Your Image Description Your Image Description

സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് നിയന്ത്രണവുമായി മധ്യപ്രദേശിലെ വിദ്യാഭ്യാസ വകുപ്പ്. മുൻകൂർ അനുമതി വാങ്ങിയ ശേഷമേ ആഘോഷങ്ങൾ നടത്താൻ പാടുള്ളൂവെന്ന് ചൂണ്ടിക്കാട്ടി സർക്കാർ, സ്വകാര്യ സ്കൂളുകൾക്കായി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

ക്രിസ്മസ് ട്രീ നിർമാണം, സാന്‍റാക്ലോസിന്‍റെ വേഷം ധരിക്കൽ അടക്കമുള്ള ക്രിസ്മസ് ആഘോഷങ്ങളിൽ കുട്ടികൾ പങ്കെടുക്കണമെങ്കിൽ മാതാപിതാക്കളുടെ രേഖാമൂലമുള്ള അനുമതി നൽകണം. അനിഷ്ടകരമായ സാഹചര്യമോ സംഭവമോ തടയുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പരാതി ഉയർന്നാൽ സ്ഥാപനത്തിനെതിരെ ഏകപക്ഷീയമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *