരിച്ചതോടെയാണ് പ്രതിപക്ഷം ആശുപത്രിക്കെതിരെ വിമർശനവുമായി രം​ഗത്തെത്തിയത്. സംഭവത്തിന് പിന്നാലെ അസിസ്റ്റന്റ് ഡോക്ടറേയും അസോസിയേറ്റ് ഡോക്ടറേയും സസ്പെൻഡ് ചെയ്യുകയായിരുന്നു. വിമർശനങ്ങൾ കനത്തതോടെ സംഭവത്തിൽ വിദ​ഗ്ദ അന്വേഷണത്തിനായി ഉന്നതതല സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉത്തരവിറക്കിയിരുന്നു. ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാർക്കും മാനേജ്മെന്റിനും വിഷയത്തിൽ കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *