ഇന്ത്യക്കാർ റഷ്യയിൽ സൈന്യത്തെ സഹായിക്കുന്ന ജോലികളിൽ ചേർന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം
Kerala Kerala Mex Kerala mx National
0 min read
22

ഇന്ത്യക്കാർ റഷ്യയിൽ സൈന്യത്തെ സഹായിക്കുന്ന ജോലികളിൽ ചേർന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

February 24, 2024
0

ഇന്ത്യക്കാർ റഷ്യയിൽ സൈന്യത്തെ സഹായിക്കുന്ന ജോലികളിൽ ചേർന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. വിഷയം മോസ്‌കോയിലെ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിച്ചുവരുകയാണെന്നും വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. റഷ്യൻ സൈന്യത്തിന്റെ സപ്പോർട്ട് സ്റ്റാഫുകളെന്ന നിലയിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരെ വിട്ടയക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധമേഖലയിൽനിന്ന് പൂർണമായും വിട്ടുനിൽക്കണമെന്ന് ഇന്ത്യക്കാരോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.യുക്രൈൻ അതിർത്തിയിൽ റഷ്യൻ സൈന്യത്തിന്റെ സഹായികളായി യുദ്ധംചെയ്യാൻ ഇന്ത്യക്കാർ നിർബന്ധിതരാകുന്നെന്ന വാർത്തകൾക്കു പിന്നാലെയാണ് മന്ത്രാലയത്തിന്റെ പ്രതികരണം.

Continue Reading
ദലൈലാമ ഇന്ത്യയിലേക്ക് രക്ഷപ്പെട്ട വഴിയിൽ വിനോദസഞ്ചാരപാത വികസിപ്പിക്കാനൊരുങ്ങി അരുണാചൽപ്രദേശ്
Kerala Kerala Mex Kerala mx National
1 min read
27

ദലൈലാമ ഇന്ത്യയിലേക്ക് രക്ഷപ്പെട്ട വഴിയിൽ വിനോദസഞ്ചാരപാത വികസിപ്പിക്കാനൊരുങ്ങി അരുണാചൽപ്രദേശ്

February 24, 2024
0

ദലൈലാമ ഇന്ത്യയിലേക്ക് രക്ഷപ്പെട്ട വഴിയിൽ വിനോദസഞ്ചാരപാത വികസിപ്പിക്കാനൊരുങ്ങി അരുണാചൽപ്രദേശ് സർക്കാർ.ടിബറ്റിലെ ചൈനീസ് അധിനിവേശത്തിനുപിന്നാലെ ലാസയിൽനിന്ന് ഇന്ത്യയിലേക്കുള്ള പലായനവേളയിൽ 1959-ലാണ് അരുണാചലിലെ തവാങ് ജില്ലയിലെ ലുംലയിൽ അദ്ദേഹം താമസിച്ചത്. ഇവിടമാണ് വിനോദസഞ്ചാരകേന്ദ്രമാക്കി വികസിപ്പിക്കുന്നത്. യാത്രയ്ക്കിടെ ദലൈലാമ രാത്രി ചെലവഴിച്ച ഓരോ സ്ഥലത്തും അഞ്ചു സ്മാരകങ്ങളും നിർമിക്കും. പദ്ധതിയുടെ ഭാഗമായി തോങ്‌ലെക്ക്, ലുംല പ്രദേശങ്ങളിൽ ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും മതപഠനകേന്ദ്രങ്ങളും ഉൾപ്പെടുന്ന കെട്ടിടങ്ങൾ പൂർത്തിയാക്കി. ദലൈലാമയുമായി ബന്ധപ്പെട്ട വിവിധ പുരാവസ്തുക്കൾ പ്രദർശിപ്പിക്കുന്ന ഒരു

Continue Reading
കർണാടകത്തിലെ ആറ് വന്യജീവിസങ്കേതങ്ങളെ പരിസ്ഥിതി ലോലമേഖലയാക്കണമെന്നാവശ്യപ്പെട്ട്  ശുപാർശ
Kerala Kerala Mex Kerala mx National
0 min read
27

കർണാടകത്തിലെ ആറ് വന്യജീവിസങ്കേതങ്ങളെ പരിസ്ഥിതി ലോലമേഖലയാക്കണമെന്നാവശ്യപ്പെട്ട് ശുപാർശ

February 24, 2024
0

കർണാടകത്തിലെ ആറ്് വന്യജീവിസങ്കേതങ്ങളെ പരിസ്ഥിതി ലോലമേഖലയാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് ശുപാർശ നൽകാൻ സർക്കാർ തീരുമാനിച്ചു. നാഗർഹോളെ, കാവേരി, ഉത്തരകന്നഡയിലെ കാളി, തുമകൂരുവിലെ ബുക്കപട്ടണ, കോലാറിലെ കാമസാന്ദ്ര, ഗദകിലെ കപ്പടഗുഡ്ഡ എന്നിവയാണ് ഈ വന്യജീവി സങ്കേതങ്ങൾ. പദ്ധതിയുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനപ്രകാരമാണിത്. ശുപാർശ നടപ്പാകുന്നതോടെ ഏറെ സഞ്ചാരികളെത്തുന്ന വന്യജീവിസങ്കേതങ്ങളുടെ പരിധിയിൽ നിർമാണപ്രവർത്തനങ്ങൾക്ക് നിയന്ത്രണം വരും. സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള റിസോർട്ട് നിർമാണങ്ങൾക്കെതിരേ പരാതിയുയരാറുണ്ട്. പരിസ്ഥിതിലോലമായി പ്രഖ്യാപിക്കുന്നതോടെ ഇത്തരം പ്രവർത്തനങ്ങൾക്ക് നിയന്ത്രണംവരും.

Continue Reading
Kerala Kerala Mex Kerala mx National
1 min read
37

ഇന്ത്യസഖ്യക്കാർ ജാതിയുടെപേരിൽ ജനങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി

February 24, 2024
0

 ഇന്ത്യസഖ്യത്തിലെ അംഗങ്ങളായ പ്രതിപക്ഷപാർട്ടികൾ ജാതിയുടെപേരിൽ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയിൽ ഭക്തകവി സന്ത് രവിദാസിന്റെ 647-ാം ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്കവിഭാഗക്ഷേമത്തിനായി ജാതിസെൻസസ് വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള ഇന്ത്യസഖ്യം പാർട്ടികൾ പ്രചാരണം ശക്തമാക്കുന്നതിനിടയിലാണ് മോദിയുടെ രൂക്ഷവിമർശനം. ‘‘ഇന്ത്യസഖ്യ കക്ഷികൾക്ക് സ്വന്തംകുടുംബത്തിന്റെ ക്ഷേമംമാത്രമാണ് ലക്ഷ്യം. ദളിതരും ആദിവാസികളും അവരുടെ ചിന്തയിലില്ല. ആദിവാസി വിഭാഗത്തിൽനിന്നുള്ള വനിത രാഷ്ട്രപതിയാകുന്നതിനെ പ്രതിപക്ഷനിരയിലെ ചിലർ എതിർത്തിരുന്നു’’ -മോദി കുറ്റപ്പെടുത്തി.

Continue Reading
Kerala Kerala Mex Kerala mx National
0 min read
27

അയോധ്യ ക്ഷേത്രപ്രതിഷ്ഠ;കാംപസിൽ ആഘോഷം സംഘടിപ്പിച്ചതിനെ വിമർശിച്ച മലയാളിവിദ്യാർഥി അറസ്റ്റിൽ

February 24, 2024
0

അയോധ്യ ക്ഷേത്രപ്രതിഷ്ഠയ്ക്ക് പിന്നാലെ കാംപസിൽ ആഘോഷം നടത്തിയതിനെ വിമർശിച്ച മലയാളിവിദ്യാർഥിയെ അറസ്റ്റുചെയ്തു. സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റിട്ടെന്ന പരാതിയിലാണ് നടപടി. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ് വിദ്യാർഥി അനന്തകൃഷ്ണനാണ് അറസ്റ്റിലായത്. മതവിദ്വേഷം പ്രചരിപ്പിച്ചെന്ന ജാമ്യമില്ലാവകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ വിദ്യാർഥിക്ക് ജാമ്യമനുവദിച്ചു. പത്തനംതിട്ട സ്വദേശിയാണ് അനന്തകൃഷ്ണൻ.

Continue Reading
മുംബൈയിൽനിന്നുള്ള വിമാനസർവീസുകൾ കുറച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
35

മുംബൈയിൽനിന്നുള്ള വിമാനസർവീസുകൾ കുറച്ചു

February 24, 2024
0

 യാത്രക്കാരുടെ തിരക്കുകാരണം സർവീസുകൾ കൃത്യസമയത്ത് നടത്താൻ കഴിയാതായതോടെ മുംബൈയിൽനിന്ന് പുറപ്പെടേണ്ട പല വിമാനസർവീസുകളും വെട്ടിക്കുറച്ചു. കഴിഞ്ഞയാഴ്ച മുംബൈയിൽനിന്ന് രാജ്യത്തിലെ 12 നഗരങ്ങളിലേക്കുള്ള 200-ഓളം വിമാനസർവീസുകളാണ് വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശത്തെത്തുടർന്ന് വെട്ടിക്കുറച്ചത്. തിരക്കുകാരണം വിമാനങ്ങൾ വൈകാൻ തുടങ്ങിയതോടെയാണ് ഈ നടപടി. കണ്ണൂർ, തിരുവനന്തപുരം നഗരങ്ങളിലേക്കുള്ള വിമാനങ്ങളും റദ്ദാക്കിയവയിൽപെടും. ഇതോടെ ടിക്കറ്റ് നിരക്കിലും വർധനയുണ്ടായി. മുംബൈയിൽനിന്ന് കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് 5000-ത്തോളം രൂപയായിരുന്നത് 7000 മുതൽ 8000 രൂപവരെയായി ഉയർന്നു. കണ്ണൂരിലേക്കുള്ള ഗോ

Continue Reading
പി.ടി.ആറിനെ ധനവകുപ്പിൽ നിന്ന് മാറ്റിയത് ഐ.ടി.ക്കു വേണ്ടിയെന്ന് സ്റ്റാലിൻ
Kerala Kerala Mex Kerala mx National
0 min read
26

പി.ടി.ആറിനെ ധനവകുപ്പിൽ നിന്ന് മാറ്റിയത് ഐ.ടി.ക്കു വേണ്ടിയെന്ന് സ്റ്റാലിൻ

February 24, 2024
0

മന്ത്രി പഴനിവേൽ ത്യാഗരാജ (പി.ടി.ആർ.)നെ ധനകാര്യ വകുപ്പിൽനിന്ന് മാറ്റിയത് സംസ്ഥാനത്തെ വിവരസാങ്കേതികവിദ്യാരംഗത്ത് പരിവർത്തനം കൊണ്ടുവരാനായിരുന്നെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പി.ടി.ആറിനു കീഴിൽ ഐ.ടി. വകുപ്പ് പുതിയ ഉയരങ്ങളിലേക്കു കുതിക്കുകയാണെന്നും സ്റ്റാലിൻ അവകാശപ്പെട്ടു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആഘോഷപൂർവം തമിഴ്‌നാട് മന്ത്രിസഭയിലേക്ക് കൊണ്ടുവന്ന ബാങ്കിങ് വിദഗ്ധൻ ഡോ. പഴനിവേൽ ത്യാഗരാജനെ കഴിഞ്ഞവർഷം മേയിലാണ് ധനകാര്യ വകുപ്പിൽനിന്ന് മാറ്റിയത്. കുറെക്കൂടി പ്രാധാന്യം കുറഞ്ഞ ഐ.ടി. വകുപ്പാണ് പകരം നൽകിയത്. സ്റ്റാലിൻ കുടുംബത്തിന്റെ

Continue Reading
രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026-ൽ ഓടിത്തുടങ്ങും
Kerala Kerala Mex Kerala mx National
1 min read
23

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026-ൽ ഓടിത്തുടങ്ങും

February 24, 2024
0

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026 ജൂലായ്-ഓഗസ്റ്റ് മാസത്തോടെ മുംബൈയിൽനിന്ന് അഹമ്മദാബാദിലേക്ക് ഓടിത്തുടങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. സൂറത്ത് റെയിൽവേ സ്റ്റേഷൻമുതൽ ബിലിമോറ സ്റ്റേഷൻവരെയുള്ള പാതയാണ് 2026-ൽ തുറക്കുക. ബാക്കി ഘട്ടംഘട്ടമായി തുറക്കും. ഗുജറാത്തിൽ തീവണ്ടിപ്പാതയുടെ പരിശോധനയ്ക്കെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. മഹാരാഷ്ട്രയിൽ നേരത്തേയുണ്ടായിരുന്ന ഉദ്ധവ് താക്കറെ സർക്കാർ സ്ഥലം വിട്ടുതരാത്തതാണ് പദ്ധതി ഇത്രവൈകിപ്പിച്ചതെന്ന് അശ്വനി വൈഷ്ണവ് ആരോപിച്ചു. പാത പൂർണമായും തുറക്കുന്നതോടെ എല്ലാ സ്റ്റോപ്പുകളിലും നിർത്തുന്ന തീവണ്ടിയും ചിലസ്റ്റേഷനുകളിൽമാത്രം

Continue Reading
ഡീപ്‌ഫെയ്‌ക്കുകളുടെ വ്യാപനം തടയാൻ വാട്സാപ്പിൽ  ഹെൽപ്‌ലൈൻ വരുന്നു
Kerala Kerala Mex Kerala mx National
1 min read
25

ഡീപ്‌ഫെയ്‌ക്കുകളുടെ വ്യാപനം തടയാൻ വാട്സാപ്പിൽ ഹെൽപ്‌ലൈൻ വരുന്നു

February 24, 2024
0

ഡീപ്‌ഫെയ്‌ക്കുകളുടെ വ്യാപനം തടയാൻ വാട്സാപ്പിൽ വസ്തുതാ പരിശോധനാ ഹെൽപ് ലൈനുകൾ ആരംഭിക്കാൻ ഇൻഫർമേഷൻ കോംബാറ്റ് അലയൻസ് (എം.സി.എ.). ഇതിനായി വാട്‌സാപ്പിന്റെ മാതൃസ്ഥാപനമായ മെറ്റയുമായി കരാറിൽ ഒപ്പിട്ടതായി എം.സി.എ. പ്രസിഡന്റ് ഭാരത് ഗുപ്ത പറഞ്ഞു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ മാർച്ച് മുതൽ ഹെൽപ്പ്‌ലൈൻ ലഭ്യമാകും. ചാറ്റ് ബോട്ടുകൾ വഴിയാകും സേവനങ്ങൾ ലഭ്യമാക്കുക. വിവിധ ഉറവിടങ്ങളിൽനിന്നും പ്രചരിക്കുന്ന ഡീപ്‌ഫെയ്‌ക്ക് ഉള്ളടക്കങ്ങളെക്കുറിച്ച് ഉപയോക്താക്കളെ ബോധവത്കരിക്കും. ഹെൽപ്‌ലൈനുകളിൽ നിന്നുള്ള സന്ദേശങ്ങൾ വസ്തുതാ പരിശോധകർ,

Continue Reading
ലോക്‌സഭാ തിരഞ്ഞെടുപ്പ്; ബി.ജെ.പി.യുടെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ഈമാസമവസാനത്തോടെ പുറത്തിറക്കിയേക്കും
Kerala Kerala Mex Kerala mx National
1 min read
47

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ബി.ജെ.പി.യുടെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ഈമാസമവസാനത്തോടെ പുറത്തിറക്കിയേക്കും

February 24, 2024
0

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.യുടെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ഈമാസമവസാനത്തോടെ പുറത്തിറക്കിയേക്കും. 100 പേരുടെ പട്ടികയാകും പ്രഖ്യാപിക്കുക. 2019-ൽ ബി.ജെ.പി. പരാജയപ്പെട്ട മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയായാകും ആദ്യം പ്രഖ്യാപിക്കുക. 29-ന് നടക്കുന്ന പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിൽ പട്ടികയ്ക്ക് അംഗീകാരം നൽകി പ്രഖ്യാപിക്കാനാണ് നീക്കം. വ്യാഴാഴ്ച നടക്കാനിരുന്ന യോഗമാണ് 29-ലേക്ക് മാറ്റിയത്. ഏറെ പ്രതീക്ഷയുള്ള യു.പി.യിൽ നിലവിലെ 62 സീറ്റ് എന്നത് ഉയർത്താനാണ് ശ്രമം. പശ്ചിമബംഗാൾ, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളും ആദ്യഘട്ട

Continue Reading